ഒഴിവായത് വലിയ ദുരന്തം: മന്ത്രി വീണാ ജോര്‍ജ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കടകള്‍ അഗ്‌നിക്കിരയായി നാശനഷ്ടമുണ്ടായ സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഒപ്പമുണ്ടായിരുന്നു. ഫയര്‍ഫോഴ്സിന്റെയും മറ്റു വകുപ്പുകളുടെയും സമയോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഫയര്‍ സ്റ്റേഷന്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്നതിനാല്‍ സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച ദിവസം ആയതിനാല്‍ ആളുകള്‍ പള്ളിയില്‍ പോയതും അപകടത്തിന്റെ ആഘാതം കുറച്ചു. സംഭവം സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടത്തിലും രക്ഷാപ്രവര്‍ത്തനത്തിലുമായി പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദര്‍ശിച്ചു. എട്ടു പേരാണ് ആശുപത്രിയില്‍ ഉള്ളത്. ആരുടെയും പരിക്ക്…
Read Moreവിഭാഗം: Editorial Diary
തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി ജനവാസ മേഖലകളെ ഒഴിവാക്കാന്‍ തീരുമാനം
സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു.തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്. യോഗത്തില്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍, പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് തുടങ്ങി ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ വിജിലൻസിന്റെ പിടിയിലായി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് അറസ്റ്റിലായത്. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. കട്ടപ്പനയിലെ വീട്ടിൽ എത്തി പണം നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 10000 രൂപ കൂടുതലാണെന്നും അത് കുറച്ച് നൽകണമെന്നും വരുമാന സർട്ടിഫിക്കറ്റ് വേണ്ടയാൾ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. അങ്ങനെയാണ് വിജിലൻസിനെ ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരമാണ് പരാതിക്കാരൻ പണവുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഇയാൾ കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പനയിലെ വീട്ടിൽ നിന്ന് വിജിലൻസിന്റെ പിടിയിലായത്. കാഞ്ചിയാർ സ്വദേശിയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് തഹസിൽദാറെ അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ കൃത്യമായ ഇടപെടലിന്റെ ഭാഗമായാണ് കൈക്കൂലിക്കാരനായ തഹസിൽദാറെ അറസ്റ്റ് ചെയ്യാനായത്
Read Moreമെഡിക്കല്‍ ക്യാമ്പ് നടത്തി
എക്സൈസ് വകുപ്പ് വിമുക്തി മിഷനും, കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി റാന്നി അടിച്ചിപുഴ പട്ടിക വര്‍ഗ സങ്കേതത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സി. അനിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ നേറുംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമിഷണര്‍ രാജീവ് ബി നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ജില്ലാ പട്ടികവര്‍ഗ ഓഫീസര്‍ എസ്.എസ്. സുധീര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.എസ്. ബിനു, ശരണ്യ മോഹന്‍, അസൂത്രണ സമിതിയംഗം രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ ഡോക്ടര്‍മാരായ ഡോ. മനു, ഡോ. റിയ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം പങ്കെടുത്തു.
Read Moreകോന്നി മേഖലയില്‍ കടുത്ത വരള്‍ച്ച സൂചിപ്പിച്ചു കൊണ്ട് രാത്രിയില്‍ ശീത കാറ്റ് വീശുന്നു
കോന്നിയില്‍ “ശീതകാറ്റ് ” :കഠിനമായ വരള്‍ച്ച ഉണ്ടാകും:ഓലികള്‍ വറ്റിത്തുടങ്ങി konnivartha.com : കോന്നി മേഖലയില്‍ കടുത്ത വരള്‍ച്ച സൂചിപ്പിച്ചു കൊണ്ട് രാത്രിയില്‍ ശീത കാറ്റ് വീശുന്നു . കടുത്ത വേനല്‍ ആണ് മുന്നറിയിപ്പ് . സമീപ സ്ഥലങ്ങളിലെ വ്യാപകമായ പാറ ഘനനം നാട്ടില്‍ വളരെ കടുത്ത ജല ക്ഷാമം വരുത്തും . കഴിഞ്ഞ മഴക്കാലത്ത് ലഭിച്ച മഴ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നു ഇറങ്ങുവാന്‍ ഉള്ള സാഹചര്യം ഇല്ല . വീടുകളില്‍ മുന്നില്‍ ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങി ഇല്ല .മുറ്റം മുഴുവനും ടൈല്‍ പാകി .ഓടകള്‍ ഇല്ല . വസ്തുവില്‍ കിള ഇല്ല . ഭൂമി ഊഷര ഭൂമിയായി . വിത്തും വിളയും വയലില്‍ ഇല്ല . വെള്ളം നില്‍ക്കുവാന്‍ ഉള്ള ഒരു പദ്ധതിയും ഇല്ല . രാത്രിയില്‍ ഉശിരന്‍ ശീത കാറ്റ്…
Read Moreഅന്വേഷണ ഏജന്‍സികളോട് സോഴ്സ് വെളിപ്പെടുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇളവില്ല- കോടതി
അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായ ഇളവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ സോഴ്സ് വെളിപ്പെടുത്തണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഞ്ജനി മഹാജന്‍ വ്യക്തമാക്കി. വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളി.
