മൊബൈല്‍ ആപ്പ് വായ്പ്പാ തട്ടിപ്പ് : സൈബര്‍ ഡോം അന്വേഷിക്കും

 

കോന്നി വാര്‍ത്ത : മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈന്‍ വായ്പ്പ എടുത്തവരെ തിരിച്ചടവ് മുടങ്ങിയതിനാല്‍ വ്യെക്തിപരമായി തേജോവധം ചെയ്യുകയും ആക്ഷേപിക്കുന്ന രീതിയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസ്സെജുകള്‍ അയക്കുകയും ചെയ്ത സംഭവം വ്യാപകമായതോടെ അന്വേഷണം പോലീസ് സൈബര്‍ ഡോമിന് കൈമാറി .
ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പ്പ വേഗത്തില്‍ ലഭിക്കും എന്നതിനാല്‍ അത്യാവശ്യക്കാര്‍ ഇത്തരം ആപ്പുകളെ ആശ്രയിച്ച് ആപ്പിലായി .

അപേക്ഷിക്കുന്ന അന്ന് തന്നെ പണം ബാങ്കില്‍ എത്തും . 10000 രൂപയ്ക്കു അപേക്ഷിച്ചാല്‍ 6500 രൂപയാണ് ഇത്തരം ആപ്പ് നല്‍കുന്നത് . ബാക്കി തുക പല പേരുകളിലായി പിടിക്കും .7 ദിവസത്തിന് ഉള്ളില്‍ വായ്പ്പ് തിരിച്ചടയ്ക്കണം . കൃത്യമായി അടച്ചാല്‍ 50000 രൂപ മുതല്‍ വീണ്ടും വായ്പ്പ നല്‍കുന്ന സംവിധാനം ആണ് ഉള്ളത് . വായ്പ്പ തിരിച്ചടക്കുന്നത് മുടങ്ങിയാല്‍ വായ്പ്പ എടുത്ത ആളിന്‍റെ ഫോണില്‍ ഉള്ള മുഴുവന്‍ ആളുകള്‍ക്കും ഈ ആള് തട്ടിപ്പ് കാരന്‍ ആണ് എന്നു ചിത്രം സഹിതം ആദ്യ മെസ്സേജ് അയക്കും . രണ്ടാമതായി വായ്പ്പ എടുത്ത ആളിന്‍റെ സ്ഥലത്തെ മൊബൈല്‍ ടവറിനു കീഴില്‍ ഉള്ള എല്ലാ ആളുകള്‍ക്കും മൊബൈല്‍ ഫോണില്‍ സന്ദേശം എത്തും . ഇതോടെ വായ്പ്പ എടുത്ത ആള്‍ മാനസികമായി തകരും . ഇതോടെ എങ്ങനെ എങ്കിലും തുക പൂര്‍ണ്ണമായും അടയ്ക്കും .ഇതാണ് ഈ വായ്പ്പാ മൊബൈല്‍ ആപ്പ്കാരുടെ രീതി . നൂറു കണക്കിനു പരാതി പോലീസില്‍ ലഭിച്ചു .

കോന്നിയിലെ ആയിരത്തോളം ആളുകളും ഈ ആപ്പ് കുരുക്കില്‍ ആണ് .
ഇത്തരം സംഘം കേരളത്തിന് വെളിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . ഡെല്‍ഹി ,ഉത്തര്‍പ്രദേശ് എന്നിവിടെ നിന്നുമാണ് ആപ്പ് ആളുകള്‍ ഭീക്ഷണി മുഴക്കുന്നത് . ഹിന്ദിയില്‍ ഉള്ള സംസാരം മലയാളത്തിലേക്കു അതിര് കടന്നു കയറും . ചില വീടുകളില്‍ മൊബൈല്‍ ആപ്പ് ജീവനക്കാര്‍എത്തി ഭീക്ഷണി മുഴക്കി . വീട്ടമ്മമാരും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള പെണ്‍കുട്ടികളും ഈ ആപ്പിന്‍റെ ചതികുഴിയില്‍ വീണു .

പരാതികള്‍ വ്യാപകമായതോടെ കേരള പോലീസ് ഉണര്‍ന്നു . അന്വേഷണംസൈബര്‍ ഡോമിന് കൈമാറിയതായി മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു .
അംഗീകൃത ബാങ്കില്‍ ലോണിന് അപേക്ഷിച്ചാല്‍ ലോണ്‍ ലഭിക്കാന്‍ ഉള്ള കാലതാമസവും ലോണ്‍ അനുവദിക്കുന്നതിന് ഉള്ള നിരവധി കടമ്പകളുമാണ് പലരെയും മൊബൈല്‍ ആപ്പ് ലോണ്‍ എടുക്കാന്‍ പ്രേരിപ്പിച്ച ഘടകം . മാന്യമായ രീതിയില്‍ നമ്മുടെ ബാങ്കുകള്‍ വേഗത്തില്‍ ലോണ്‍ നല്‍കിയാല്‍ ഇത്തരം തട്ടിപ്പില്‍ ജനം വീഴില്ല . നമ്മുടെ നാട്ടിലെ പല ബാങ്കുകളും ലോണ്‍ അനുവദിക്കാന്‍ പല കടുകട്ടി നിര്‍ദേശവും മുന്നോട്ട് വെക്കുന്നു . ബാങ്ക് മാനേജര്‍ക്ക് ബോധിച്ചാല്‍ മാത്രം ലോണ്‍ നല്‍കുന്ന പഴയ രീതി മാറ്റി എടുക്കണം . സാധാരണക്കാര്‍ക്ക് അത്യാവശ്യ കാര്യത്തിന് വേണ്ടി നമ്മുടെ ബാങ്കുകള്‍ ലോണ്‍ വളരെ വേഗം അനുവദിച്ചാല്‍ അത് ഗുണകരമാകും .

error: Content is protected !!