ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധിയാണ് നീട്ടിയത്. തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍…
Read Moreവിഭാഗം: Business Diary
സംസ്ഥാനത്ത് മദ്യവില കൂട്ടുവാന്‍ കമ്പനികള്‍ ശ്രമം തുടങ്ങി
സംസ്ഥാനത്ത് മദ്യവില കൂടും. അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം.20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
Read Moreസ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം
കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.ഞായറാഴ്ചയാണ് സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.അട്ടക്കുളങ്ങര വനിത ജയിലില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തല്‍. സ്വപ്നയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതില്ല എന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത് . അട്ടക്കുളങ്ങര ജയിലിലുള്ള കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളായ ഡോക്ടര്‍മാരാണ് സ്വപ്നയെ പരിശോധിച്ചത് .
Read Moreപോപ്പുലര്‍ നിക്ഷേപകര്‍ സി ബി ഐ ഓഫീസ്സില്‍ ധര്‍ണ്ണ നടത്തി
കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ തിരുവനന്തപുരം സി ബി ഐ ഓഫിസിന് മുന്നിൽ ധര്‍ണ്ണ നടത്തി . 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഒന്ന് മുതൽ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,7 പ്രതികൾ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്യണം എങ്കിൽ സി ബി ഐ കേസ് ഏറ്റെടുത്ത ശേഷം ഇന്റർ പോൾ മുഖേന മെൽബണിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറണം.സി ബി ഐയ്ക്കു അന്വേഷണം വിട്ടുകൊണ്ട് ഹൈക്കോടതിയും ഉത്തരവ് ഇട്ടിരുന്നു . സി ബി ഐ കേസ് എത്രയും വേഗം ഏറ്റെടുക്കണം എന്ന് കേരള…
Read Moreപോപ്പുലർ നിക്ഷേപകർ ഇന്ന് സി ബി ഐ ഓഫീസ് ഉപരോധിക്കും
കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ ഇന്ന് തിരുവനന്തപുരം സി ബി ഐ ഓഫിസിന് മുന്നിൽ സമരം നടത്തും. 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഒന്ന് മുതൽ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,7 പ്രതികൾ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്യണം എങ്കിൽ സി ബി ഐ കേസ് ഏറ്റെടുത്ത ശേഷം ഇന്റർ പോൾ മുഖേന മെൽബണിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറണം. സി ബി ഐ കേസ് എത്രയും വേഗം ഏറ്റെടുക്കണം എന്ന് കേരള പോലീസ് കത്ത് നൽകിയിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. കോന്നി…
Read Moreദാ നമ്മുടെ കോന്നിയില്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍ “
BLUE OCEAN Digital Hub@ Konni multimedia speakers, smart watches, smart phones, smart tv, laptops, tablets,repair and service BLUE OCEAN Digital Hub doctors’ tower ,near private stand ,konni phone : 6238363277
Read Moreഎം.ഡി.എം.എ. ലഹരിമരുന്നുമായി യുവതി പിടിയില്‍
കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്സ്. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുന്നംകുളം വെള്ളറക്കാട് ഭാഗത്ത് നിന്നും 20 ഗ്രാം കഞ്ചാവുമായി ചാലിശ്ശേരി മയിലാടുംകുന്ന് സ്വദേശി റിഗാസ് എന്നയാളെയും, 150 mg MDMA യുമായി പഴഞ്ഞി ജെറുസലേം സ്വദേശി ബബിത എന്നയാളെയും പിടികൂടി കേസെടുത്തു.പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ്,രാജേഷ് ,രാമകൃഷ്ണൻ, സുധിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിജ, രതിക എന്നിവരുമുണ്ടായിരുന്നു.
Read Moreസെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം
കോന്നി വാര്‍ത്ത : ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല.
Read Moreപുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍
പുതുവത്സരദിനത്തില്‍ ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍ ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കാമ്പയിന് തുടക്കമായി. ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജീവിതത്തില്‍ ശുചിത്വത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും വ്യക്തി, സാമൂഹ്യ, പാരിസ്ഥിതിക ശുചിത്വം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുതുവല്‍സര ദിനത്തില്‍ തന്നെ ഇങ്ങനെയൊരു കാമ്പയിന്‍ തുടങ്ങിയതിന് വലിയ പ്രാധാന്യമുണ്ട്. പ്രകൃതി സംരക്ഷണവും ശുചിത്വവും ഉള്‍പ്പെടെയുള്ള സിദ്ധാന്തങ്ങള്‍ പഠിച്ചാല്‍ മാത്രം പോരാ, മറിച്ച് പ്രാവര്‍ത്തികമാക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പുതുവത്സരദിനത്തില്‍ ആരംഭിച്ച ഡിസ്പോസിബിള്‍ ഫ്രീ കേരള കാമ്പയിന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, സ്‌കൗട്ട് & ഗൈഡ്സ്, എന്‍സിസി…
Read Moreഗസ്റ്റ് ലക്ചറർ ഒഴിവ്
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിൽ ടാലി കോഴ്‌സിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എം.കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന പരിചയം ഉള്ളവരെയുമാണ് തിരഞ്ഞെടുക്കുക. അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും ജനുവരി എട്ടിന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിന്റെ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ-മെയിൽ: courses.lbs@gmail.com. ഫോൺ: 2560333, 8547141406.
Read More