കോവിഡ് വ്യാപനം: കേരള, എം.ജി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു

Spread the love

 

കേരള, എംജി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ എന്‍എസ്എസ് കോടതിയെ സമീപിക്കുകയായിരുന്നു

കേരള, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോള്‍ കോടതി തടഞ്ഞിരിക്കുന്നത്. ഉത്തരവിന് പിന്നാലെ എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു

error: Content is protected !!