അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി ടീം ഗ്ലോഫ്സെൻസ് konnivartha.com: ഹിമ തടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കം (Glacier Lake Outburst Flood – GLOF) ലഘൂകരിക്കാനായി നൂതനവും സുസ്ഥിരവുമായ പ്രോട്ടോ ടൈപ്പ് മോഡൽ വികസിപ്പിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് സംഘടിപ്പിച്ച ‘ഹിമാഷീൽഡ്’ ദേശീയ ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഹിമാഷീൽഡ് ഗ്രാൻഡ് ചലഞ്ചിലെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹിമതടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടുന്നതിന് നൂതനവും സുസ്ഥിരവുമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഇലക്ട്രോണിക്സ് & ഐ ടി സെക്രട്ടറി എസ് കൃഷ്ണനാണ് 2024 ഓഗസ്റ്റ് 24-ന് രാജ്യവ്യാപകമായ ചാലഞ്ചിന് തുടക്കമിട്ടത്. 151 ടീമുകൾ പങ്കാളികളായ…
Read Moreവിഭാഗം: Editorial Diary
കാടിന്റെ മക്കള്‍ക്ക് വേണ്ടി : മുളങ്കുറ്റികൾ ഊന്നി വേനലില്‍ കുടിവെള്ളം ഉറപ്പാക്കി
konnivartha.com: കടുത്ത വേനലില്‍ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടു തോടുകളില്‍ മുളങ്കുറ്റികൾ ഊന്നി അസുരംകുണ്ട് ഡാം പരിസരത്ത് വനം വകുപ്പ് ജീവനക്കാര്‍ തടയണകള്‍ നിര്‍മ്മിച്ചു . തൃശ്ശൂർ ഡിവിഷൻ, മച്ചാട് റേഞ്ച് വനപാലകരാണ് ചെളി നീക്കി മുളങ്കുറ്റികൾ ഉപയോഗിച്ച് ചെറുതടയണ നിർമിച്ചത്. അരുവിയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്കും സുഗമമാക്കി. വേനല്‍ കടുത്തതോടെ കാടിന്റെ മക്കള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായതോടെ വനപാലകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു . കാട്ടില്‍ തന്നെ ഉള്ള ചെറു നീരൊഴുക്കുകള്‍ കണ്ടെത്തി കാട്ടു വിഭവമായ മരകുറ്റികളും മുളയും കൊണ്ട് തടയണകള്‍ തീര്‍ത്തു . കാടിന്റെ മക്കള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച കേരള വനം വകുപ്പിനും ജീവനക്കാര്‍ക്കും നന്മകള് നേരുന്നു. കാടിന്റെ മക്കള്‍ക്ക് വേണ്ടി കുടിവെള്ളം ഉറപ്പാക്കാൻ നടപടി സ്വീകരിച്ച അതിനു വേണ്ടി മനസ്സ് അര്‍പ്പിച്ച വന പാലകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും നേരുന്നു…
Read Moreഎല്ലാ സബ് രജിസ്ട്രാർ ഓഫീസികളിലും ജനകീയ സമിതികൾ രൂപീകരിക്കാൻ ഉത്തരവ്
konnivartha.com: രജിസ്ടേഷൻ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നല്‍കിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ആഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ ചെയർമാൻ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാർ ആഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.എൽ.എ യും കൺവീനർ സബ്ബ് രജിസ്ട്രാറുമായിരിക്കും. അതാത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികൾ, വാർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവർഗ്ഗ പ്രതിനിധി എന്നിവർ അംഗങ്ങളായ സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച യോഗം ചേരാനും നിർദേശമുണ്ട്. മാർച്ച് 31 നകം സമിതി രൂപീകരിക്കാനാണ് നിർദ്ദേശം.
