konnivartha.com : റോഡുനിര്‍മാണം വേഗത്തില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. കോന്നി മെഡിക്കല്‍ കോളജ് റോഡ് വികസനം വേഗത്തിലാക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. ഇതിനായി വസ്തു ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യും. കോന്നി മുരിങ്ങമംഗലം ജംഗ്ഷന്‍ മുതല്‍ വട്ടമണ്‍ വരെയും, പയ്യനാമണ്‍ മുതല്‍ വട്ടമണ്‍ വരെയുമുള്ള 4.5 കിലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും ഒന്‍പതു മീറ്റര്‍ ടാറിംഗുമാണ് വിഭാവനം ചെയ്യുന്നത്. 225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 125 പേരുടെ ഭൂമി ഏറ്റെടുക്കല്‍…
Read Moreവിഭാഗം: Editorial Diary
മൃഗസംരക്ഷണ വകുപ്പിന്‍റെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കർഷകർക്കു പ്രോത്സാഹനം നൽകുന്നതിനാണ് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകുന്നതെന്നു പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് മൃഗസംക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മികച്ച ക്ഷീരകർഷകനുള്ള 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡിന് ഇടുക്കി ജില്ലയിലെ ചീനിക്കുഴ ഉടുമ്പന്നൂർ സ്വദേശി ഷൈൻ കെ.വി. അർഹനായി. പ്രതിദിനം ഉയർന്ന പാലുല്പാദനം ലഭിക്കുന്ന പശുവിനെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിനാണ് ഷൈൻ കെ.വിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. നിലവിലെ പ്രതിദിന പാലുത്പാദനം, പ്രസ്തുത പശുവിന്റെ ആരോഗ്യ സ്ഥിതി, തീറ്റപ്പുല്ല്, ശാസ്ത്രിയ പരിപാലന രീതികൾ, പശുവിനെ പരിപാലിക്കുന്നതിലെ നൂതന രീതികൾ, തീറ്റപ്പുൽ കൃഷി, മാലിന്യ സംസ്‌കരണം, പാലുൽപന്നങ്ങൾ, വൃത്തി, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, ഈ മേഖലയിൽ നിന്നും ലഭിക്കുന്ന ആദായം/വരുമാനം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. 15ൽ അധികം വർഷമായി ഷൈൻ ക്ഷീരമേഖലയിൽ പ്രവർത്തിച്ചു വരുന്നു. പശുക്കളും കിടാരികളും പശുക്കുട്ടികളും…
Read Moreകക്കൂസ് മാലിന്യം ഒഴുകുന്നത് കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ
konnivartha.com : കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ കക്കൂസ് മാലിന്യം ഒഴുകുന്നു . ഏറെ സാംക്രമിക രോഗം പരത്തുവാന്‍ ഇടനല്‍കും എന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്ക് അറിയാം എന്നിരിക്കെ പരാതി ഉണ്ടായിട്ടും അവര്‍ ആരും തിരിഞ്ഞു നോക്കുന്നില്ല . ഇവിടെ കോന്നിയില്‍ ആരോഗ്യ പരിപാലനത്തിന് വേണ്ടി നിയോഗിച്ച മുഴുവന്‍ ജീവനക്കാരെയും അടിയന്തരമായി ജോലിയില്‍ നിന്ന് പോലും പിരിച്ചു വിടേണ്ട സാഹചര്യം ആണ് എന്ന് കോന്നി ടൗൺ റെസിസന്റ്സ് അസോസിയേഷൻ ആരോപിച്ചു . കോന്നി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരേയും നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല . പ്രശ്നം അടിയന്തിരമായി പരിഹരിക്കണം.ചന്തയ്ക്ക് സമീപത്ത് ബംഗാളികളെ അനധികൃതമായി താമസിപ്പിച്ചിരിക്കുന്ന ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്നുമാണ് മലിന ജലം ഒഴുകുന്നതെന്ന് പറയപ്പെടുന്നു.ഈ വെള്ളം തെരുവ് നായ്ക്കള്‍ പോലും കുടിക്കുന്നു .അവയ്ക്കും സാംക്രമിക രോഗം ഉണ്ടാകും…
Read Moreമാളിയേക്കൽ കടവിലെ സർക്കാർ കടത്ത് വള്ളം സർവീസ് പുനരാരംഭിക്കണം
