മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് 5 നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി 2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകൾ തടയാൻ ഈ സംവിധാനത്തിനാകും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും…
Read Moreവിഭാഗം: Digital Diary
മിണ്ടാപ്രാണിയെ കോന്നി അഗ്നി സുരക്ഷാ വിഭാഗം രക്ഷിച്ചു
konnivartha.com:കോന്നിയില്‍ ഓടയില്‍ കുടുങ്ങിയ പശുവിനെ കോന്നി അഗ്നി രക്ഷാ വകുപ്പ് ജീവനക്കാരുടെ ഉടനടി ഉള്ള ജീവന് രക്ഷാ മാര്‍ഗം ഉപയോഗിച്ച് രക്ഷപ്പെടുത്തി . നിരവധി രക്ഷാ പ്രവര്‍ത്തനം നടത്തിയ കോന്നി അഗ്നി ശമന വിഭാഗത്തിന് അഭിനന്ദനം . പുല്ലു മേഞ്ഞ് കൊണ്ട് നിന്ന കോന്നി താഴം അമ്പിളി ഭവനത്തില്‍ വിജയമ്മയുടെ പാല് കറക്കുന്ന പശു ആകസ്മികമായി മുരിങ്ങമംഗലം ക്ഷേത്ര പരിധിയില്‍ ഉള്ള ചെറിയ ഓടയില്‍ വീണു . ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇല്ല . ഉച്ചയ്ക്ക് പശുവിന് വെള്ളം കൊടുക്കാന്‍ എത്തിയ ഉടമ ചെറിയ ഓടയില്‍ വീണു കിടക്കുന്ന പശുവിനെ കണ്ടു .ഉടന്‍ തന്നെ സഹായം തേടി കോന്നി അഗ്നി രക്ഷ വിഭാഗത്തില്‍ അറിയിച്ചു . ഉടന്‍ തന്നെ സേന എത്തി . ചെറിയ ഓടയില്‍ ഉള്ള പശുവിന്റെ ജീവന് രക്ഷിക്കാന്‍ ഉള്ള നടപടി ആരംഭിച്ചു…
Read Moreഇടമണ്‍-കൊച്ചി 400 കെ.വി : നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവര്‍ രേഖകള്‍ സമര്‍പ്പിക്കണം
konnivartha.com: ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത ലൈന്‍ നിര്‍മാണത്തിന്റെ ഭാഗമായി സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസ് പരിധിയില്‍ വരുന്ന നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കക്ഷികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അവകാശം തെളിയിക്കുന്നതിനുള്ള ആധാരം, തന്‍വര്‍ഷം കരം ഒടുക്കിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ തിരിച്ചറിയല്‍ രേഖകള്‍, പാന്‍കാര്‍ഡ് ,ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ സഹിതം മെയ് 23 നു വൈകുന്നേരം മൂന്നിന് മുമ്പായി സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസില്‍ ഹാജരാകണം. അല്ലാത്തപക്ഷം കക്ഷികള്‍ക്ക് ഭൂമിയിന്മേല് അവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ല എന്ന നിഗമനത്തില്‍ ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്നതാണെന്നും ഈ വിഷയത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്നും തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട അറിയിച്ചു.
Read Moreകല്ലേലി കാവില്‍ നാലാം ഉത്സവം ഉദ്ഘാടനം ചെയ്തു
കോന്നി :ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നാലാം ഉത്സവം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത്, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, കെ. എം. എസ്, പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് റ്റി. ജി. മധു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.