Read Moreനാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് :സമ്മേളനവും സെമിനാറും നടത്തി
konnivartha.com : നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റി പ്രവർത്തക സമ്മേളനവും ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് അറിയുവാൻ ഉള്ള സെമിനാർ “അറിയാം അറിയിക്കാം” കോന്നി അക്ഷൻ ഓഫ് ലവ് ചർച്ചിൽ നടന്നു. എൻ.സി.എം.ജെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു.സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്നും സഭകൾ തമ്മിലുള്ള ഐക്യ കൂട്ടായ്മയാണ് എൻ.സി എം.ജെ യുടെ പ്രവർത്തന ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എൻ.സി.എം.ജെ കോന്നി, റാന്നി നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. എൻ.സി.എം.ജെ സംസ്ഥാന വൈസ് പ്രസിഡൻ്റ് റവ തോമസ് എം പുളിവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ സെമിനാറിന് ഫാദർ ബെന്യാമിന് ശങ്കരത്തിൽ നേതൃത്വം നൽകി .മാത്യൂസൺ പി തോമസ്, റവ ഷാജി കെ ജോർജ്, റവ…
Read Moreഡോ.എം .എസ്. സുനിലിന്റെ 345 – മത് സ്നേഹഭവനം വിധവയായ സ്മിതയ്ക്കും കുടുംബത്തിനും
konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ നിരാലംബ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 345 – മത് സ്നേഹഭവനം ഉഷാ വർഗീസിന്റെ സഹായത്താൽ മല്ലപ്പള്ളി മുരണി ശ്രീനിലയത്തിൽ വിധവയായ സ്മിതയ്ക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഉഷ വർഗീസ് നിർവഹിച്ചു. ഏതാനും വർഷങ്ങൾക്കു മുമ്പ് സ്മിതയുടെ ഭർത്താവ് സുരേഷ് രോഗം മൂലം ഗുരുതരാവസ്ഥയിലാകുകയും ഭീമമായ തുക ചികിത്സയ്ക്കായി ചിലവഴിക്കേണ്ടിയും വന്നു. എന്നാൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞവർഷം സുരേഷ് മരണപ്പെടുകയും കടം വീട്ടുവാൻ വേണ്ടി ഉള്ള കിടപ്പാടം വിൽക്കേണ്ടിയും വന്ന സ്മിത വിദ്യാർത്ഥികളായ രണ്ടു കുഞ്ഞുങ്ങളോടും ഭർത്താവിന്റെ വൃദ്ധ മാതാവിനോട് ഒപ്പം മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി…
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല:രക്തത്തില്‍ കുളിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി
konnivartha.com: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന ദൃശ്യങ്ങളാണിത്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ചോർന്നതാണെന്നാണ് നിഗമനം. ആദ്യം പ്രാദേശിക ചാനലുകളിലും വെബ്സൈറ്റിലും പ്രചരിച്ച ദൃശ്യങ്ങൾ ഇപ്പോൾ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരിലേക്ക് ഇവ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreബിഎംഡബ്ല്യു കാർ വാടകയ്ക്ക് എടുത്തു സ്കൂള്‍ വളപ്പില്‍ അഭ്യാസം പ്രകടനം
konnivartha.com: സ്കൂൾ മുറ്റത്തേക്ക് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ സ്കൂള്‍ മുറ്റത്ത് വട്ടം കറക്കി അഭ്യാസ പ്രകടനം . സ്കൂള്‍ ജീവനക്കാർ സ്കൂളിന്റെ ഗേറ്റ് പൂട്ടിയ ശേഷം പൊലീസിൽ വിവരമറിയിച്ചു.പൊലീസ്, കാറും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും സ്കൂളിൽ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് അഭ്യാസപ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു .പത്തനംതിട്ട സ്വദേശിയായ ജോസ് അജി (19) ആണ് കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശി ജുവൽ തോമസും (19). കോന്നി ആർവിഎച്ച്എസ്എസിൽ ഇന്നലെ ആണ് സംഭവം.10–ാം ക്ലാസിന്റെ യാത്രയയപ്പ് കൊഴുപ്പിക്കാൻ ചില വിദ്യാർഥികൾ വാടകയ്ക്കെടുത്തതാണ് കാർ.യാത്രയയപ്പിൽ ഫോട്ടോഷൂട്ടിനും അഭ്യാസപ്രകടനം നടത്താനുമാണ് വിദ്യാർഥികൾ കാർ വാടകയ്ക്കെടുത്തത്. 2000 രൂപ നൽകി ബിഎംഡബ്ല്യു കാർ കൊണ്ടു വന്നതാണെന്ന് അറിയുന്നത്.
