KONNIVARTHA.COM : കോന്നി – ചന്ദനപ്പള്ളി റോഡ് നിർമ്മാണത്തിലെ പരാതികൾ പരിഹരിച്ച് ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും, കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.പറഞ്ഞു. ജോലി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ നല്കി എങ്കിലും ബന്ധപ്പെട്ടവർ മെല്ലെപ്പോക്കുസമീപനമാണ് സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരെയും, കരാറുകാരെയും വിളിച്ചു വരുത്തി റോഡ് നിർമ്മാണം പരിശോധിച്ച ശേഷമാണ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്കിയത്.9.75 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. റോഡ് നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് പൊതുജനങ്ങളും, മാധ്യമങ്ങളും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റോഡ് സന്ദർശനത്തിനെത്തിയ എം.എൽ.എയോട് ജനങ്ങൾ നേരിട്ട് പറഞ്ഞ പരാതികളും അടിയന്തിരമായി പരിഹരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി. കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നും റിപ്പബ്ലിക്കൻ സ്കൂൾ ഭാഗത്തേക്ക് പോകുന്ന ഉപറോഡ് ഭാഗം അപകടകരമായി നിർമ്മിച്ചിരിക്കുന്നു എന്ന പരാതി ഉടൻ പരിഹരിക്കണമെന്നും…
Read Moreവിഭാഗം: Editorial Diary
ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല
ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല KONNIVARTHA.COM : കരാറുക്കാരനും, ഉദ്യോഗസ്ഥരും ചേർന്ന കൂട്ടുക്കെട്ടിലൂടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന കോന്നി – ചന്ദനപ്പള്ളി റോഡിൽ അപകടങ്ങളും പൊടി ശല്യവും നാട്ടുക്കാരേ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ആറു മാസം മുന്നേ ഒമ്പതര കോടി രൂപയ്ക്ക കരാറായ നിർമ്മാണം തുടങ്ങിയതു തന്നേ ഏറെ വൈകി. പിന്നീട് നിർമ്മാണം ആരംഭിച്ചതോടെ മഴ തടസമായി. ഇടയ്ക്ക നൂറു മീറ്റർ ഓട നിർമ്മിച്ചും , ചന്ദനപ്പള്ളി-വാഴമുട്ടം ഭാഗങ്ങളിൽ കുറച്ചു ഭാഗം ഗുണനിലവാരമില്ലാതേ ടാറിംങ്ങ് നടത്തിയും പണികൾ നടത്തി നാട്ടുക്കാരുടെ കണ്ണിൽ പൊടിയിട്ട ഉദ്യോഗസ്ഥ- കരാർ ലോബി വീണ്ടും പണികൾ ഇഴച്ചു. ഇതിനിടെ മഴയിലെ വലിയ വെള്ളക്കെട്ടുകൾ കാരണം കോന്നി ടൗൺ മുതൽ പ പൂങ്കാവ് വരേയുള്ള ഭാഗങ്ങളിലെ റോഡ് ഭാഗങ്ങൾ ഉയർത്താൻ…
Read Moreകോന്നിയിലെ വീടുകളില്‍ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ പോയാല്‍ വളര്‍ത്തു നായ്ക്കള്‍ കടിക്കും
കോന്നിയിലെ വീടുകളില്‍ കെ എസ് ഇ ബി യുടെ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ പോയാല്‍ പട്ടി കടിക്കും : ഇന്നും കോന്നിയില്‍ കടിച്ചു രണ്ടു ജീവനക്കാരെ konnivartha.com : വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ പേടിച്ചു കെ എസ് ഇ ബി യുടെ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടെങ്കില്‍ അത് കോന്നിയില്‍ ആണ് . കെ എസ് ഇ ബി യുടെ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ ചെന്ന രണ്ടു പേരെ ആണ് ഇന്ന് വീട്ടിലെ പട്ടികള്‍ ആക്രമിച്ചത് . കോന്നി വൈദ്യുത സെക്ഷനിലെ മീറ്റര്‍ റീഡിംഗ് എടുക്കുന്ന ശ്രീകാന്ത് , പ്രദീപ് കുമാര്‍ എന്നിവര്‍ക്ക് ആണ് വളര്‍ത്തു നായ്ക്കളുടെ കടി കിട്ടിയത് . കൊന്നപ്പാറ പുതു ചിറയിലെ വീട്ടില്‍ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ ചെന്നപ്പോള്‍ കൂട്ടില്‍ കിടന്ന നായ ഓടിയെത്തി ശ്രീകാന്തിനെ ആക്രമിച്ചു . പരിക്ക്…
Read Moreമകരം ചുട്ടു പൊള്ളുന്നു : കാർഷിക വിളകൾ സംരക്ഷിക്കാൻ കർഷകർ നെട്ടോട്ടത്തിൽ
അഗ്നി ദേവൻ @കോന്നി വാർത്ത Konnivartha.Com : മകരം ചുട്ടു പൊള്ളുന്നു. മലയോര മേഖലയിൽ കടുത്ത വേനൽക്കാലം. കുടിനീരുറവകൾ വറ്റി തുടങ്ങി. അച്ചൻ കോവിൽ നദിയുടെ കൈവഴി തോടുകൾ മിക്കതും വനത്തിൽ വറ്റി. മലയോരം കടുത്ത വേനലിലേക്ക് കടന്നു. വേനലിനെ അതി ജീവിക്കാൻ കാർഷിക വിളകൾ സംരക്ഷിക്കാൻ ഉള്ള പരമ്പരാഗത രീതിയിലേക്ക് കർഷകർ കടന്നു. കൈത കൃഷി ഉള്ളവർ തേങ്ങോലകൾ ശേഖരിച്ചു തുടങ്ങി. ഓലകൾ കൈത ചെടിയുടെ മുകളിൽ നിരത്തി ചൂടിനെ പ്രതിരോധിക്കാൻ ഉള്ള നടപടി തുടങ്ങി. കോന്നിയുടെ കിഴക്കൻ മേഖലയിൽ വേനൽ മൂലം വാഴകൾ കരിഞ്ഞുണങ്ങി തുടങ്ങി. കുടം വന്നതും കുലച്ചതുമായ വാഴകൾ വ്യാപകമായി ഒടിയുന്നു. താങ്ങു കൊടുക്കുവാൻ കമ്പുകൾ ശേഖരിച്ചു ഒത കൊടുത്തു തുടങ്ങി. പച്ചില വർഗ്ഗങ്ങൾ കരിഞ്ഞതോടെ കന്നുകാലികൾക്ക് കൈതീറ്റ തേടി ക്ഷീര കർഷകർ പരക്കംപാച്ചിൽ തുടങ്ങി. അന്യ…
