കേരള പിറവി ദിനാശംസകള്‍ : പത്തനംതിട്ട ജില്ലയ്ക്ക് പിറന്നാള്‍ ആശംസകള്‍ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വർഷം തികയുന്നു. വിവിധ പരിപാടികൾ നടത്തി കേരള പിറവി ആഘോഷിക്കുകയാണ് മലയാളികൾ. 1956 നവംബര്‍ ഒന്നിനാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. രൂപീകരണ സമയത്ത് കേരളത്തിൽ വെറും അഞ്ച് ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്കും ചേർക്കപ്പെട്ടു കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു നവംബര്‍ ഒന്നിന് കേരളം…
Read Moreവിഭാഗം: Editorial Diary
പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്
konnivartha.com : വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ…
Read Moreഡെങ്കിപ്പനിക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണം: മന്ത്രി വീണാ ജോർജ്
ഡെങ്കിപ്പനിക്കെതിരെ സംസ്ഥാന വ്യാപകമായി കർമ്മപരിപാടി തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയ്ക്കെതിരെ സംസ്ഥാന വ്യാപകമായി കർമ്മപരിപാടി തയ്യാറാക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഈ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കി കേസുകൾ കൃത്യമായി മാപ് ചെയ്യേണ്ടതാണ്. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തമാക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയുടെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കൃത്യമായ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് തുടങ്ങിയ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതാണ്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ…
Read Moreസ്‌കൂള്‍ബാലമിത്ര പദ്ധതി : 50,788 കുട്ടികളില്‍ പരിശോധന നടത്തി
konnivartha.com : സ്‌കൂള്‍ വിദ്യാര്‍ഥികളിലെ കുഷ്ഠരോഗ പരിശോധന നടത്തുന്ന സ്‌കൂള്‍ബാല മിത്ര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 50,788 കുട്ടികളില്‍ പരിശോധന നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയിലാകെ 1,78,355 വിദ്യാര്‍ഥികളാണുള്ളത്. ബാലമിത്ര എന്ന പേരില്‍ അങ്കണവാടി കുട്ടികളിലെ കുഷ്ഠരോഗ പരിശോധനയെ, സ്‌കൂളുകളിലേക്ക് സ്‌കൂള്‍ബാലമിത്ര എന്ന പേരില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ലെപ്രസി ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്ക് പരിശീലനം നല്‍കിവരുന്നു. പരിശീലനം ലഭിച്ച അധ്യാപകര്‍ കുട്ടികളെ സ്വയം പരിശോധനയുടെ ബോധവത്ക്കരണം നല്‍കുകയും സംശയാസ്പദമായ രീതിയില്‍ ഉള്ളതും സ്പര്‍ശനശേഷി കുറവുള്ളതുമായ പാടുകള്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കും. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ രോഗ സ്ഥിരീകരണം നടത്തി ചികിത്സ ആരംഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം…
Read Moreഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് പുതിയകെട്ടിടം
നാടിന്റെ അഭിമാനമായ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1897ല്‍ ലോവര്‍ ഗ്രേഡ് എലിമന്ററി സ്‌കൂളായി ആരംഭിച്ച വിദ്യാലയമായിരുന്നു ഏഴംകുളം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനായി 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബീനാപ്രഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള, ബ്ലോക്ക് മെമ്പര്‍ എം. മഞ്ജു, ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍, രാധാമണി ഹരികുമാര്‍, ബാബുജോണ്‍, സീമാദാസ്, ആര്‍. കമലാസനന്‍, രാജേന്ദ്രകുറുപ്പ്, ഇ.എ. ലത്തീഫ്, അനില്‍ നെടുമ്പള്ളില്‍, ജി. ദിലീപ്കുമാര്‍, ഷീനാരാജന്‍,…
Read Moreഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
കോന്നി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം konnivartha.com : മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം രാഷ്ട്ര പുനരര്‍പ്പണ ദിനമായി കോന്നി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാമിന്‍റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് സ് സന്തോഷ് കുമാർ ഭാരത് ജോടോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീനാമ്മ റോയ്, സുലേഖ വി നായർ, adv T H സിറാജ്ജുദീൻ, രാജീവ് മള്ളൂർ, മോൻസി ഡാനിയേൽ, മോഹൻ കുമാർ, വർഗീസ് പൂവൻപാറ, പി വി ജോസഫ്, ലിസ്സി സാം, അർച്ചന ബാലൻ, തമ്പി മലയിൽ, അജയകുമാർ, ബാബു നെല്ലിമൂട്ടിൽ, ജഗറുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പും…
Read Moreപി.എസ്.സി ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലേറ്റു
കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലയേറ്റു. തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന ചെയർമാൻ അഡ്വ. എം. കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു. പി എസ് സി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. 2017 മുതൽ പി.എസ്.സി അംഗമാണ് ഡോ. എം.ആർ ബൈജു. എം.ടെക് ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Read Moreകണ്ണൂർ മെഡിക്കൽ കോളേജ് നഴ്സുമാരുടെ ഇന്റഗ്രേഷൻ പൂർത്തിയായി
കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷൻ. പരിയാരം മെഡിക്കൽ കോളേജിലെ അധ്യാപക വിഭാഗം ജീവനക്കാരും വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജ്, പരിയാരം ദന്തൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം കോളേജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി…
Read Moreകേരളത്തില്‍ മാത്രം അരി വില കുതിക്കുന്നു: പലവ്യഞ്ജനങ്ങള്‍ക്കും തീ വില :ഇനിയും വില കൂടും
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിയ്ക്കുമ്പോള്‍ ആരും പ്രതികരിക്കുന്നില്ല കേരളത്തില്‍ മാത്രം അരി വില കുതിക്കുന്നു: പലവ്യഞ്ജനങ്ങള്‍ക്കും തീ വില :ഇനിയും വില കൂടും konnivartha.com : കേരളത്തില്‍ മാത്രം അരി വില കുതിക്കുന്നു. രണ്ട് മാസത്തിനിടെ അരി വിലയിൽ 12 രൂപയുടെ വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആവശ്യക്കാര്‍ ഏറെ ഉള്ള ജയ(59രൂപ 50 പൈസ ഇന്ന് വില ) , ജ്യോതി അരിക്കും വില കൂടി . 55 രൂപയില്‍ കുറഞ്ഞ അരി വിപണിയില്‍ ഇല്ല . ഈ പോക്ക് പോയാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വില 75 രൂപയില്‍ എത്തും . വിപണിയില്‍ ഇടപെടും വില കുറയ്ക്കും എന്ന് സര്‍ക്കാര്‍ പറയുന്നു എങ്കിലും ആരും ഇടപെട്ടു കണ്ടില്ല .ഇടപെട്ടിരുന്നു എങ്കില്‍ വില കുറവ് ഉണ്ടായേനെ . സുരേഖ, സോൺ മസൂരി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഉണ്ട…
Read Moreപക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്
konnivartha.com : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനത്തെ പക്ഷിപ്പനിബാധയെക്കുറിച്ച് അന്വേഷിക്കാനായി ഉന്നതതല സംഘത്തെ അയക്കും. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് വിശദമായി പരിശോധിച്ച് ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, ന്യൂഡൽഹി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് കേരളത്തിലേക്കുള്ള 7 അംഗ കേന്ദ്രസംഘം. ബംഗലുരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖലാ ഓഫീസിലെ സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കെദാമണിയുടെ സംഘത്തിന് നേതൃത്വം നൽകുന്നത്. പക്ഷിപ്പനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ തുടങ്ങിയവയിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ കേന്ദ്രസംഘം സഹായിക്കും. ആലപ്പുഴയില്‍…
Read More