പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന പ്രവർത്തന മൂലധന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്സ്, രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായപരിധി 60 വയസ്. അപേക്ഷകനോ, ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാകരുത്. വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. വിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തിയതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള…
Read Moreവിഭാഗം: Business Diary
തണ്ണിത്തോട്ടില്‍ കെഎസ്ഇബി സബ് സെന്റര്‍ അനുവദിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ദീര്‍ഘകാലമായി തണ്ണിത്തോട് നിവാസികള്‍ അനുഭവിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ തണ്ണിത്തോട് കേന്ദ്രീകരിച്ച് കെഎസ്ഇബി സബ് സെന്റര്‍ ആരംഭിക്കാന്‍ ഉത്തരവായതായി അഡ്വ. കെ.യു ജനീഷ്കുമാര്‍ എംഎല്‍എ അറിയിച്ചു. ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. തണ്ണിത്തോട് സെൻ്റർ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. കോന്നി സബ്സ്റ്റേഷനിൽ നിന്നും കക്കാട് പവർഹൗസിൽ നിന്നും വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്നും എം എൽ എ അറിയിച്ചു. തണ്ണിത്തോട്, തേക്ക്തോട്, നീലിപ്ലാവ് മേഖലകളിലെ 6000 ത്തോളം ഉപഭോക്താക്കൾക്കാണ് സെൻ്ററിൻ്റെ പ്രയോജനം ലഭിക്കുക. പത്തനംതിട്ട ഡിവിഷനിലെ കോന്നി മേഖല വിഭജിച്ചാണ് പുതിയ സബ് എന്‍ജിനീയര്‍ ഓഫീസ് സ്ഥാപിക്കുന്നത്. വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ഒരു ഓവർസിയർ ഉൾപ്പെടെ 4 ജീവനക്കാരെ നിയമിക്കാനും ഉത്തരവായി. ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ഓവർസിയറെ…
Read Moreകോവിഡ് വ്യാപനം : പത്തനംതിട്ട മിലിറ്ററി കാന്റീന് പ്രവര്‍ത്തിക്കില്ല
കോന്നി വാര്‍ത്ത : കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് പത്തനംതിട്ട മിലിറ്ററി കാന്റീന് (ഫെബ്രുവരി 11 വ്യാഴം) മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് മാനേജര്‍ അറിയിച്ചു.
Read Moreരാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിച്ചേക്കും
രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുത്തനെ വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മില്‍ ധാരണയായി. യൂസര്‍ ഡെവലപ്മെന്റ് ഫീസ് യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പണം കണ്ടെത്താനായാണ് യൂസര്‍ ഡെവലപ്മെന്റ് ഫീ ശേഖരിക്കുന്നത്. യൂസര്‍ ഡെവലപ്മെന്റ് ഫീ യാത്രക്കാരില്‍ നിന്നും ഈടാക്കാനുള്ള തീരുമാനത്തിന് അനുമതി തേടി റെയില്‍വേ ക്യാബിനറ്റ് നോട്ട് നല്കി. കഴിഞ്ഞയാഴ്ചയാണ് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മിലുള്ള യോഗം നടന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആയിരം സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും യൂസര്‍ ഡെവലപ്മെന്റ് ഫീ നല്‍കേണ്ടിവരിക. സഞ്ചരിക്കുന്ന ക്ലാസുകളുടെ വ്യത്യാസമനുസരിച്ച് 30 രൂപ മുതലാകും യൂസര്‍ ഡെവലപ്മെന്റ് ഫീസ്.
Read Moreക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന് 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് നടത്താന്‍, കാന്റീന് നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന് കെട്ടിടം, വൈദ്യുതി, വെളളം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ അനുവദിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് ഉച്ചയ്ക്ക് മൂന്നിനകം. വിലാസം: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന് ഓഫീസ്, പത്തനംതിട്ട. ഫോണ്‍ 0468 2325270. ക്വട്ടേഷന്‍ ക്ഷണിച്ചു കോഴഞ്ചേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന് 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് നടത്താന്‍, കാന്റീന് നടത്തിയോ അവയില്‍ ജോലി ചെയ്തോ…
Read Moreസിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. അപേക്ഷകർക്ക് എം.ടെക്/ എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും വേണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 31,920 രൂപ. 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.fisheries.kerala.gov.in.
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ
കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടായിരം കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ.മുഖ്യപ്രതി റോയി ഡാനിയേലും,ഭാര്യയും മൂന്ന് മക്കളെയുമാണ് കൊച്ചിയിലെ സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്. സെപ്റ്റംബർ 22ന് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയെങ്കിലും നാല് മാസങ്ങൾക്ക് ശേഷമാണ് സി ബി ഐ കേസ്സ് ഏറ്റെടുത്തത് . ക്രൈം ബ്രാഞ്ച് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു അഞ്ച് പ്രതികളും.കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി പ്രതികൾക്കായി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. പ്രതികൾ ഹാജരായതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഴുവൻ പ്രതികളെയും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. മാനേജിങ്ങ് പാർട്ണർ റോയ് ഡാനിയേൽ, ഭാര്യയും പാർട്ണറുമായ പ്രഭ തോമസ്,ഡയറക്ടർ ബോർഡ് അംഗങ്ങളും ഇരുവരുടെയും മക്കളുമായ റിനു…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമകളുടെ പാപ്പര്‍ ഹര്‍ജി പിന് വലിക്കാന്‍ കോടതി അനുവദിച്ചില്ല
കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും 286 ശാഖകള്‍ ഉള്ളതും നിക്ഷേപകരുടെ 2000 കോടി രൂപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ നല്കിയ പാപ്പര്‍ ഹര്‍ജി പിന് വലിക്കാന്‍ ഉള്ള അപേക്ഷ കോടതി തള്ളി . പാപ്പര്‍ ഹര്‍ജി തള്ളണമെന്ന് ഒരു വിഭാഗം അഭിഭാക്ഷകര്‍ വാദിച്ചു . എന്നാല്‍ പാപ്പര്‍ ഹര്‍ജി തള്ളരുത് എന്ന് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാക്ഷകനും പോപ്പുലര്‍ സമര സമിതിയുടെ നേതാവുമായ അഡ്വ ഗോപീ കൃഷ്ണനടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു .പത്തനംതിട്ട കോടതിയില്‍ പാപ്പര്‍ ഹര്‍ജി നിലനില്ക്കും . ഇതോടെ ഇപ്പോള്‍ റിമാന്റില്‍ ഉള്ള പോപ്പുലര്‍ ഉടമകളുടെ നില കൂടുതല്‍ പരുങ്ങലിലായി .സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷണം ഏല്ക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു . പോപ്പുലര്‍ ഗ്രൂപ്പ് ഉടമ…
Read Moreഅടൂര്‍ നിയോജക മണ്ഡലം : വന്‍ വികസന കുതിപ്പ്
കോന്നി വാര്‍ത്ത : അടൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്നത് സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതികള്‍, നാലു മിഷനുകളിലൂടെ ഉണ്ടായ വികസന പദ്ധതികളും നേട്ടങ്ങളും, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണു വികസന മുന്നേറ്റം സാധ്യമാക്കിയത്. 1000 കോടി രൂപാ ചെലവില്‍ റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു മണ്ഡലത്തില്‍ 1000 കോടി രൂപാ ചെലവില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അടൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വേഗം കൂട്ടുന്ന റോഡുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ആനയടി- കൂടല്‍ റോഡ്. 110 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന് 54.41 കോടി രൂപയും അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി…
Read Moreപ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം ആരംഭിച്ചു
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായ വിതരണം നോർക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്. പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവർ സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിൽ അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
Read More