Read Moreഎസ്എസ്എല്‍സി പരീക്ഷ:പത്തനംതിട്ട ജില്ലയില്‍ 9925 വിദ്യാര്‍ഥികള്‍
konnivartha.com:പത്തനംതിട്ട ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 9925 വിദ്യാര്‍ഥികള്‍. ഇതില്‍ 5110 ആണ്‍കുട്ടികളും 4815 പെണ്‍കുട്ടികളുമാണുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ എഴുതുന്ന 1516 പേരില്‍ 811 ആണ്‍കുട്ടികളും 705 പെണ്‍കുട്ടികളുമുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ നിന്നായി 8080 വിദ്യാര്‍ഥികളില്‍ 4136 ആണ്‍കുട്ടികളും 3944 പെണ്‍കുട്ടികളുമുണ്ട്. അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള 354 കുട്ടികളില്‍ 170 ആണ്‍കുട്ടികളും 184 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. പട്ടികജാതി വിഭാഗത്തില്‍ 946 ആണ്‍കുട്ടികളും 947 പെണ്‍കുട്ടികളുമായി 1893 വിദ്യാര്‍ഥികളും പട്ടികവര്‍ഗ വിഭാഗത്തില്‍ 66 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമായി 102 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 327 ആണ്‍കുട്ടികളും 141 പെണ്‍കുട്ടികളുമായി 468 പേരും പരീക്ഷ എഴുതും. പത്തനംതിട്ട വിദ്യാഭ്യസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മൈലപ്ര എസ്എച്ച്എച്ച്എസ്- 262 കുട്ടികള്‍. തിരുവല്ല വിദ്യാഭ്യസ ജില്ലയില്‍ തിരുവല്ല എംജിഎംഎച്ച്എസ്എസ് –…
Read Moreഎല്ലാവര്ക്കും പെൻഷൻ ലഭിക്കുന്ന പദ്ധതി: കേന്ദ്രസർക്കാർ ഒരുങ്ങുന്നു
konnivartha.com: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന പെന്ഷന് പദ്ധതി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു . അസംഘടിത മേഖലയിലേതുൾപ്പെടെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന സാർവത്രിക പെൻഷൻ പദ്ധതിക്ക് ആണ് ഊന്നല്‍ നല്‍കുന്നത് . അസംഘടിത മേഖലയിലുള്ള നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാര്‍, ഗിഗ് തൊഴിലാളികൾ എന്നിവര്‍ക്ക് സർക്കാർ പെന്ഷന് പദ്ധതികളില്ല.. ഇതിന് പരിഹാരമാണ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെന്ഷന് പദ്ധതി എന്നാണ് വിവരം.ഇത് കൂടാതെ ശമ്പളക്കാര്‍ക്കും സ്വയം തൊഴിലുകാര്‍ക്കും പെന്ഷന് പദ്ധതിയുടെ ഭാഗമാകാവുന്നതാണെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) കീഴിലാണ് പദ്ധതി വികസിപ്പിക്കുന്നത്.പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ, വ്യാപാരികൾക്കും സ്വയംതൊഴിൽക്കാർക്കുമുള്ള ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയ നിലവിലുള്ള പെൻഷൻ പദ്ധതികൾ പുതിയ പദ്ധതിയോട് സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ…
Read Moreസാമ്പത്തികത്തട്ടിപ്പില്‍പ്പെട്ടവര്‍ക്ക് ഇ.ഡി. പണം തിരികെ നല്‍കിത്തുടങ്ങി
konnivartha.com: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പില്‍ പെട്ടവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഇടപെടലിലൂടെ പണം തിരികെ നല്‍കിത്തുടങ്ങി.ഇ.ഡി. കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തില്‍നിന്നാണ് പണം തിരികെ നല്‍കുന്നത്. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. സീറ്റിനായി പണം നല്കി വഞ്ചിക്കപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ആദ്യമായി പണം മടക്കിക്കിട്ടി.ആറു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 89.75 ലക്ഷം രൂപ ഇ.ഡി. കൊച്ചി ഓഫീസില്‍ കൈമാറി. ഈറോഡ് സ്വദേശി തമിഴ് അരശ്, കാരക്കോണം സ്വദേശി സ്റ്റാന്‍ലി രാജ്, കുളത്തൂപ്പുഴ സ്വദേശി രാജന് പ്രസാദ്, നാഗര്‍കോവില്‍ സ്വദേശികളായ പോള്‍ സെല്‍വരാജ്, ഇങ്കു ദാസ്, അര്യനാട് സ്വദേശി പ്രിയ ജെറാള്‍ഡ് എന്നിവര്‍ക്കാണ് പണം മടക്കിക്കിട്ടിയത്. കേരളത്തില്‍ ആദ്യമായാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നടപടി.കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനം വാഗ്ദാനംചെയ്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് ഏഴുകോടിയിലധികം രൂപയാണ് വാങ്ങിയത്. 14 മലയാളികള്‍ ഉള്‍പ്പെടെ 24 പേരായിരുന്നു പരാതിക്കാര്‍.കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ നേതൃത്വത്തില്‍…
Read More