konnivartha.com: പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും മെയ് 19 മുതല്‍ മേയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് ഉത്തരവായി. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍…
Read Moreവിഭാഗം: Digital Diary
അതിതീവ്ര മഴക്ക് സാധ്യത: പത്തനംതിട്ട, കോട്ടയം, ഇടുക്കി:റെഡ് അലർട്ട്
konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 18-05-2024: പത്തനംതിട്ട, ഇടുക്കി, മലപ്പുറം 19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം 20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം 21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read Moreകെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും
മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി konnivartha.com: പത്തനംതിട്ട കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. 2025 ഓഗസ്റ്റോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ സ്റ്റേഡിയത്തിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ ശക്തമാകുന്നതിന് മുമ്പായി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവരുടെ യോഗമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ മന്ത്രി വിളിച്ചു ചേര്‍ത്തത്. 47.92 കോടി രൂപയാണ് കെ.കെ. നായര്‍ സ്പോര്‍ട്സ് കോംപ്ളക്സിനായും ബ്ലെസ്സണ്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ളത്. കായിക വകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല 8 ലെയിന്‍ സിന്തറ്റിക് ട്രാക്ക്, നാച്ച്വറല്‍ ഫുട്ബോര്‍ ഗ്രൗണ്ട്,…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 17/05/2024 )
അപകടകരമായി നില്ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള അപകടകരമായി നില്ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചുമാറ്റണമെന്നും കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദിയും നഷ്ടപരിഹാരം നല്‍കാനുളള ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥര്‍ തന്നെ ആയിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ സ്റ്റേഡിയം: അവലോകന യോഗം ഇന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ അവലോകനയോഗം ഇന്ന് (18) നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായിരിക്കും. ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 23 മുതല്‍ പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.027/2022, 029/2022, 030/2022) തസ്തികയുടെ 16/01/2024 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട…
Read Moreകുടുംബശ്രീ പ്രസ്ഥാനത്തിന് ‘എന്നിടം’ ശക്തിയേകും: ജില്ലാ കളക്ടര്‍
ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി നല്കാന് എന്നിടം പദ്ധതിക്ക് കഴിയുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു. എ.ഡി.എസ്. തല കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം പ്രമാടം സിഡിഎസ് ലെ 17-ാം വാര്‍ഡ് എല്‍ഡിഎസിന്റെ എന്നിടമായ ജവഹര്‍ പബ്ലിക് ലൈബ്രറിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് പ്രധാന പങ്കു വഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പോലും ഏറെ പ്രശംസിക്കുന്ന കൂട്ടായ്മയാണിത്. 26 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ വ്യവസായ സംരംഭങ്ങള്‍ വരെ മികച്ച രീതിയില്‍ നടത്താനായത് കുടുംബശ്രീയുടെ വിജയമാണെന്നും കളക്ടര്‍ പറഞ്ഞു. കുടുംബശ്രീയുടെ 26 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എന്നിടം പദ്ധതി സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്കാരിക സാമൂഹിക ഉന്നമനത്തിനുള്ള പൊതുയിടമായ് എഡിഎസുകളുടെ…
Read Moreകാട്ടാനക്കുട്ടിക്ക് “Z ക്ലാസ് സുരക്ഷ”: ആനമലക്കാട്ടിലെ മനോഹര ദൃശ്യം
