konnivartha.com/പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്. അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ രജിസ്റ്റര്‍ ചെയ്ത…
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/12/2024 )
ഉപതിരഞ്ഞെടുപ്പ് 10ന് തയ്യാറെടുപ്പുകളായി – ജില്ലാ കലക്ടര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 10നാണ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 11 നുമാണെന്ന് അറിയിച്ചു. കോന്നി ബ്ലോക്ക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും. തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച…
Read Moreപത്തനംതിട്ട ജില്ല : ഉപതിരഞ്ഞെടുപ്പ് 10ന് : തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി :ജില്ലാ കലക്ടര്‍
പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 10നാണ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 11 നുമാണെന്ന് അറിയിച്ചു. കോന്നി ബ്ലോക്ക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും. തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക് എന്നിവയിലേതെങ്കിലും രേഖ ഉപയോഗിച്ച്…
Read Moreകാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം
Tsunami warning cancelled after magnitude 7 earthquake strikes California coast അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം.യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.പിന്നീട് സുനാമി മുന്നറിയിപ്പ് പിന്‍ വലിച്ചു
Read Moreതദ്ദേശ വാർഡ് വിഭജനം : ആകെ 16896 പരാതികൾ ലഭിച്ചു
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ 16896 പരാതികൾ ലഭിച്ചു. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് – 2834 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കി ജില്ലയിലും-ആകെ 400. ഗ്രാമപഞ്ചായത്തുകളിൽ ആകെ 11874 ഉം, മുനിസിപ്പാലിറ്റികളിൽ 2864 ഉം, കോർപ്പറേഷനുകളിൽ 1607 ഉം പരാതികൾ ലഭിച്ചിട്ടുണ്ട്. കോർപ്പറേഷനുകളിൽ തിരുവനന്തപുരം 874, കൊല്ലം 149, എറണാകുളം 129, തൃശൂർ 190, കോഴിക്കോട് 181, കണ്ണൂർ 84 പരാതികളാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ആനക്കയം ആണ്-96 എണ്ണം. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച മുനിസിപ്പാലിറ്റി കൊടുവള്ളിയാണ്-308. സംസ്ഥാനത്തെ 30 ഗ്രാമപഞ്ചായത്തുകളിൽ പരാതികൾ ഒന്നും തന്നെയില്ല കമ്മീഷന് ലഭിച്ച് മുഴുവൻ പരാതികളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മുഖേന അന്വേഷിക്കും. കമ്മീഷൻ പരാതിക്കാരെ അതാത് ജില്ലാകേന്ദ്രങ്ങളിൽ…
Read Moreമനംനിറച്ച് ശബരിമല: വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (06/12/2024 )
ശബരിമലയിൽ ഇതാദ്യമായി നാണയപ്പറ വഴിപാട്:സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി ഇതുവരെ പറനിറയ്ക്കൽ വഴിപാട് നടത്തിയത് 7680 പേർ ശബരിമല: ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്നിധാനത്തും മാളികപ്പുറത്തും നെല്ല്, മഞ്ഞൾ, നാണയം പറനിറയ്ക്കൽ വഴിപാടായി നടത്തുന്നുണ്ട്. സന്നിധാനത്ത് നാണയപ്പറയും നെൽപ്പറയുമാണ് നിറയ്ക്കുക. നാണയം ഇതാദ്യമായാണ് വഴിപാടായി നിറയ്ക്കുന്നത്. ധനവർധനയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തർ നാണയപ്പറ വഴിപാട് നേരുന്നത്. നെൽപ്പറ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നേരുന്നു. മാളികപ്പുറത്ത് മഞ്ഞൾപ്പറയും നെൽപ്പറയും പണപ്പറയും നിറയ്ക്കാം. മഞ്ഞൾപ്പറ ഉദ്ദീഷ്ടകാര്യസിദ്ധിക്കായാണ് നേരുന്നത്. സന്നിധാനത്ത് ഇതുവരെ 6949 നെൽപ്പറ വഴിപാടും 124 നാണയപ്പറ വഴിപാടും നടന്നു. ശരാശരി മൂന്നിറിലധികം പേർ ദിവസം പറനിറയ്ക്കൽ വഴിപാട് നടത്തുന്നുണ്ട്. മാളികപ്പുറത്ത് ഇതുവരെ 236 മഞ്ഞൾപ്പറ വഴിപാടും 369 നെൽപ്പറ വഴിപാടും രണ്ടു പണപ്പറ വഴിപാടുമാണ് നടന്നത്. നെൽപ്പറയ്ക്ക് 200 രൂപയും നാണയപ്പറയ്ക്ക് 1000 രൂപയും മഞ്ഞൾപ്പറയ്ക്ക് 400 രൂപയുമാണ്…
