മാലിന്യ നിര്‍മാര്‍ജനം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണം : മന്ത്രി വീണാ ജോര്‍ജ്

മാലിന്യ നിര്‍മാര്‍ജനത്തിനും സമ്പൂര്‍ണ ശുചിത്യത്തിനുംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ പ്രോജക്ടുകളുടെ ജില്ലാതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാന്‍ കേരള സര്‍ക്കാര്‍  സമഗ്രപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികളെല്ലാം സമയപരിധിക്കുള്ളില്‍ നടപ്പിലാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  ജില്ലയിലെ ത്രിതല പഞ്ചായത്തുകളും, നഗരസഭകളും ചേര്‍ന്ന് ഈ വര്‍ഷം 75 കോടി രൂപയുടെ 1713 പ്രൊജക്ടുകളാണ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തയ്യാറാക്കിയിട്ടുള്ളത് . ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തേക്ക് മാറ്റി വെക്കരുതെന്നും…

Read More

ഡാം മാനേജ്മെന്റ് ശാസ്ത്രീയമായ ഇടപെടലിലൂടെ കൃത്യമായി ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയാര്‍: ജില്ലാ കളക്ടര്‍

കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണെന്നും ശാസ്ത്രീയമായ ഇടപെടലിലൂടെ ഡാം മാനേജ്മന്റ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയാറാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ദുരന്ത നിവാരണവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു കളക്ടര്‍.   മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ അളവ് കുറവാണ്. പക്ഷെ, ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. കക്കി, ആനത്തോട് ഡാം മേഖലയിലെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കക്കി ഡാമിന് അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് അപകട സാധ്യതയുള്ളതിനാല്‍ സംരക്ഷണ വേലി കെട്ടുന്ന പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. മൂഴിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കണമെന്നും…

Read More

ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം :മാസ്‌ക് വയ്ക്കുന്നത് അഭികാമ്യം

  konnivartha.com: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 3 യോഗത്തിൽ എല്ലാ ജില്ലകളുടേയും സ്ഥിതിയും പ്രവർത്തനങ്ങളും പ്രത്യേകം ചർച്ച ചെയ്തു. ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐഎംഎയുമായും ഐഎപിയുമായും ചർച്ച നടത്തും. ജില്ലാതല അവലോകനങ്ങൾ കൃത്യമായി നടത്തി നടപടി സ്വീകരിക്കണം. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമാക്കണം.…

Read More

പത്തനംതിട്ട ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല തയ്യാർ

  konnivartha.com: പത്തനംതിട്ട : ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല നഗര ഹൃദയത്തിൽ ഉദ്ഘാടനത്തിന് തയ്യാറായി. 22 ന് നടക്കുന്ന ചടങ്ങിൽ പുതുതായി തയ്യാറാക്കിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്കൂളുകളിൽ ഉപന്യാസം, ക്വിസ്, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്കുള്ള സമ്മാനവും വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകൾക്കുള്ള ആദരവും ചടങ്ങിൽ നൽകും. വായനക്കാർക്ക് അലമാരകളിൽ തെരയാതെ തന്നെ പുസ്തകങ്ങൾ എവിടെയുണ്ടെന്ന് കമ്പ്യൂട്ടറിൽ നിന്ന് മനസ്സിലാക്കാനാകുന്ന സൗകര്യമാണ് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നഗരസഭാ ലൈബ്രറിയിൽ ലഭ്യമാകുന്നത്. കൃതി, എഴുത്തുകാരൻ, പ്രസാധകൻ, വർഷം തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കൃതികൾ തെരഞ്ഞെടുക്കാൻ എളുപ്പമാകും. വെബ്സൈറ്റിലൂടെ ആവശ്യക്കാർക്ക് മൊബൽഫോൺ ഉൾപ്പടെയുള്ള ഉപകരണങ്ങളിലൂടെ പുസ്തക വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ചുവടുവയ്പിലൂടെ കാലാനുസ്യതമായി മാറുകയാണ് നഗരത്തിന്റെ ഗ്രന്ഥശാല. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി 35,000 പുസ്തകങ്ങളാണ് നഗരസഭ ലൈബ്രറിയിൽ ഉള്ളത്.…

