The extent of the global economy’s dependence on China is becoming clear

The extent of the global economy’s dependence on China is becoming clear konni vartha.com : The extent of the global economy’s dependence on China is becoming clear .With the coronavirus pandemic disrupting global logistics, there has been growing momentum to reduce dependence on China in supply chains. But China’s share of global exports is actually rising, and is now even exceeding the level before the Sino-U.S. trade war broke out in 2018. Some believe that the recently agreed Regional Comprehensive Economic Partnership, a free trade agreement between 15 countries in…

Read More

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുളള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് ഡിഗ്രി യോഗ്യതയുളളവര്‍ക്കും, എസ്.എസ്.എല്‍സി യോഗ്യതയുളളവര്‍ക്കും പ്രത്യേകം റെഗുലര്‍ ബാച്ചും രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചും ക്രമീകരിച്ചിരിക്കുന്നു. മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് 80 ശതമാനവും മറ്റ് ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. യോഗ്യരായവര്‍ എസ്.എസ്.എല്‍.സി, മറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് , തൈക്കാവ് സ്‌കൂള്‍ കോമ്പൗണ്ട് എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കാം. അപേക്ഷാ ഫോറം ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ…

Read More

സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്

  മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മാസം 12 ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ തീറ്റപ്പുല്‍ക്കൃഷിയും പാരമ്പര്യേതര തീറ്റകളും എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്‌നടക്കും. താത്പര്യമുള്ളവര്‍ 9188522711 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് : വ്യാപാര ലൈസന്‍സ്സ് എടുക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിന്‍റെ അനുമതി പത്രം / ലൈസന്‍സ്സ് ഇല്ലാതെ ഏതെങ്കിലും സ്ഥാപനം നടത്തുകയോ മറ്റ് ബിസിനസ്സുകള്‍ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ് . കോന്നി പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ്സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാവ്യാപാര സ്ഥാപനങ്ങളും ഡിസംബര്‍ 30 നു മുന്‍പായി 2020-2021 വര്‍ഷത്തേക്ക് ഉള്ള ലൈസന്‍സ്സ് എടുക്കണം എന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Read More

കോന്നിയിലെ പാറമടകളില്‍ ഗുരുതര ക്രമക്കേടുകള്‍ : പിഴ ഒടുക്കി വീണ്ടും തട്ടിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയിലെ പാറമട ക്രഷര്‍ യൂണിറ്റുകള്‍ എന്നിവിടെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പിഴ തുകയില്‍ ഒതുക്കുന്നതിനാല്‍ വീണ്ടും വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നു . 18 കോടി രൂപയുടെ ക്രമക്കേടുകള്‍ പിഴ ത്തുക നല്‍കി നിയമ വിധേയമാക്കിയിരുന്നു . പിന്നീട് വിജിലന്‍സ് നടത്തിയ പരിശോധയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി എങ്കിലും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നടപടികള്‍ എങ്ങും എത്തിയില്ല . ഇപ്പൊഴും ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടന്നു കൊണ്ടിരിക്കുന്നു . ഓരോ മടയിലും നൂറിന് മേല്‍ ടിപ്പര്‍ ലോറികള്‍ അന്യ ജില്ലയില്‍ നിന്നും എത്തി പാറ ഉത്പന്നങ്ങള്‍ ശേഖരിച്ചു മടങ്ങുന്നു .എന്നാല്‍ പകുതിയില്‍ താഴെ ഉള്ള കണക്കുകള്‍ ആണ് ബന്ധപ്പെട്ട വകുപ്പുകളില്‍ സമര്‍പ്പിക്കുന്നത് . കോടികണക്കിനു രൂപയുടെ നികുതി വെട്ടിപ്പുകള്‍ നടക്കുന്നു…

Read More

മിൽമയുടെ കാലിത്തീറ്റ വായ്പയായി നല്‍കും

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി വ്യക്തികൾക്കും, ഫാമുകൾക്കും മിൽമകാലിത്തീറ്റ വായ്പയായി നല്‍കും .ആൾ ജാമ്യത്തിൽ സാധാരണ പലിശയിൽ മൂന്ന് വർഷ കാലാവധിക്കാണ് വായ്പ നൽകുന്നത്. വായ്പ ആവശ്യമുള്ളവർ ബാങ്ക് ശാഖകളുമായി ബന്ധപ്പെടുക.