Read Moreപത്തനംതിട്ട ജില്ല:പ്രധാന അറിയിപ്പുകൾ (05/12/2024)
കരുതലും കൈത്താങ്ങും’: പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബർ (6) ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി (ഡിസംബര്‍ 6). https://karuthal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റതവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം. മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും. കാര്‍ഷിക സെന്‍സസ്; രണ്ടാംഘട്ട വിവര ശേഖരണം ആരംഭിച്ചു ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടാംഘട്ട വിവര ശേഖരണം പത്തനംതിട്ട നഗരസഭയിലെ രണ്ടാം വാര്‍ഡിലെ കൗണ്‍സിലറായ പി. കെ. അനീഷയുടെ വസതിയില്‍ നടന്നു . ജില്ലയിലെ വിവരശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി . ആര്‍.…
Read Moreകാര്‍ഷിക സെന്‍സസ്; രണ്ടാംഘട്ട വിവര ശേഖരണം ആരംഭിച്ചു
പത്തനംതിട്ട ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടാംഘട്ട വിവര ശേഖരണം പത്തനംതിട്ട നഗരസഭയിലെ രണ്ടാം വാര്‍ഡിലെ കൗണ്‍സിലറായ പി. കെ. അനീഷയുടെ വസതിയില്‍ നടന്നു . ജില്ലയിലെ വിവരശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി . ആര്‍. ജ്യോതിലക്ഷ്മി നിര്‍വഹിച്ചു. കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജ്യോതി വിവരശേഖരണം നടത്തി. റിസര്‍ച്ച് ഓഫീസര്‍ പി. പത്മകുമാര്‍, എസ്. നൗഷാദ്, കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി. എം. അബ്ദുല്‍ ജലീല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ. ശോഭാ, കൗണ്‍സിലര്‍ വിന്‍സന്റ് , വൈ.എം.സി.എ സെക്രട്ടറി ബിനീ ഫിലിപ്പ്, കുടുംബശ്രീ അംഗങ്ങളായ മണി മീര ,സബീന ബീഗം, അന്നമ്മ ഡാനിയല്‍, ജോസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreസംഗീതസാന്ദ്രമീ സന്നിധാനം
ശബരിമല: സന്നിധാനം ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേട്ട്. സന്നിധാനത്തെ ഒാരോ ചുവടിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സംഗീതത്തിന്റെ മാസ്മരികസ്പർശമുണ്ട്. ഉണർത്തുപാട്ടു മുതൽ ഉറക്കുപാട്ടുവരെ നീളുന്നവ. രാവിലെ അയ്യപ്പസന്നിധിയെ ഉണർത്തി ശ്രീകോവിൽ നട തുറക്കുന്നത് ‘വന്ദേവിഗ്‌നേശ്വരം…സുപ്രഭാതം’ എന്ന ഗാനമാധുരിയോടെയാണ്. ഉച്ചകഴിഞ്ഞ് ഒന്നിന് നട അടച്ചശേഷം മൂന്നിന് നട തുറക്കുന്നത് ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനത്തോടെയാണ്. ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ഗാനത്തിലലിഞ്ഞാണ് രാത്രി 11ന് ശ്രീകോവിൽ നട അടയ്ക്കുന്നത്. പിന്നണഗായകനായ കെ.ജെ. യേശുദാസിന്റെ സ്വരഗാംഭീര്യത്തിലാണ് സുപ്രഭാതവും ഹരിവരാസനവും സന്നിധാനം ശ്രവിക്കുന്നത്. പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരാണ് (കെ.ജി. ജയനും കെ.ജി. വിജയനും) ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഉഷപൂജയും ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും സംഗീതസാന്ദ്രമാണ്. സോപാനസംഗീതത്തിന്റെ മാറ്റൊലികൾ ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കും.…
Read Moreകേരള വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ (43,400 – 91,200) ശമ്പള സ്‌കെയിലില്‍ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ 2024 ഡിസംബര്‍ 15 നകം ലഭിക്കണം.
Read More