Read More

കോന്നി മെഡിക്കൽ കോളജിൽ സി.ടി.സ്കാൻ സംവിധാനം സജ്ജമായി

ജൂൺ 19 ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും konnivartha.com: കോന്നി ഗവ.മെഡിക്കൽ കോളജിൽ അനുവദിച്ച സി.റ്റി.സ്കാൻ പൂർണ പ്രവർത്തനസജ്ജമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഉദ്ഘാടനം ജൂൺ 19 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്നും എംഎൽഎ പറഞ്ഞു. അഞ്ചു കോടി രൂപ ചെലവഴിച്ചാണ് ജി.ഇ.ഹെൽത്ത് കെയർ കമ്പനിയുടെ അത്യാധുനിക സി .ടി .സ്കാൻ സംവിധാനം മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയത്. ഇതോടെ രോഗനിർണയം വേഗത്തിൽ നടത്തി ആധുനിക ചികിത്സ രോഗികൾക്ക് ഉറപ്പാക്കാൻ കഴിയും. സി.ടി.സ്കാൻ മുറി, സി.ടി. പ്രിപ്പറേഷൻ മുറി, സി.ടി.കൺസോൾ, സി.ടി. റിപ്പോർട്ടിംഗ് മുറി, റേഡിയോളജി സ്റ്റോർ മുറി,. യു.പി.എസ് മുറി, ഡോക്ടർമാർക്കും, നഴ്സിംഗ് ഓഫീസർമാർക്കുമുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. സി.ടി.സ്കാൻ സംവിധാനം കൂടി സജ്ജമായതോടെ റേഡിയോളജി ഡിപ്പാർട്ട്മെൻറ് കൂടുതൽ ശക്തമായതായി എംഎൽഎ പറഞ്ഞു. അൾട്രാസൗണ്ട് സ്കാൻ, എക്സ്റേ സംവിധാനങ്ങൾ…

Read More

ആധാര്‍ കാര്‍ഡുകളില്‍ കോന്നി താലൂക്കിന്‍റെ പേരില്ല :ഇപ്പോഴും കോഴഞ്ചേരി തന്നെ

  konnivartha.com: പുതിയ ആധാര്‍ കാര്‍ഡില്‍ കോന്നി താലൂക്കിന്‍റെ പേര് ഇല്ല . പഴയ കോഴഞ്ചേരി താലൂക്കിന്‍റെ പേരാണ് ഇപ്പോഴും ഉള്ളത് എന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെടുന്നു . പത്തു വര്‍ഷമായ ആധാര്‍ കാര്‍ഡ് പുതുക്കിയപ്പോഴും കോഴഞ്ചേരി എന്ന പഴയ താലൂക്ക് പേരാണ് വരുന്നത് എന്ന് കോന്നി വകയാര്‍ ളാഹം പുരയിടത്തില്‍ അനി സാബു  യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും   കോന്നി തഹസീല്‍ദാര്‍ക്കും  നല്‍കിയ പരാതിയില്‍ പറയുന്നു .കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ കൂടിയാണ് അനി സാബു തിരഞ്ഞെടുത്ത   അക്ഷയ കേന്ദ്രങ്ങളിലൂടെ പുതുക്കല്‍ വരുത്തുമ്പോഴും ഈ ഗുരുതര വിഷയം ഉണ്ടെന്നു പരാതിയില്‍ പറയുന്നു . ആധാര്‍ അതോറിറ്റി(Unique Identification Authority of India) ആണ് കോന്നി താലൂക്കിന്‍റെ പേര് വരത്തക്ക നിലയില്‍ പേര് ചേര്‍ക്കേണ്ടത് . എന്നാല്‍ ഇക്കാര്യം അധികാരികള്‍ ശ്രദ്ധിക്കുന്നില്ല . ആധാര്‍ കാര്‍ഡുകളിലെ …

Read More

സമയബന്ധിതമായ പ്രശ്നപരിഹാരം വിവരാവകാശ നിയമത്തിന്റെ ഉപോത്പന്നം:വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം

ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം ലഭിക്കുന്നു എന്നത് വിവരാവകാശ നിയമത്തിന്റെ ഉപോത്പന്നമായിരിക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും കാതോലിക്കേറ്റ് കോളജിന്റെയും സഹകരണത്തോടെ ജില്ലയിലെ എല്ലാ വകുപ്പുകളിലെയും വിവരാകാശ പൊതുബോധന ഓഫീസര്‍മാര്‍ക്കും അപ്പീല്‍ അധികാരികള്‍ക്കുമായി സംഘടിപ്പിച്ച ഏകദിന പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവരാകാശം: ജനസൗഹൃദ നിയമം എന്ന വിഷയാവതരണവും അദ്ദേഹം നിര്‍വഹിച്ചു.   സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും വിവരാകാശ നിയമത്തിന് സാധിച്ചിട്ടുണ്ട്. വിവരാകാശ അപേക്ഷ ലഭിച്ചാല്‍ മറുപടി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ 30 ദിവസം വരെ കാത്തിരിക്കാന്‍ പാടില്ല. പരമാവധി വേഗത്തില്‍ വിവരം നല്‍കണം. മറ്റൊരു ഓഫീസറുടെ പക്കലുള്ള വിവരമാണെങ്കില്‍ അഞ്ച് ദിവസത്തിനകം അപേക്ഷ ആ ഓഫീസിലേക്ക് കൈമാറി വിവരം അപേക്ഷകനെ അറിയിക്കണം. അപേക്ഷകന്‍ ആവശ്യപ്പെടുന്നത് മൂന്നാം കക്ഷിയെ സംബന്ധിച്ചുള്ള വിവരമാണെങ്കില്‍ അഞ്ച് ദിവസത്തിനകം…

