മിണ്ടാപ്രാണിയെ കോന്നി അഗ്നി സുരക്ഷാ വിഭാഗം രക്ഷിച്ചു

 

konnivartha.com:കോന്നിയില്‍ ഓടയില്‍ കുടുങ്ങിയ പശുവിനെ കോന്നി അഗ്നി രക്ഷാ വകുപ്പ് ജീവനക്കാരുടെ ഉടനടി ഉള്ള ജീവന്‍ രക്ഷാ മാര്‍ഗം ഉപയോഗിച്ച് രക്ഷപ്പെടുത്തി . നിരവധി രക്ഷാ പ്രവര്‍ത്തനം നടത്തിയ കോന്നി അഗ്നി ശമന വിഭാഗത്തിന് അഭിനന്ദനം .

പുല്ലു മേഞ്ഞ് കൊണ്ട് നിന്ന കോന്നി താഴം അമ്പിളി ഭവനത്തില്‍ വിജയമ്മയുടെ പാല് കറക്കുന്ന പശു ആകസ്മികമായി മുരിങ്ങമംഗലം ക്ഷേത്ര പരിധിയില്‍ ഉള്ള ചെറിയ ഓടയില്‍ വീണു . ഓടയ്ക്ക്‌ മുകളില്‍ സ്ലാബ് ഇല്ല .

ഉച്ചയ്ക്ക് പശുവിന് വെള്ളം കൊടുക്കാന്‍ എത്തിയ ഉടമ ചെറിയ ഓടയില്‍ വീണു കിടക്കുന്ന പശുവിനെ കണ്ടു .ഉടന്‍ തന്നെ സഹായം തേടി കോന്നി അഗ്നി രക്ഷ വിഭാഗത്തില്‍ അറിയിച്ചു . ഉടന്‍ തന്നെ സേന എത്തി . ചെറിയ ഓടയില്‍ ഉള്ള പശുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള നടപടി ആരംഭിച്ചു . റോപ്പ് വേ കെട്ടി .സഹായത്തിന് നാട്ടുകാരെ വിളിച്ചു . കുറച്ചു ആളുകള്‍ എത്തി . സേന വിഭാഗം റോപ്പ് ഇട്ടു പശുവിനെ വലിച്ചു കയറ്റി . ഉടമ പശുവിനു വെള്ളം കൊടുത്തു . നമ്മുടെ കോന്നി അഗ്നി സുരക്ഷാ ജീവനക്കാര്‍ ഏറെ കഷ്ടപ്പെട്ട് ആണ് പശുവിനെ കരകയറ്റിയത് . ഏറെ ബഹുമാനം . ഇങ്ങനെ വേണം ഈ സേന . എവിടെയും ഉണ്ട് .കോന്നി വാര്‍ത്ത ഡോട്ട് കോംഓണ്‍ലൈന്‍ പത്രത്തിന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍

error: Content is protected !!