Read Moreഎല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷൻ ശിപാർശ നൽകി
ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നതിനാണ് യുവജന കമ്മീഷൻ ശിപാർശ നൽകിയത്.
Read Moreമണ്ണീറ വെള്ളച്ചാട്ടം, അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു
konnivartha.com : : വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞ മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ ദിനം പ്രതി നൂറു കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റ ഭംഗി ആസ്വദിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്നു പോലും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്നതിനാൽ തന്നെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്നുമുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിൽ എത്തുന്ന സ്ത്രീകൾ കുട്ടികൾ അടക്കമുള്ള സഞ്ചാരികൾക്ക് പ്രാധമിക ആവശ്യങ്ങൾ നിറവേറ്റുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ഇല്ലായിരുന്നു. പലപ്പോഴും സമീപ വീടുകളെ ആശ്രയിച്ചിരുന്നെങ്കിലും അതും ക്രമേണ നിലച്ച മട്ടിലായി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിക്കാതെയും വന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത.…
Read Moreകുഷ്ഠരോഗ നിര്‍ണയ പ്രചരണം; അശ്വമേധം കാമ്പയിന്‍ 18 മുതല്‍
സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം കാമ്പയിന്‍ 18 മുതല്‍. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകയും പ്രവര്‍ത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ പരിശോധിക്കുന്നതാണ്.സമൂഹത്തില്‍ ഇപ്പോഴും കുഷ്ഠരോഗമുണ്ട്. കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്കുഷ്ഠരോഗംവായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠ രോഗം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ വായുവിലൂടെ പകരില്ല.രോഗ ലക്ഷണങ്ങള്‍തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി…
Read More12300 ഹെക്ടർ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചു:1086 ഹെക്ടർ വനഭൂമിയിലെമഞ്ഞക്കൊന്ന നശിപ്പിക്കാൻ നടപടി
konnivartha.com : വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12300 ഹെക്ടർ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കിയിട്ടുണ്ടെന്നും ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 1086 ഹെക്ടർ വനഭൂമിയിലെ മഞ്ഞക്കൊന്ന നശിപ്പിക്കാൻ നടപടി ആരംഭിച്ചതായും വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 2.27 കോടി രൂപയാണ് ഇതിനായുള്ള ടെൻഡർ തുക നിശ്ചയിച്ചിട്ടുള്ളത്. ടെൻഡറുകൾ ഈ മാസം അന്തിമമാക്കി ഉടൻ ജോലി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നെഞ്ച് ഉയരത്തിൽ 10 സെന്റി മീറ്ററിന് മുകളിൽ [DBH (Diametrical Breast Height)] വണ്ണം ഉള്ള മഞ്ഞക്കൊന്ന മരങ്ങളുടെ പുറം തൊലി നീക്കം ചെയ്തുകൊണ്ട് (Debarking) അവ ഉണക്കി കളയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. 10 സെന്റി മീറ്ററിൽ താഴെ വണ്ണം ഉള്ള തൈകൾ വേരോടെ പിഴുതു മാറ്റും. ഡിബാർക്കിംഗ് നടത്തുന്നതിനുള്ള 3 ജോലികൾക്കാണ് ഇപ്പോൾ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 330 ഹെക്ടർ സ്ഥലത്തിന് 69 ലക്ഷം രൂപ, 260…
Read More