konnivartha.com : അച്ചൻകോവിലാറിന്‍റെ ഇരുകരകളായ പത്തനംതിട്ട കോന്നി പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂരിനെയും മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂരിനെയും ബന്ധിപ്പിക്കുന്ന മാളിയേക്കൽ കടവിലെ വർഷങ്ങളായി നില നിന്ന സർക്കാർ കടത്ത് വള്ളം സർവീസ് പുനരാരംഭിക്കണമെന്ന് ഇരു കരയിലുമുള്ളവർ ആവശ്യപ്പെട്ടു. നിലവിൽ ഉള്ള കടത്തുകാരനു ഇരുപത്തിയഞ്ച് മാസത്തെ വേതനം ലഭിക്കാനുണ്ടെന്നും,വള്ളത്തിൻ്റെ അറ്റകുറ്റപ്പണി നടത്താൻ പോലും സാധിക്കുന്നില്ല എന്നും കടത്തുകാരൻ നാട്ടുകാരോട് പറയുന്നു . രണ്ടു വർഷം മുൻപ് ഇവിടെ ഉണ്ടായിരുന്ന സർക്കാരിൻ്റെ നേരിട്ടുള്ള കടത്തുകാരൻ പ്രൊമോഷൻ ആയി പോവുകയും താൽക്കാലികമായി കടത്ത് നിന്ന് പോവുകയും ചെയ്തിരുന്നു.പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് നിന്നു പോയ കടത്ത് സർവ്വീസ് താൽക്കാലികമായി വീണ്ടും വേതന വ്യവസ്ഥയിൽ പ്രദേശവാസിയെ നിയമിച്ചു കടത്ത് സർവീസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ സർവ്വീസ് ഒരു മാസക്കാലമായി നിന്ന അവസ്ഥയിലാണ്. വെള്ള പൊക്ക സമയത്ത് നാൽപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ കടത്തിനെയാണ്. പുനലൂർ –…
Read Moreപാഠപുസ്തകവും പഠന രീതിയും: ചര്‍ച്ച നയിച്ച് കുട്ടികള്‍
പാഠപുസ്തകവും പഠന രീതിയും എന്താകണമെന്ന് അഭിപ്രായം പ്രകടിപ്പിക്കുവാന്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ അവസരത്തെ കുട്ടികള്‍ തനതായ അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാക്കി. എല്ലാ ക്ലാസ് മുറികളിലും രാവിലത്തെ ഇടവേള മുതല്‍ ഉച്ചവരെയുള്ള സമയത്താണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. ക്ലാസ്തലത്തില്‍ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ് തല ചര്‍ച്ച നടത്താനായിരുന്നു നിര്‍ദേശം. കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചര്‍ച്ചകള്‍ നയിക്കുവാന്‍ വിദ്യാര്‍ഥികളെ ചുമതലപ്പെടുത്തി. ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നല്‍കിയ രേഖ പരിചയപ്പെടുന്നതിന് അധ്യാപകര്‍ നേരത്തെ തന്നെ ചര്‍ച്ച നയിച്ച വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ക്ലാസിലെ സഹപാഠി തന്നെ ചര്‍ച്ച നയിച്ചപ്പോള്‍ കുട്ടികള്‍ നിര്‍ഭയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തി. ‘സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കണമെന്നും…
Read Moreസഹകരണ മേഖലയില്‍ സംസ്ഥാനം കൈവരിച്ചത് വന്‍ മുന്നേറ്റം: ഡെപ്യൂട്ടി സ്പീക്കര്‍
സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനകള്‍ നടത്തുന്നതായും കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്നത് വന്‍ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അറുപത്തി ഒന്‍പതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സഹകരണ സര്‍ക്കിള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണമേഖല കൈവരിച്ചിട്ടുള്ളത്. ദുഷ്പ്രചരണങ്ങളെ കേരളത്തിലെ സഹകാരികള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പിക്കണമെന്നും സ്വകാര്യമേഖലയിലെ ചൂഷണത്തിനെതിരെ പൊരുതാന്‍ സഹകരണ മേഖല ശക്തമായി നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. സഹകരണ സര്‍ക്കിള്‍ യൂണിറ്റ് ചെയര്‍മാന്‍ പി.ബി ഹര്‍ഷകുമാര്‍ അധ്യക്ഷനായിരുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ബി ഹിരണ്‍, നഗരസഭ ചെയര്‍മാന്‍ ഡി.സജി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.അനില്‍, സഹകരണ സര്‍ക്കിള്‍ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് എക്‌സ് ഒഫിഷല്‍ മെമ്പര്‍…
Read Moreനിര്‍മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല പദ്ധതി മാതൃകാപരം: മന്ത്രി വീണാ ജോര്‍ജ്
ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല പദ്ധതിയുടെ പ്രവര്‍ത്തനം മികച്ച മാതൃകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ ശുചിത്വ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ വാര്‍ഡ് 29 ലെ ആശാരിപറമ്പില്‍ ശാന്തമ്മയുടെ ഭവനത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശുദ്ധമായ വായുവും ജലവും ലഭിക്കുന്ന പത്തനംതിട്ട ജില്ലയെ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ശുചിത്വ ജില്ലയായി മാറ്റുന്നതിനായാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ മറ്റൊരു മികച്ച മാതൃക തീര്‍ക്കുന്നതിന് ജില്ലയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ സഹായത്തോടെ നടത്തുന്ന ശുചിത്വ സര്‍വേയുടെ ക്യൂ ആര്‍ കോഡ് നന്നുവക്കാട് ആശാരിപറമ്പില്‍ ശാന്തമ്മയുടെ ഭവനത്തില്‍ മന്ത്രി പതിപ്പിച്ചു. സമ്പൂര്‍ണ…
Read Moreവാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ: മന്ത്രി ആന്റണി രാജു
സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ നിലവിൽ വന്നതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്‌സ് ലൈസൻസ് പുതുക്കൽ, ക്ലാസ്സ് സറണ്ടർ, ഡ്രൈവിംഗ് ലൈസൻസിലെ പേരും ജനനത്തീയതിയും തിരുത്തൽ, ഫോട്ടോയുടെയും ഒപ്പിന്റെയും ബയോമെട്രിക് മാറ്റം, കണ്ടക്ടർ ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും തുടങ്ങിയ 7 സേവനങ്ങൾ കൂടി സാരഥി പോർട്ടറിലൂടെ ഓൺലൈനായി ചെയ്യാം. മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാണ് ഈ സംവിധാനം പ്രവർത്തനസജ്ജമായത്. ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഓഫീസിലെത്താതെ തന്നെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ സേവനങ്ങൾ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പുതിയ സംവിധാനം നിലവിൽ…
Read Moreനീതി മെഡിക്കല്‍ ലാബ് ആരോഗ്യ മേഖലയിലെ ചൂഷണങ്ങളെ അവസാനിപ്പിക്കുന്നതിനുള്ള ജനകീയ ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്
സഹകരണ മേഖലയില്‍ നിന്നുള്ള ആശുപത്രികള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ തുടങ്ങിയവ ആരോഗ്യ മേഖലയിലെ ചൂഷണങ്ങളെ അവസാനിപ്പിക്കുന്നതിനുള്ള ജനകീയ ഇടപെടലായി കാണണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടൂരില്‍ ജനറല്‍ ആശുപത്രിക്ക് സമീപം പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിന് ശരിയായ രോഗ നിര്‍ണയം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. അതില്‍ ഏറ്റവും പ്രധാനം പരിശോധനകള്‍ ആണ്. ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷനിലേക്ക് കൊണ്ടുവരുന്നതിനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതോടൊപ്പം തന്നെ ആശുപത്രികളിലെ ലാബുകളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്താനായി അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണെന്നും രാജ്യത്ത് മുഴുവന്‍ നല്‍കുന്ന…
Read Moreകൂട്ടുകാര്‍ എത്തുന്നു : 34 വർഷങ്ങൾക്ക് ശേഷമുള്ള പുന:സംഗമം
konnivartha.com : കോന്നിഅട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ലെ എസ് എസ് എൽ സി ബാച്ച് വിദ്യാർഥികളുടെ പൂർവ വിദ്യാർഥികളുടെ സംഘടനായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുന:സംഗമം 12 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 1988 ബാച്ചിലെ നാലു ഡിവിഷനുകളെ 118 പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിപാടിക്കായി എത്തിച്ചേരും. രാവിലെ 9 ന് പൂർവവിദ്യാർഥികളുടെ കൂടിച്ചേരലും 2 ന് അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ഒത്തു ചേരുന്ന പൊതുയോഗവും നടക്കും. ചിത്രം : രാജേഷ് പേരങ്ങാട്ട്
Read More