ദേശീയ ഊര്‍ജ സംരക്ഷണദിനം ആചരിച്ചു

ദേശീയ ഊര്‍ജ സംരക്ഷണദിന ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു.   ഭൂമിയുടെ താപം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഊര്‍ജ സ്രോതസുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലും  നാളെയ്ക്ക് വേണ്ടിയുളള കരുതല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ സംരക്ഷണത്തില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്നും ഊര്‍ജ ഉപയോഗം  നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഇഎംസി, അനര്‍ട്ട് തുടങ്ങിയവയുടെ  സഹകരണത്തോടെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജിലെ  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെയും , കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.   കെഎസ്ഇബിഎല്‍ പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സുജേഷ് പി ഗോപി, മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ്  വകുപ്പ് മേധാവി പ്രൊഫ. ശരത് രാജ്,…

Read More

ശ്രീമദ് അയ്യപ്പ മഹാസത്രം ഡിസംബർ 15 ന് ആരംഭിക്കും

  konnivartha.com/റാന്നി: അഖില ഭാരത ശ്രീമദ് അയ്യപ്പ മഹാ സത്രം ഡിസംബർ 15 ന് രാവിലെ 5.30 ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് നടത്തുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടർന്ന് തിരുവല്ല നെടുമ്പ്രം സ്വാമി ഭജൻസിന്റെ അഖണ്ഡ നാമ ജപം നടക്കും. രാവിലെ 9 30 ന് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ ശരണം വിളികളോടെ മഹാ കർപ്പൂര ആരതി നടക്കും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ നിന്ന് നാമ ജപ മഹാഘോഷയാത്ര പുറപ്പെടും. ആന്റോ ആന്റണി എം പി ഘോഷയാത്ര ഉത്‌ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 3 രഥ ഘോഷയാത്രകൾ സംഗമിച്ചാണ് മഹാ ഘോഷയാത്രയായി സത്ര വേദിയിലേക്ക് തിരിക്കുന്നത്. വിഹ്രഹം, അയ്യപ്പ ഭാഗവതം, ഥ്വജം എന്നിവയുമായെത്തുന്ന ഘോഷയാത്രകളാണ് തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തിച്ചേരുക. വിഗ്രഹം ഗുരുവായൂർ ശ്രീകൃഷ്ണ…

Read More

അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്

  അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു മലപ്പുറം ജില്ലയിലെ മീസൽസ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്റേയും അധ്യക്ഷതയിൽ മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. അഞ്ചാംപനിയ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് വാക്സിനേഷൻ. അതിനാൽ വാക്സിനേഷൻ വിമുഖതയകറ്റാൻ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അഞ്ചാംപനി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ പറഞ്ഞു. ജനപ്രതിനിധികളുടെ പിന്തുണയോടെ വാക്സിനേഷൻ കൂടുതൽ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികളും വാക്സിനേഷൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.…

Read More

സ്റ്റാർ ഉണ്ടാക്കി ‘സ്റ്റാറായി കുട്ടികളും രക്ഷിതാക്കളും

  konnivartha.com/റാന്നി: സ്റ്റാർ ഒന്നിന് 2000 രൂപ.റാന്നി ബിആർസിയിൽ ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും നിർമ്മിച്ച നക്ഷത്രങ്ങൾക്കാണ് സ്റ്റാർ വില. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സി യുടെ സ്പെഷ്യൽ കെയർ സെന്ററുകളിൽ പരിഹാരബോധന ക്ലാസുകൾക്ക് വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആണ് നക്ഷത്രവിളക്ക് നിർമ്മാണ പരിശീലനം നൽകിയത്. നക്ഷത്രങ്ങളുടെ വിപണനോദ്ഘാടനം റാന്നി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സച്ചിൻ വയലാനിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് വാർഡ് മെമ്പർ ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ. സലാം,സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി എന്നിവർ സംസാരിച്ചു.ബാബു പി ജോയ് 2000 രൂപ നൽകി ആദ്യ നക്ഷത്രം സ്വന്തമാക്കി. മിനിമോൾ കെ. മാത്യു, ഷിനി കെ.പി, വിഞ്ചു വി ആർ, നിമിഷ അലക്സ്, സീമ എസ്. പിള്ള,രാജ്യശ്രീ ആർ,…