Read More

സ്മാര്‍ട്ട് കൃഷിഭവനുകളിലൂടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കും: കൃഷിമന്ത്രി പി. പ്രസാദ്

  konnivartha.com: കൃഷി ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃഷിയിടങ്ങളില്‍ വച്ച് തന്നെ ഓണ്‍ലൈന്‍ ആയി നല്‍കുകയും ചെയ്യുന്ന തരത്തിലേക്ക് കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കോന്നി അരുവാപ്പുലം സ്മാര്‍ട്ട് കൃഷിഭവന്‍, വിള ആരോഗ്യപരിപാലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും, അരുവാപ്പുലം ബ്രാന്‍ഡ് കുത്തരിയുടെ വിപണനോദ്ഘാടനവും അരുവാപ്പുലം എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നതിനാണ് പ്രഥമ പരിഗണന. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയോടൊപ്പം കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് നല്‍കിവരുന്ന സേവനങ്ങള്‍ വളരെ വേഗത്തിലും സുതാര്യമായും നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കേരളത്തിലെ കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയിലാണ്. കൃഷിവകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ വിജയത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഓരോ വീടുകളിലും…

Read More

കോന്നി കുളത്ത് മണ്ണ് ഭാഗത്ത് വീണ്ടും ഒറ്റയാന്‍ ഇറങ്ങി

  konnivartha.com : കോന്നികുളത്ത് മണ്ണ് ഭാഗത്ത് ഒറ്റയാന വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചതായി വ്യാപക പരാതി . രണ്ടു ദിവസമായി ഒറ്റയാന ഈ പ്രദേശത്ത് ഉണ്ട് . കഴിഞ്ഞ ദിവസം ഈ കാട്ടാന വ്യാപകമായി കൃഷിയും, ഇലക്ട്രിക് പോസ്റ്റുകളും ചവിട്ടി ഒടിച്ചിട്ടു.കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കുളത്തുമണ്ണ് അംബേദ്കർ കോളനിക്ക് സമീപമാണ് ഒറ്റയാന ഇറങ്ങിയത്. ആദ്യം പ്രദേശത്തെ വീടുകൾക്ക് സമീപം വരെ എത്തിയ ആനയെ ഏറെ പണിപ്പെട്ടാണ് ഇവിടെ നിന്നും ഇന്നലെ ഓടിച്ചത്.ഇതിന് ശേഷം വാഴ വിളയിൽ സന്ധ്യ സുനിലിന്‍റെ വീടിന് സമീപത്ത് എത്തിയ ആന വ്യാപകമായി വാഴ, തെങ്ങ്, കമുക്, വെറ്റില കൊടി ,കപ്പ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.ഇവിടുത്തെ ഇലക്ട്രിക് പോസ്റ്റുകളും മറിച്ചിട്ടു .തുടർന്ന് ലൈൻ കമ്പനികളും പൊട്ടി വീണ നിലയിലാണ്.കെ എസ് ഇ ബി ഇത് പുനസ്ഥാപിച്ചു . മാസങ്ങളായി പ്രദേശത്ത് വ്യാപകമായി കൃഷി…

Read More

ഗുരു മഹാത്മ അയ്യൻകാളി സമാധി അനുസ്മരണം നടക്കും

  konnivartha.com : 82 മത് ഗുരു മഹാത്മ അയ്യൻകാളി സമാധി അനുസ്മരണം 2023 ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് അടൂർ എസ്എൻഡിപി ഹാളിൽ നടക്കും . കെ പി ഡി എം എസ് സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ജി ആർ രഘു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ സതീഷ് ചന്ദ്രൻ സ്വാഗതം പറയും . രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിര്‍വ്വഹിക്കും . അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി,സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ,സംസ്ഥാന ട്രഷറർ കെ പി ചന്ദ്രൻ , സംസ്ഥാന ട്രഷറർ കെ ആകേഷ്,സിപിഐ(എം ) കമ്മിറ്റി അംഗം കെ കുമാരൻ,കെ ആകേഷ്,എസ് ബിനു,രൂപേഷ് അടൂർ,പി ഓ കൃഷ്ണൻ,സുധീശൻ പൂതങ്കര തുടങ്ങിയവര്‍ സംസാരിക്കും  

Read More