Read Moreമരുന്നുകൾ നിരോധിച്ചു; സ്റ്റോക്ക് തിരികെ നൽകണം
konnivartha.com : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, ഉത്പാദന തീയതി, അന്തിമ തീയതി എന്ന ക്രമത്തിൽ Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70001, 08/2020, 01/2022. Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70002, 08/2020, 01/2022. Aspirin Gastro –…
Read Moreകോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം
ചികിത്സാ പിഴവ് മൂലം യുവതിയുടെ മരണം : കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടതിൽ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് മാര്‍ച്ചു നടത്തി. ആശുപത്രി കവാടത്തിനു മുന്നിൽ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു . അൽപനേരം പോലീസുമായി ഉന്തും തള്ളും ഉണ്ടായി.യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ ഉദ്ഘാടനം ചെയ്തു . യുവമോർച്ച കോന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനിൽ വിശ്വമ്പരൻ അധ്യക്ഷതവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്,ബിജെപി ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു ദാസ് എന്നിവർ സംസാരിച്ചു. പ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരിച്ചു : ആശുപത്രിയുടെ പിഴവ് എന്ന് ബന്ധുക്കള്‍ , ചികിത്സാ പിഴവ് ഇല്ലെന്ന് ബീലിവേഴ്സ്സ് ചര്‍ച്ച് മെഡിക്കല്‍…
Read Moreപാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വിളിച്ചു ചേര്‍ത്ത സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കുമായാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം · സന്നദ്ധപ്രവര്‍ത്തകര്‍ അവരവരുടെ പ്രദേശത്തെ കിടപ്പിലായതും വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തതുമായ രോഗികളുള്ള വീടുകളുമായി നിരന്തര ബന്ധം പുലര്‍ത്തണം. ഫോണ്‍ വഴിയും മറ്റും ബന്ധപെട്ടു വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കണം. · ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള വീടുകള്‍ ഉണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവും സന്നദ്ധസംഘടനകളുമായി ബന്ധപെട്ടു വേണ്ട കാര്യങ്ങള്‍ ചെയ്യണം. · ആശുപത്രികളും പാലിയേറ്റീവ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഇവര്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങുന്നില്ല എന്നു ഉറപ്പുവരുത്തണം. ·…
Read Moreകോവിഡ് വ്യാപനം: കേരള, എം.ജി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു
കേരള, എംജി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ എന്‍എസ്എസ് കോടതിയെ സമീപിക്കുകയായിരുന്നു കേരള, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോള്‍ കോടതി തടഞ്ഞിരിക്കുന്നത്. ഉത്തരവിന് പിന്നാലെ എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു
Read Moreരോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ക്ക് തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായി
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം പാല ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട്…
Read Moreസംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം : ആരോഗ്യമന്ത്രി
KONNIVARTHA.COM : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് രോഗികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 94 ശതമാനവും ഒമിക്രോൺ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറു ശതമാനം ആളുകളിൽ ഡെൽറ്റ വകഭേദവും കണ്ടെത്തി. വിദേശത്തുനിന്നും മറ്റിടങ്ങളിൽനിന്നും കേരളത്തിലേക്ക് എത്തിയവരിൽ നടത്തിയ പരിശോധിയിൽ 80 ശതമാനം പേരിലും ഒമിക്രോണും 20 ശതമാനം പേരിൽ ഡെൽറ്റയുമാണു രോഗകാരണമായ വകഭേദമെന്നു കണ്ടെത്തി. കോവിഡ് വ്യാപനം വർധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണു കഴിയുന്നതെന്നു മന്ത്രി പറഞ്ഞു. ആകെ രോഗികളുടെ 3.6 ശതമാനം പേരെ മാത്രമേ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ഗുരുതര ലക്ഷണങ്ങൾ കുറവായതിനാലാണിത്. ആശുപത്രി ചികിത്സയ്ക്കും തീവ്രപരിചരണത്തിനും നൽകുന്ന അതേ പ്രാധാന്യംതന്നെയാണു ഗൃഹപരിചരണത്തിനും സർക്കാർ നൽകുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൃത്യമായി…
Read More