Read More

കോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം

konnivartha.com : കോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം . കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ അനി സാബു ഇത് സംബന്ധിച്ച് വനം വകുപ്പിലുംപോലീസിലും വിവരം അറിയിച്ചു .   ആദ്യം വകയാര്‍ സാറ്റ് ടവര്‍ സ്ഥലത്തുകൂടി പുലി ഓടി പോകുന്നതായി അന്യ സംസ്ഥാന തൊഴിലാളികള്‍ കണ്ടെന്നു പറയപ്പെടുന്നു . വൈകിട്ട് വകയാര്‍ മന്ത്ര  പാറ മേഖലയില്‍ പുലിയെന്നു സംശയിക്കുന്ന ജീവി ചാടി പോകുന്നതായും പ്രദേശ വാസികള്‍ പറയുന്നു . മന്ത്ര പാറയ്ക്ക് അടുത്ത് ഏക്കര്‍ കണക്കിന് റബര്‍ തോട്ടം ഉണ്ട് .ഇവിടെ കാട് കയറികിടക്കുന്ന സ്ഥലം ആണ് . വന്യ മൃഗങ്ങള്‍ ഇതില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുക പ്രയാസകരം ആണ് . കൂടല്‍ കലഞ്ഞൂര്‍ മേഖലയില്‍ പുലിയെ കണ്ടെത്തിയതോടെ വകയാര്‍ മേഖലയിലും ഭീതിയില്‍ ആണ് . പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടല്‍ മേഖലയില്‍…

Read More

ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ആദ്യ ധനകാര്യ, സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗം ബെംഗളൂരുവിൽ

  ആദ്യ ജി20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) യോഗം 2022 ഡിസംബർ 13-15 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ധനകാര്യ മേഖലയിലെ (ഫിനാൻസ് ട്രാക്ക്) കാര്യപരിപാടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന ഈ യോഗത്തിന് ധനമന്ത്രാലയവും റിസർവ് ബാങ്കും സംയുക്തമായി ആതിഥേയത്വം വഹിക്കും. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും നയിക്കുന്ന ജി20 ഫിനാൻസ് ട്രാക്ക് സാമ്പത്തിക-ധനകാര്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള സാമ്പത്തിക ചർച്ചകൾക്കും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ ഒരു ഫോറം നൽകുന്നു. ആദ്യ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം 2023 ഫെബ്രുവരി 23 മുതൽ 25 വരെ ബെംഗളൂരുവിൽ നടക്കും. എഫ്‌സിബിഡി-യുടെ യോഗത്തിൽ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീ അജയ് സേട്ട്, ആർബിഐ ഡെപ്യൂട്ടി ഗവർണർ ഡോ മൈക്കൽ ഡി പത്രയും സഹ-അധ്യക്ഷത…

Read More

റേഷൻ സാധനങ്ങൾ ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷന് പരാതി

  konnivartha.com : റേഷൻ കടകളിലെ സെർവർ തകരാർ അടിയന്തിരമായി പരിഹരിച്ച് മാസംതോറും എല്ലാവർക്കും ലഭിക്കേണ്ട റേഷൻ സാധനങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേരളമുഖ്യമന്ത്രി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷൻമാർ എന്നിവർക്ക് പരാതി സമർപ്പിച്ചു.

