ലാപ് ടോപ്പ് വിതരണ പദ്ധതി; അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് കൊല്ലം ജില്ലയില്‍ ലാപ് ടോപ്പ് നല്‍കും. എം ബി ബി എസ്, എം ബി എ, എം സി എ, ബി ടെക്, എം ടെക്, എം ഫാം, ബി എ എം സ്, ബി ഡി എസ്, ബി വി എസ് സി ആന്റ് എ എച്ച്, ബി എസ് സി എം എല്‍ ടി, ബി ഫാം, ബി എസ് സി നഴ്‌സിംഗ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരെയാണ് പരിഗണിക്കുക.

അപേക്ഷ ജനുവരി 31 വരെ നല്‍കാം. വിശദ വിവരങ്ങള്‍ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലും 0474-2799845 നമ്പരിലും ലഭിക്കും.