കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി

  കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുന്നു konnivartha.com: ട്രാൻസ്ഫ്യൂഷൻ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂർവ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുറത്തിറക്കി. കൊച്ചിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്ത ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിന്റെ ദേശീയ കോൺക്ലേവിലാണ് റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കൂടുതൽ രക്തദാതാക്കളെ ഉൾപ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിരവധി ആന്റിജനുകൾ പരിശോധിച്ച ശേഷമാണ് അപൂർവ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടൻ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടാൻ…

Read More

മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങള്‍

  മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങള്‍. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 10 വിദ്യാലയങ്ങളും ഹരിതപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം. പ്രസിഡന്റ് പിങ്കി ശ്രീധര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍ അധ്യക്ഷയായി. ഹരിത വിദ്യാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, വാര്‍ഡ് മെമ്പര്‍മാരായ രജനി ബിജു, ഷൈനി ലാല്‍, വിനീത അനില്‍, സുരേഷ് കുമാര്‍, ശ്രീദേവി ടോണി, ശുഭാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More

വിവരാവകാശ കമ്മിഷണറുടെ സിറ്റിംഗ്: കാരണം കാണിക്കല്‍ നോട്ടീസ്

  konnivartha.com: വിവരാവകാശ നിയമത്തിന്റെ നടപടിക്രമം പാലിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിമിന്റെ ഉത്തരവ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആണ് നടപടി. വിവരാവകാശ മറുപടിക്ക് എട്ടുമാസം 10 ദിവസം വൈകിയതിനാല്‍ കോന്നി താലൂക്ക് ഓഫീസ് വിവരാധികാരിയോട് വിശദീകരണം തേടാനും കമ്മിഷന്‍ തീരുമാനിച്ചു. ജില്ലയിലെ രണ്ടാം അപ്പീലുകളിലെ തെളിവെടുപ്പിലാണ് കാരണം കാണിക്കല്‍ നടപടിയിലേക്ക് കടന്നത്. ചിറ്റാര്‍, റാന്നി-പെരുനാട് അതിര്‍ത്തി പങ്കിടുന്ന പുതുക്കട ചിറ്റാര്‍ റോഡില്‍ മണക്കയം പാലത്തിന് പരിസരത്തുള്ള പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ കൈയേറിയ പരാതിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍, റാന്നി , കോന്നി തഹസില്‍ദാര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ചിറ്റാര്‍, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എന്നിവരില്‍ നിന്നും ഫെബ്രുവരി 28…

Read More

ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന്

  konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പാലക്കാട് IRTC ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ വിജയത്തിന് അനിസാബു തോമസ് ചെയർപേഴ്സനുംസലിൽ വയലാത്തല വൈസ് ചെയർമാനുംഎൻ.എസ്. മുരളി മോഹൻ ജനറൽ കൺവീനറും ട.കൃഷ്ണകുമാർ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായി 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Read More

എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ആശുപത്രി

KONNIVARTHA.COM: ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ മെഡിക്കൽ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം പേട്ടയിലെ ഡിവിഷണൽ റെയിൽവേ ആശുപത്രി. അഭിമാനകരമായ എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരമാണ് ആശുപത്രിക്കു ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആ​ദ്യത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയാണിത്. അക്രഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി, അടിസ്ഥാനസൗകര്യങ്ങളിൽ കോർപ്പറേറ്റ് മേഖലയോടു കിടപിടിക്കുംവിധം ആശുപത്രി വളരെയധികം പുരോഗതി കൈവരിച്ചു. ജനറൽ സർജറി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇഎൻടി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ സേവനങ്ങൾ എന്നിവയിലെ സ്പെഷ്യലിസ്റ്റുകൾ ഇപ്പോൾ ആശുപത്രിയിലുണ്ട്. കൂടാതെ, കാർഡിയോളജി, ന്യൂറോളജി, യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, സൈക്യാട്രി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, പൾമണോളജി, റേഡിയോളജി എന്നീ മേഖലകളിലെ വിസിറ്റിങ് കൺസൾട്ടന്റുമാരുമുണ്ട്. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ അൾട്രാ-സോണോഗ്രാം, എക്കോ കാർഡിയോഗ്രാഫി, ഡോപ്ലർ ഇമേജിംഗ് എന്നിവയുൾപ്പെടെയുള്ള നൂതന രോഗന‌ിർണയ സേവനങ്ങളും ഇ​പ്പോഴുണ്ട്. പ്രധാനപ്പെട്ട എല്ലാ ശസ്ത്രക്രിയകളും സൂപ്പർ സ്പെഷ്യാലിറ്റി ശസ്ത്രക്രിയകളും മെഡിക്കൽ…

Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

konnivartha.com:സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം വായനക്കാരെയും വരിക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിന് 12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്നവിധം പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടാണ് നടപടി.   സംഭവത്തില്‍ 14 ദിവസത്തിനുള്ളില്‍ പത്രങ്ങള്‍ രേഖാമൂലം മറുപടി നല്‍കണം. 1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ്‌ നോട്ടീസ്‌. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു. 2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ പത്രങ്ങളിൽ കൊച്ചി സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ  പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഉണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ…

Read More

പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ഉയർന്ന ബിപി; ജീവൻ രക്ഷിച്ച് ആരോഗ്യ പ്രവർത്തകർ

50 ലക്ഷത്തിലധികം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധന നടത്തി ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബിപി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി ശരിയായ രീതിയിൽ ഇടപെട്ട് ചികിത്സ ഉറപ്പാക്കി. മാതൃകാപരമായ പ്രവർത്തനം നടത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനിടയിലാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർബിഎസ്‌കെ നഴ്‌സുമാരായ റീത്ത, ടിന്റു കുര്യക്കോസ് എന്നിവർ അസാധാരണമായി ഉയർന്ന ബിപിയുള്ള കൗമാരക്കാരനെ കണ്ടെത്തിയത്. സംശയം തോന്നിയ അവർ മറ്റൊരു ബിപി അപാരറ്റസിൽ പരിശോധിച്ചപ്പോഴും റീഡിങ് ഒന്ന്…

Read More

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു

  konnivartha.com: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾ) പുരസ്ക്കാരവും പ്രഖ്യാപിച്ചു. അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് – യുവാ- അവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച…

Read More

വിജിൽ ഇന്ത്യ മൂവ്മെൻ്റ് പ്രതിഷേധം രേഖപ്പെടുത്തി

നിരപരാധികളെ പത്തനംതിട്ട പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവം : വിജിൽ ഇന്ത്യ മൂവ്മെൻ്റ് പ്രതിഷേധം രേഖപ്പെടുത്തി konnivartha.com: പത്തനംതിട്ടയിൽ പോലീസ് സംഘം നടത്തിയ ക്രൂരമർദ്ദനത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗുരുതരമായ പൗരാവകാശ മനുഷ്യാവകാശ ലംഘനമാണ് പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.സംഘത്തിലെ കുറ്റക്കാരായ പോലീസുകാരെ സസ്പെൻ്റ് ചെയ്ത് ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതിന് സംസ്ഥാന ഭരണകൂടം തയ്യാറാകണമെന്ന് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യപ്പെട്ടു.

Read More