Read More

പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണ നിലവാരം ഉറപ്പാക്കാൻ സംവിധാനമൊരുക്കി പത്തനംതിട്ട നഗരസഭ

  konnivartha.com : നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനങ്ങള്‍  ഒരുക്കുവാന്‍ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ എൻജിനീയറിങ് വിഭാഗത്തിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ നഗരസഭയ്ക്ക് സ്വന്തം സംവിധാനങ്ങളില്ല. എഞ്ചിനീയറിങ് കോളേജിലും ഹൈവേ റിസർച്ച് ലാബിലുമാണ് ഇപ്പോൾ പരിശോധനാ സൗകര്യങ്ങൾ ഉള്ളത്. നഗരത്തിലെ പൊതുമരാമത്ത് പ്രവർത്തികളിൽ അഴിമതി ഒഴിവാക്കാനും ഗുണനിലവാരം ഉറപ്പിക്കാനുമാണ് ചെയർമാന്റെ ഇടപെടൽ. ടാറിന്റെയും കോൺക്രീറ്റിന്റെയും ക്വാളിറ്റി പരിശോധനകളായ എക്സ്ട്രാക്ഷൻ, സ്ലം ടെസ്റ്റുകളും സീവ് അനാലിസിസും നടത്താനുള്ള ഉപകരണങ്ങൾ നഗരസഭ വാങ്ങാൻ തീരുമാനമായി. ഇതിനായി ടെൻഡർ നടപടികളാരംഭിച്ചു. പരിശോധനകൾ ശക്തമാക്കുന്നതിന് മുന്നോടിയായി മുൻസിപ്പൽ എൻജിനീയർ സുധീർ രാജ് നഗരസഭയിലെ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തു. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകാൻ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ വി എ ബാബുജാന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. പൊതുമരാമത്ത് പ്രവർത്തികളെ കുറിച്ചുള്ള…

Read More

ഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണം: ജില്ലാ കളക്ടര്‍

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ നിയമാനുസൃതമായ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ഉത്തരവാദിത്വം അവിടെ അവസാനിച്ചുവെന്ന് കരുതാതെ ഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ കണ്‍വെര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികള്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.   ഓരോ വ്യക്തികള്‍ക്കും നിയമം അനുശാസിക്കുന്ന തരത്തിലുള്ള സംരക്ഷണം നല്‍കുന്നതിനൊടൊപ്പം പ്രശ്നങ്ങളുടെ പല മുഖങ്ങളെ തിരിച്ചറിഞ്ഞ് സത്യത്തെ ഉള്‍ക്കൊള്ളണം. ജെന്‍ഡര്‍ വയലന്‍സിനെ തടയുന്നതിന്റെ ആദ്യപടിയെന്നത് ബോധവത്കരണമാണ്. ഓരോ ലക്ഷ്യത്തിന്റേയും ആദ്യചുവട് അവബോധമാണെന്നും എല്ലാ വകുപ്പുകളുടേയും ഏകോപനത്തിലൂടെ മാത്രമേ വനിത ശിശു വികസന വകുപ്പിന് ആ ലക്ഷ്യത്തിലെത്താന്‍ സാധിക്കുവെന്നും കളക്ടര്‍ പറഞ്ഞു.   ഓരോ ഫയലുകള്‍ക്കുള്ളിലും ഓരോ വ്യക്തികളുടെ പ്രശ്നങ്ങളുണ്ടെന്ന് ചടങ്ങില്‍…

Read More

കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് യോഗം ചേരും: മന്ത്രി എ.കെ. ശശീന്ദ്രന്‍

  konnivartha.com : മലയോര മേഖലയിലെ കൈവശ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. മരം മുറിയ്ക്കലുമായി ബന്ധപ്പെട്ട് കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചതിന്റെ മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.   കര്‍ഷകര്‍ക്ക് അവര്‍ വൃക്ഷ വില അടച്ചു റിസര്‍വ് ചെയ്ത മരങ്ങള്‍ പോലും മുറി ക്കുന്നതിന് അനുമതി വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാത്ത സ്ഥിതി എംഎല്‍എ സഭയില്‍ വിവരിച്ചു. ഇത് മൂലം കര്‍ഷകര്‍ വളരെ പ്രതിസന്ധിയില്‍ ആണെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇക്കാര്യത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത…

Read More