Read More

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : 1368 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരെ വഞ്ചിച്ചു പണം തട്ടിയെന്ന പരാതില്‍ മേല്‍ പോലീസ് ഇതുവരെ 1368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പതിനായിരത്തിന് അടുത്തു പരാതികള്‍ സംസ്ഥാനത്തും പുറം സംസ്ഥാനത്തുമായി പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട് . കേസ്സ് സി ബി ഐയ്ക്ക് വിട്ടതോടെ ഇനി പുതിയ പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ട എന്ന് ദക്ഷിണ മേഖല ഐജി ഇറക്കിയ ഉത്തരവില്‍ പറയുന്നു . നിലവില്‍ ഉള്ള പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ തടസ്സമില്ല . നിക്ഷേപകരുടെ പരാതികളും ഹർജികളും ഹൈക്കോടതിയിൽ നിരന്തരം എത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഇതുവരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തില്ല . 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഉടമയും മക്കളും ചേര്‍ന്ന് നടത്തിയത് എന്നാണ് പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് .രണ്ടു പ്രതികളെ…

Read More

നിയമം എന്തെന്ന് തീരുമാനിക്കുന്നത് വിജിലന്‍സ്സല്ല : ധനമന്ത്രി

  കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പൊട്ടിത്തെറിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. വിജിലന്‍സ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിയമം എന്തെന്ന് തീരുമാനിക്കുന്നതു വിജിലന്‍സല്ലെന്നും തോമസ് ഐസക് പറഞ്ഞു. സുതാര്യമായ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയിലെ ദിവസേനയുള്ള വരുമാനം ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. ലോട്ടറി പോലെ പണം അടയ്ക്കണമെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്. വിജിലന്‍സ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിയമത്തിന്റെ പ്രശ്‌നമാണിത്. പ്രവാസിചിട്ടിയുടെ പണം കിഫ്ബി ബോണ്ടുകളായാണ് നിക്ഷേപിക്കുന്നത്. കെഎസ്എഫ്ഇയിലെ അഴിമതി കണ്ടെത്തിയതില്‍ മന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Read More

കെ.എസ്.എഫ്.ഇയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി

സംസ്ഥാനത്തെ 40 കെ.എസ്.എഫ്.ഇ ഓഫീസുകളിൽ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി . ചിട്ടി ഇടപാടുകളില്‍ ലക്ഷങ്ങളുടെ തിരിമറി ഉണ്ടെന്നുള്ള പരാതി നേരത്തെ വിജിലന്‍സിന് ലഭിച്ചു .വിജിലന്‍സ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ പരാതിയിലെ പല കാര്യങ്ങളും സത്യമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നു ശാഖകളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തി . ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ ചിട്ടികളിൽ വ്യാപക ക്രമക്കേട് നടത്തി . ‘ഓപ്പറേഷന്‍ ബ​ച​ത്​’ എന്ന പേരില്‍ ഉള്ള മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ല്‍​ തെ​ളി​വു​ക​ൾ ലഭിച്ചു .വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സു​ദേ​ഷ്​​കുമാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ 40 ശാഖകളില്‍ ഒരേ സമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത് . പ്ര​തി​മാ​സം ര​ണ്ട്​ ല​ക്ഷം രൂ​പ വീ​തം ചി​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കുന്ന ഇടപാടുകാരനെയും പ്ര​തി​മാ​സം വി​വി​ധ ചി​ട്ടി​ക​ളി​ലാ​യി ഒ​മ്പ​ത്​ ല​ക്ഷ​വും മറ്റൊരാള്‍ നാലര ലക്ഷവും നിക്ഷേപിക്കുന്നതായി കണ്ടെത്തി…

Read More

കോന്നി അരുവാപ്പുലത്ത് ഗുണനിലവാരം ഉള്ള ഇറച്ചി ലഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശാസ്ത്രീയമായ രീതിയിൽ വേദന രഹിതമായി പക്ഷിമൃഗാദികളെ കശാപ്പ് ചെയ്ത് ശീതീകരിച്ച് ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി ജനങ്ങളിൽ എത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ കോഴി ,താറാവ്, കാള, പന്നി, ആട് ,പോത്ത് ,മുയല്‍, കാട എന്നിവയുടെ ഇറച്ചിയും മറ്റ് ഉല്പന്നങ്ങളും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ മത്സ്യഫെഡ് ഫിഷ് മാർട്ട് വഴി വിതരണം ഉണ്ടെന്ന് ബാങ്ക് അധികാരികള്‍ കോന്നി വാര്‍ത്തയെ അറിയിച്ചു .

Read More