കോവിഡ് ടെസ്റ്റ് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും: സുരക്ഷ ഉറപ്പാക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയതായും, പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുമായി ഇടപഴകുന്നതിലൂടെ കൂടുതല്‍ രോഗസാധ്യത കണക്കിലെടുത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ടെസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരികയാണ്. പോസിറ്റീവ് ആകുന്ന സാഹചര്യമുണ്ടായാല്‍ കൃത്യമായ ചികിത്സ ലഭ്യമാക്കും. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ക്വാറന്റീന്‍ സൗകര്യം ഒരുക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. സ്റ്റേഷന്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാവാതെ കുറച്ചു പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം തുടരും. അണുവിമുക്തമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നടപടികള്‍ സ്വീകരിക്കും. ഈ മഹാമാരിയുടെ പ്രതിരോധപ്രക്രിയയില്‍ ഏര്‍പ്പെട്ടു സമൂഹത്തിനൊപ്പം നിലകൊണ്ടു രോഗഭീഷണി നേരിട്ട് എല്ലാ സഹായങ്ങളും സേവനങ്ങളും ചെയ്യുന്ന താഴെത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒപ്പം മേല്‍ ഉദ്യോഗസ്ഥരുണ്ടാവും. അതവര്‍ക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട: 91

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

Read More

കണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്,  പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 26 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു അടൂര്‍ നഗരസഭയിലെ വാര്‍ഡ് രണ്ട്, മൂന്ന്, 13 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 27 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക…

Read More

കോവിഡ് അടിയന്തിര അറിയിപ്പ് : ജാഗ്രതാ നിര്‍ദേശം

കോവിഡ് അടിയന്തിര അറിയിപ്പ് : ജാഗ്രതാ നിര്‍ദേശം : പത്തനംതിട്ട കുമ്പഴ കോവിഡ് ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ വിവരം അറിയിക്കണം:0468- 2228220 കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കുമ്പഴകോവിഡ് ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 0468- 2228220. ജില്ലയില്‍ ജൂലൈ ആറിനും, എട്ടിനുമായി മൂന്ന് പേര്‍ക്കാണ് കുമ്പഴ ക്ലസ്റ്ററില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ ദിവസങ്ങളില്‍ ഉറവിടം അറിയാതെയുള്ള രോഗബാധിതര്‍ ഉണ്ടായതിനാല്‍ കുമ്പഴയെ ജില്ലയിലെ ആദ്യ ക്ലസ്റ്ററായി ആരോഗ്യ വകുപ്പ് പ്രഖ്യാച്ചിരുന്നു. ഇവിടെ നിന്നും ഇതുവരെ 238 പേര്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. 567 പ്രൈമറി കോണ്ടാക്റ്റും, 907 സെക്കന്‍ഡറി കോണ്ടാക്റ്റും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കുമ്പഴ മത്സ്യ മാര്‍ക്കറ്റിലെ വിപണനവുമായി ബന്ധപ്പെട്ട് തുടങ്ങിയ ക്ലസ്റ്റര്‍ ജില്ലയുടെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കുമ്പഴ ക്ലസ്റ്ററില്‍…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 27 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. കോന്നി വാര്‍ത്ത ഡോട്ട് കോം  വിദേശത്തുനിന്ന് വന്നവര്‍ 1) ഖത്തറില്‍ നിന്നും എത്തിയ മാമ്പാറ സ്വദേശിയായ 60 വയസുകാരന്‍. 2) കുവൈറ്റില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 39 വയസുകാരന്‍. 3) ദുബായില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 58 വയസുകാരന്‍. 4) ബഹ്‌റനില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 27 വയസുകാരന്‍. 5) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 33 വയസുകാരന്‍. 6) ദോഹയില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 45 വയസുകാരന്‍. 7) ബഹ്‌റനില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 55 വയസുകാരി.…