konnivartha.com: തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതത്തിലെ അഗാധമായ കാടുകളിൽ എവിടെയോ മനോഹരമായി ആനകുടുംബം സുഖമായി ഉറങ്ങുന്നു. ആനക്കുട്ടിക്ക് കുടുംബം ഇസഡ് ക്ലാസ് സുരക്ഷ നൽകുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കുക. ഉറപ്പിനായി ആന മറ്റ് കുടുംബാംഗങ്ങളുടെ സാന്നിധ്യം.വന്യജീവി ഫോട്ടോഗ്രാഫർ ധനു പരൻ ചിത്രീകരിച്ച വീഡിയോ ദൃശ്യം വൈറലായി . നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു . പ്രമുഖ വന്യ ജീവി ഫോട്ടോഗ്രാഫര്‍ ആണ് ധനു പരന് . ആനമല സാങ്ച്വറി പശ്ചിമഘട്ടത്തിലെ ആനമല മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.ആനമല ടൈഗർ റിസർവ് പ്രാഥമികമായി കടുവകളുടെ സംരക്ഷണത്തിനുള്ള ഒരു സങ്കേതമാണ്. എന്നിരുന്നാലും, ദൂരദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് ഈ പ്രദേശം. ഇന്ത്യൻ ആന, ഇന്ത്യൻ പുള്ളിപ്പുലി, നീലഗിരി തഹ്ർ, സിംഹവാലൻ മക്കാക്ക്, ഗൗർ, നീലഗിരി ലംഗൂർ, സാമ്പാർ മാൻ, സ്ലോത്ത് ബിയർ…
Read Moreകേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരം : ഫലപ്രദമായ മരുന്നുകളില്ല
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് : സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകും പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി konnivartha.com: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുൾപ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലപ്പുറം മൂന്നിയൂർ പഞ്ചായത്തിലെ 5…
Read Moreസൈബര്‍ തട്ടിപ്പുകള്‍ : നിരവധി പരാതികള്‍ രജിസ്റ്റര്‍ ചെയ്തു : കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം
konnivartha.com: പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ പേരിൽ സൈബർ കുറ്റവാളികൾ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്മെയിൽ ചെയ്യൽ, കൊള്ളയടിക്കൽ, “ഡിജിറ്റൽ അറസ്റ്റുകൾ” എന്നിവ സംബന്ധിച്ച് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻസിആർപി) ധാരാളം പരാതികളാണ് വരുന്നത്. ഈ തട്ടിപ്പുകാർ സാധാരണയായി ഇരയാകാൻ സാധ്യതയുള്ള വ്യക്തിയെ വിളിക്കുകയും, നിയമവിരുദ്ധമായ ചരക്കുകൾ, മയക്കുമരുന്ന്, വ്യാജ പാസ്പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന പാഴ്സൽ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെന്നു പറയുകയും ചെയ്യുന്നു. ചിലപ്പോൾ, ഇരയുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഒരു കുറ്റകൃത്യത്തിലോ അപകടത്തിലോ ഉൾപ്പെട്ടതായി പറയുകയും അവരുടെ കസ്റ്റഡിയിലാണെന്നു അറിയിക്കുകയും ചെയ്യുന്നു. “കേസ്” ഒത്തുതീർപ്പ് ആക്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, ഇരകളെ “ഡിജിറ്റൽ അറസ്റ്റിന്” വിധേയരാക്കുകയും ആവശ്യങ്ങൾ നിറവേറ്റുന്നത്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 13/05/2024 )
പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്കി ശാസ്ത്രീയമായി സംസ്കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. പക്ഷിപ്പനി ; ആശങ്ക വേണ്ട, മുൻകരുതലുകൾ സ്വീകരിക്കണം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു…
Read Moreഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷം നടന്നു
konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷവും , സ്നേഹപ്രയാണം 473 ദിന സംഗമവും നടന്നു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഗാന്ധിഭവൻ ദേവലോകം വികസസമിതി വൈസ് ചെയർ പേഴ്സനുമായ അനി സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്നേഹപ്രയാണം ഉത്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മെറിൻ അന്നാ ജെയിംസ് നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ആയിരംദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം. മാതൃദിന സംഗമവും, അമ്മമാരെ ആദരിക്കുന്ന ചടങിന്റെ ഉത്ഘാടനവും അനി സാബു തോമസ് നിർവഹിച്ചു. ചടങ്ങിൽ ദേവലോകം ഡയറക്ടർ അജീഷ് എസ്സ് സ്വാഗതം ആശംസിച്ചു. സലിൽ വയലത്തല, ലിസി ജെയിംസ്, രല്ലു പി രാജു എന്നിവർ സംസാരിച്ചു
Read More