കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും

കോവിഡ് : കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും : ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഇന്‍സെന്‍റീവ് നല്‍കാനും ആലോചന : മുഖ്യമന്ത്രി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ട് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . സംയോജിതമായ പ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അതിനുപുറമെ ഇന്‍സെന്‍റീവ് നല്‍കാനും ആലോചിച്ചിട്ടുണ്ട്.
കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. സിഎഫ്എല്‍ടിസികളില്‍ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും. നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കും. കോവിഡ് ബ്രിഗേഡ് എന്ന നിലയിലുള്ള സംവിധാനമാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഈ കോവിഡ് ബ്രിഗേഡില്‍ കൂടുതല്‍ ആളുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു