പോപ്പുലറിന് സമാനമായ തട്ടിപ്പ് : പ്രതികള്‍ പിടിയില്‍

  കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ നടത്തിയ നിക്ഷേപക തട്ടിപ്പിന് പിന്നാലേ കേരളത്തില്‍ ചിട്ടി തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍ . തൃശൂര്‍ കൊടുങ്ങല്ലൂരില്‍ 14 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന കമ്പനി ഉടമകള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫിന്‍സിയര്‍ ഇന്‍ഷൂറന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍മാരായ ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ ബിനു, പുല്ലൂറ്റ് ഇല്ലത്തു പറമ്പില്‍ മുരളീധരന്‍, ശ്രീനാരായണപുരം തേര്‍പുരക്കല്‍ സുധീര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫിന്‍സിയര്‍ ചിട്ടി കമ്പനി അഞ്ച് വര്‍ഷം സ്ഥിര നിക്ഷേപം നടത്തി കാലാവധി പൂര്‍ത്തിയായാല്‍ ഇരട്ടി തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. കൂടാതെ 1000 മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ചിട്ടികളും ഫിന്‍സിയര്‍ നടത്തിയിരുന്നു.കഴിഞ്ഞ നവംബര്‍ 30ന് സ്ഥാപനം അടച്ചു പൂട്ടിയതോടെയാണ് ഇടപാടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. തൃശൂരിലും കോഴിക്കോടുമായി…

Read More

ക്രിസ്മസ് – പുതുവത്സര ബമ്പര്‍; ഒന്നാം സമ്മാനം 12 കോടി: XG-358753

  സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തിരുവനന്തപുരം ജില്ലയില്‍. XG-358753 നമ്പര്‍ ലോട്ടറിക്കാണ് 12 കോടി അടിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോര്‍ഗി ഭവനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നറുക്കെടുത്തത്. 1st Price – Rs.12 Crores XG 358753 Consolation Prize – Rs.5,00,000/- XA 358753 XB 358753 XC 358753 XD 358753 XE 358753 2nd Price – Rs.50,00,000/- XA 514601 XB 100541 XC 648996 XD 419889 XE 120460 XG 637604 3rd Price – Rs. 10,00,000/- XA 410465 XB 418010 XC 390809 XD 229967 XE 308061 XG 399353   4th Price – Rs. 5,00,000/- XA…

Read More

ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കി

  മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്ന ബെവ്ക്യൂ ആപ് ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നൽകാമെന്ന് ചൂണ്ടികാട്ടി സർക്കാർ ഉത്തരവിറക്കി. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ വഴി മാത്രമാക്കിയിരുന്നു. ആപ്പ് പിൻവലിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആപ്പിൽ നിന്ന് ടോക്കൺ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്‌ലെറ്റുകളിലെ വിൽപനയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു.  

Read More

ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ (17)

  ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി 2020-21 നാളെ (17)നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നും വിറ്റഴിഞ്ഞു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ക്രിസ്തുമസ്-പുതുവത്സര ബമ്പറിന്റെ 36.84 ലക്ഷം ടിക്കറ്റുകളാണ് മുൻവർഷം വിറ്റഴിഞ്ഞത്. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. 29.93 കോടി രൂപ സർക്കാരിന് ലാഭമുണ്ട്.

Read More

പോപ്പുലര്‍ ഫിനാന്‍സ് :സഹോദര .സ്ഥാപനം തുറക്കാന്‍ ഉള്ള നീക്കം സ്റ്റേ ചെയ്തു

  കോന്നി വാര്‍ത്ത : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ്സില്‍ നിന്നും കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഉടമകള്‍ മറ്റൊരു പേരില്‍ നടത്തി വന്ന മേരി റാണി നിധി പോപ്പുലർ എന്ന സഹ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള ചില ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളും നടത്തിയ നീക്കം പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ സ്റ്റേ ചെയ്യിച്ചു . പോപ്പുലര്‍ ഫിനാന്‍സ് ,സഹ സ്ഥാപനങ്ങള്‍ എന്നിവ വഴി ഉടമകള്‍ കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തുകയും സ്ഥാപന എം ഡി യും ഭാര്യയും മൂന്ന് മക്കളും പോലീസ് പിടിയിലാവുകയും ഇപ്പോള്‍ റിമാന്‍റിലുമാണ് . ഇവരുടെ തന്നെ ഉടമസ്ഥതയില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ചു ഉള്ള മേരി റാണി നിധി പോപ്പുലർ എന്ന സ്ഥാപനം വഴിയും കോടികളുടെ തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത് . ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള ഗൂഢ…

Read More

വായ്പ്പാ തട്ടിപ്പ് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കി

  കോന്നി വാര്‍ത്ത : വായ്പ്പാ തട്ടിപ്പ് നടത്തുന്ന നിരവധി മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കി . കേരളത്തിലെ 4 ലക്ഷത്തോളം ആളുകള്‍ മൊബൈല്‍ വായ്പ്പാ തട്ടിപ്പില്‍ അകപ്പെട്ടിരുന്നു .കോന്നിയില്‍ ആയിരത്തോളം ആളുകള്‍ ഇത്തരം ആപ്പ് സ്റ്റോറില്‍ നിന്നും വായ്പ്പ എടുക്കുകയും തിരിച്ചടച്ചിട്ടും മൊബൈല്‍ ലിസ്റ്റില്‍ ഉള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കളും വായ്പ്പ എടുത്ത വ്യക്തി തട്ടിപ്പുകാര്‍ ആണെന്ന് പറഞ്ഞു മെസ്സെജുകള്‍ ചെന്നിരുന്നു .പത്തനംതിട്ട ജില്ലാ പോലീസിനും നിരവധി പരാതി ലഭിച്ചിരുന്നു . ഇതോടെ പോലീസ് സൈബര്‍ ഡോം അന്വേഷണം നടത്തി. മൊബൈല്‍ ആപ്പിലൂടെ വായ്പ്പയ്ക്കു അപേക്ഷിക്കുന്ന ആളിന് വായ്പ്പയുടെ നേര്‍ പകുതി പണം പോലും ലഭിക്കുന്നില്ല .പക്ഷേ 7 ദിവസത്തിന് ഉള്ളില്‍ മുഴുവന്‍ പണവും തിരിച്ചടയ്ക്കണം .തിരിച്ചടവ് മുടങ്ങുന്നവരെ സമൂഹ മധ്യത്തില്‍ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് കൂടിയതോടെ പലരും പോലീസില്‍ പരാതി നല്‍കി…

Read More

വാഹനങ്ങള്‍ ലേലം ചെയ്യുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ലോറി-1,ഓട്ടോ-1, കാര്‍-1, മിനി വാന്‍-1,സ്‌കൂട്ടര്‍-14, ബൈക്ക്-20, ബുള്ളറ്റ്-1 എന്നീ വാഹനങ്ങളാണ് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ മാസം 28 ന് രാവിലെ 11 ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി ലേലം ചെയ്യുന്നത്. പത്തനംതിട്ട ഡിവിഷന്‍ ഓഫീസിന് സമീപത്തുള്ള അനന്ദ്ഭവന്‍ ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്താണ് വില്‍ക്കുന്നത്. ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് എത്തണം. വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം…

Read More

മൊബൈല്‍ ആപ്പ് വായ്പ്പാ തട്ടിപ്പ് : സൈബര്‍ ഡോം അന്വേഷിക്കും

  കോന്നി വാര്‍ത്ത : മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈന്‍ വായ്പ്പ എടുത്തവരെ തിരിച്ചടവ് മുടങ്ങിയതിനാല്‍ വ്യെക്തിപരമായി തേജോവധം ചെയ്യുകയും ആക്ഷേപിക്കുന്ന രീതിയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസ്സെജുകള്‍ അയക്കുകയും ചെയ്ത സംഭവം വ്യാപകമായതോടെ അന്വേഷണം പോലീസ് സൈബര്‍ ഡോമിന് കൈമാറി . ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പ്പ വേഗത്തില്‍ ലഭിക്കും എന്നതിനാല്‍ അത്യാവശ്യക്കാര്‍ ഇത്തരം ആപ്പുകളെ ആശ്രയിച്ച് ആപ്പിലായി . അപേക്ഷിക്കുന്ന അന്ന് തന്നെ പണം ബാങ്കില്‍ എത്തും . 10000 രൂപയ്ക്കു അപേക്ഷിച്ചാല്‍ 6500 രൂപയാണ് ഇത്തരം ആപ്പ് നല്‍കുന്നത് . ബാക്കി തുക പല പേരുകളിലായി പിടിക്കും .7 ദിവസത്തിന് ഉള്ളില്‍ വായ്പ്പ് തിരിച്ചടയ്ക്കണം . കൃത്യമായി അടച്ചാല്‍ 50000 രൂപ മുതല്‍ വീണ്ടും വായ്പ്പ നല്‍കുന്ന സംവിധാനം ആണ് ഉള്ളത് . വായ്പ്പ തിരിച്ചടക്കുന്നത് മുടങ്ങിയാല്‍ വായ്പ്പ എടുത്ത ആളിന്‍റെ ഫോണില്‍ ഉള്ള…

Read More

പ്രിന്‍ററുകള്‍ ആവശ്യമുണ്ട്

  കൊല്ലം ജില്ലയിലെ വിവിധ കോടതികളിലേക്ക് ആവശ്യമുള്ള പ്രിന്‍ററുകള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam സൈറ്റിലും 0474-2794536 നമ്പരിലും ലഭിക്കും.

Read More

ലാപ് ടോപ്പ് വിതരണ പദ്ധതി; അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് കൊല്ലം ജില്ലയില്‍ ലാപ് ടോപ്പ് നല്‍കും. എം ബി ബി എസ്, എം ബി എ, എം സി എ, ബി ടെക്, എം ടെക്, എം ഫാം, ബി എ എം സ്, ബി ഡി എസ്, ബി വി എസ് സി ആന്റ് എ എച്ച്, ബി എസ് സി എം എല്‍ ടി, ബി ഫാം, ബി എസ് സി നഴ്‌സിംഗ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരെയാണ് പരിഗണിക്കുക. അപേക്ഷ ജനുവരി 31 വരെ നല്‍കാം. വിശദ വിവരങ്ങള്‍ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലും 0474-2799845 നമ്പരിലും ലഭിക്കും.

Read More