കോവിഡ് അടിയന്തിര അറിയിപ്പ് : ജാഗ്രതാ നിര്‍ദേശം

കോവിഡ് അടിയന്തിര അറിയിപ്പ് : ജാഗ്രതാ നിര്‍ദേശം : പത്തനംതിട്ട കുമ്പഴ കോവിഡ് ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ വിവരം അറിയിക്കണം:0468- 2228220

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കുമ്പഴകോവിഡ് ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 0468- 2228220. ജില്ലയില്‍ ജൂലൈ ആറിനും, എട്ടിനുമായി മൂന്ന് പേര്‍ക്കാണ് കുമ്പഴ ക്ലസ്റ്ററില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ ദിവസങ്ങളില്‍ ഉറവിടം അറിയാതെയുള്ള രോഗബാധിതര്‍ ഉണ്ടായതിനാല്‍ കുമ്പഴയെ ജില്ലയിലെ ആദ്യ ക്ലസ്റ്ററായി ആരോഗ്യ വകുപ്പ് പ്രഖ്യാച്ചിരുന്നു. ഇവിടെ നിന്നും ഇതുവരെ 238 പേര്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. 567 പ്രൈമറി കോണ്ടാക്റ്റും, 907 സെക്കന്‍ഡറി കോണ്ടാക്റ്റും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
കുമ്പഴ മത്സ്യ മാര്‍ക്കറ്റിലെ വിപണനവുമായി ബന്ധപ്പെട്ട് തുടങ്ങിയ ക്ലസ്റ്റര്‍ ജില്ലയുടെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കുമ്പഴ ക്ലസ്റ്ററില്‍ നിന്നുള്ള പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടായവര്‍ കൃത്യമായി ക്വാറന്റൈനില്‍ കഴിയണം. ഇവരില്‍ രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തിരമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം
ഇലന്തൂര്‍, നാരങ്ങാനം, ചെറുകോല്‍, പത്തനംതിട്ട, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കൂടല്‍, പള്ളിക്കല്‍, കോന്നി, കൊക്കത്തോട്, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട്, പന്തളം, റാന്നി അങ്ങാടി, വടശേരിക്കര, മല്ലപ്പള്ളി എന്നീ സ്ഥലങ്ങളില്‍ കുമ്പഴ ക്ലസ്റ്ററില്‍ നിന്നുള്ള പോസിറ്റീവുകള്‍ ഉണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.(കോന്നി വാര്‍ത്ത ഡോട്ട് കോം)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!