Read MoreFinal Result of Civil Services Examination, 2023
Union Public Service Commission announces Final Result of Civil Services Examination, 2023 സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക് സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121 – റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവിൽ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.മലയാളികളായ വിഷ്ണു ശശികുമാര്‍ 31- റാങ്കും അര്‍ച്ചന പിപി 40- റാങ്കും രമ്യ ആര് 45- റാങ്കും നേടിയിട്ടുണ്ട്. Based on the result of the written part of Civil Services Examination, 2023 held by…
Read Moreപൊള്ളുന്ന ചൂട് ; കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു
വില്പനയ്ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്. പാലക്കാട് അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത് . വില്പനയ്ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ വച്ച് അനങ്ങുന്നത് കണ്ടാണ് ആളുകൾ ശ്രദ്ധിച്ചത് .തുറന്ന് നോക്കിയപ്പോഴാണ് പായ്ക്കറ്റിനുള്ളിൽ മുട്ടകൾക്ക് പകരം കാടക്കുഞ്ഞുങ്ങളെ കണ്ടത്.
Read Moreകോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം
പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് കോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം പത്തനംതിട്ട : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു . 999 മലക്കൊടിയ്ക്ക് മുന്നിൽ താംബൂലം വെച്ചു ,മലയ്ക്ക് 101 കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ എന്നിവ സമർപ്പണം ചെയ്തു . മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി എന്നിവയും നടന്നു . ഊരാളി മല വിളിച്ചു ചൊല്ലി കരിക്ക് ഉടച്ചു . ഏപ്രിൽ 14 ന് രാവിലെ ഒന്നാം മഹോത്സവത്തിന് സാമൂഹിക സാംസ്കാരിക സമുദായ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ ചേർന്ന് ഭദ്രദീപം തെളിയിച്ചു .മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ്,…
Read Moreറവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് സൈബർ ഡോമിലും സംസ്ഥാന ഐ ടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി. (ഏപ്രിൽ 9) ഉച്ചയോടെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്ക് പരാതി നൽകി. റവന്യൂ വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് റവന്യൂ ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
Read Moreവടക്കേ അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി
വടക്കേ അമേരിക്കയില്‍ സൂര്യ ഗ്രഹണം ദൃശ്യമായി . കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്ലാന്‍ഡ്, യു.കെ എന്നിവിടങ്ങളില്‍ ഗ്രഹണം കാണാന്‍ കഴിഞ്ഞു . ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ട് രാത്രി 10.30നും ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 നും ഇടയിലാണ് നാസ തത്സമയം സ്ട്രീമിങ് നടത്തിയത് . 2031 ല്‍ നടക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2031 മെയ് 21 ന് ആയിരിക്കും ഇത്. ചന്ദ്രന് ഭൂമിയോട് അടുക്കുകയും സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന് സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും.ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് സൂര്യഗ്രഹണം വരെ നടക്കാറുണ്ട്. എന്നാല്‍ സമ്പൂര്‍ണ സൂര്യഗ്രഹണം 18 മാസത്തില്‍ ഒരിക്കലാണ് സംഭവിക്കാറ്.
Read Moreപത്തനംതിട്ട : ബാലറ്റില്‍ ആദ്യം അനില്‍ കെ ആന്റണി;തോമസ് ഐസക്ക് നാലാമത്
konnivartha.com : ബാലറ്റില്‍ ആദ്യം വരുക ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയുടെ പേര്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. പി.കെ. ഗീതാ കൃഷ്ണന് മൂന്നാമതും വരും. നാലാം സ്ഥാനത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര് ബാലറ്റില്‍ വരുന്നത്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) സ്ഥാനാര്‍ഥി ജോയി പി. മാത്യു അഞ്ചാമതും അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ആറാമതുമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ അനൂപ് വി ഏഴാമതും കെ.സി. തോമസ് എട്ടാമതും വരും. ഇതിന് പുറമേ നോട്ടകൂടി ഉള്‍പ്പെടുമ്പോള്‍ ബാലറ്റിലെ ആകെ ബട്ടണുകളുടെ എണ്ണം ഒന്‍പതാകും. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ ബാലറ്റിലെ ക്രമനമ്പര്‍ നിശ്ചയിക്കുന്നത്. ഇതില്‍തന്നെ ദേശീയ പാര്‍ട്ടികള്‍,…
Read More