Read More

പത്തനംതിട്ട ജില്ലയില്‍ 45 കോവിഡ്  .എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ ആറ് താലൂക്കുകളിലായി ജൂലൈ 30ന് അകം 45 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2600 കിടക്കകള്‍ 45 സി.എഫ്.എല്‍.ടി.സികളിലായി സജ്ജീകരിക്കും. അടൂര്‍ താലൂക്കില്‍ നാല് സി.എഫ്.എല്‍.ടി.സി.കളും, കോന്നിയില്‍ എട്ട്, കോഴഞ്ചേരിയില്‍ ഒന്‍പത്, തിരുവല്ലയില്‍ ഒന്‍പത്, മല്ലപ്പള്ളിയില്‍ ഒന്‍പത്, റാന്നി ആറ് എന്നിങ്ങനെയാണ് സജ്ജീകരിക്കുക. 27 ന് വിവിധ താലൂക്കുകളിലായി 15 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനമാരംഭിക്കും. 28 ന് രണ്ടും, 29 ന് 11 ഉം, 30 ന് 17 സി.എഫ്.എല്‍.ടി.സികളും പ്രവര്‍ത്തനമാരംഭിക്കും. പൂര്‍ത്തിയായ സെന്ററുകളിലും, ഇനി പൂര്‍ത്തിയാകാനുള്ള സെന്ററുകളിലും സംയുക്ത പരിശോധന നടത്തി പൂര്‍ത്തീകരിക്കാനുള്ള സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഓരോ സി.എഫ്.എല്‍ .ടി.സികളിലും പാര്‍ട്ടീഷന്‍ ചെയ്ത…

Read More

സി എഫ് എൽ റ്റി സെന്‍ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്

സംസ്ഥാന വ്യാപകമായി നടത്തുന്ന സി എഫ് എൽ റ്റി സെന്‍ററുകളിൽ സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്. സന്നദ്ധരായ വ്യക്തികൾ താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. https://tinyurl.com/sssscfltc ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : 1. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ്‌ പ്രഥമ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തല്‍പരരായവര്‍ മാത്രം ഈ ഫോം പൂരിപ്പിക്കുക. 2. ആവശ്യമായ ആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്. 3. ആവശ്യമെങ്കിൽ സര്‍ക്കാര്‍ ക്വാറൻറ്റീൻ കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാക്കുന്നതാണ്. 4. സേവന കാലയളവില്‍ ഭക്ഷണവും, താമസ സൗകര്യവും സജ്ജീകരിക്കും. 5. പ്രായ പരിധി : 20-50 വയസ്. 6. മെഡിക്കല്‍ വിഭാഗത്തില്‍ സേവന തൽപരർ അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കേണ്ടതാണ്. 7. നിലവില്‍ സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ തീര്‍ച്ചയായും www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 8. ഇത്…

Read More

ഓണ്‍ലൈന്‍ ചങ്ങാതിയായി കുട്ടി പോലീസിന്‍റെ ‘ചിരി’ കൗണ്‍സലിംഗ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തില്‍ ‘ചിരി ‘ എന്ന പേരില്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനമാരംഭിച്ചു. രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ ജൂലൈ പകുതിവരെ സംസ്ഥാനത്ത് 65 കുട്ടികള്‍ പലവിധ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തതായി ഒദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനൊരു പരിഹാരമായി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഐ.ജി. പി. വിജയന്റെ ആശയത്തില്‍ നിന്നും ആവിഷ്‌കരിച്ച് എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തില്‍ നടപ്പിാക്കുന്നതാണ് ‘ചിരി ‘ ഓണ്‍ലൈന്‍ കൗണ്‍സലിംഗ്. ഇതിലേക്ക് സംസ്ഥാനത്തെ 19 പോലീസ് ജില്ലകളില്‍ ഓരോന്നില്‍ നിന്നും തിരഞ്ഞെടുത്ത 15 കേഡറ്റുകള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. 9497900200 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് ഇതിലേക്ക് വിളിക്കാം. മറ്റ് കൗണ്‍സലിംഗുകളില്‍ നിന്നും…

Read More

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു . കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യ മേഖലയിലെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയു 6500 രൂപ, ഐസിയു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്. ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625…

Read More

കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും

കോവിഡ് : കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും : ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഇന്‍സെന്‍റീവ് നല്‍കാനും ആലോചന : മുഖ്യമന്ത്രി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ട് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . സംയോജിതമായ പ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അതിനുപുറമെ ഇന്‍സെന്‍റീവ് നല്‍കാനും ആലോചിച്ചിട്ടുണ്ട്. കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. സിഎഫ്എല്‍ടിസികളില്‍ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ്…

Read More