നിരവധി തൊഴില്‍ അവസരങ്ങള്‍ (30/05/2023)

അഭിമുഖം ജൂണ്‍ ഒന്നിന്

konnivartha.com : തേക്കുതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം (ജൂനിയര്‍), കെമിസ്ട്രി (സീനിയര്‍) തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്.

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ ഹാജരാകണം. ഇ-മെയില്‍ : ghsstkd3078@gmail.com

വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം

വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ , ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ആറിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04682 350229

 

പി എസ് സി  അഭിമുഖം ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍
പത്തനംതിട്ട ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് ഡയറക്ട് (കാറ്റഗറി നം. 254/2021)    തസ്തികയുടെ 30/01/2023  തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ ഏഴ്,എട്ട് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.

 

ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍  0468 2222665.

 

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ  ആഭിമുഖ്യത്തില്‍  ജില്ലയിലെ  വിവിധ എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്  സ്വയം   തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള  അപേക്ഷ ക്ഷണിച്ചു.
കെസ്റു
എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളില്‍ പേര്   രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക്  സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം  തൊഴില്‍ പദ്ധതി.
അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്മെന്റ്   എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍  നിലവിലുള്ള ആളായിരിക്കണം.  പ്രായ പരിധി 21 നും 50 നും മധ്യേ. കുടുംബ  വാര്‍ഷിക വരുമാനം ഒരു ലക്ഷം  രൂപയില്‍  കവിയരുത്. വായ്പ തുക പരമാവധി ഒരു ലക്ഷം രൂപയായിരിക്കും.  വായ്പ തുകയുടെ  20 ശതമാനം സബ്സിഡിയായി സംരംഭകരുടെ  ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.
മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക്  സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍   രജിസ്ട്രേഷന്‍  നിലവിലുള്ള ആളായിരിക്കണം.  പ്രായം  21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്  മൂന്ന്  വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക്  അഞ്ച്  വര്‍ഷവും ഉയര്‍ന്ന  പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം  രൂപയില്‍ കവിയരുത്.  ഓരോ  ക്ലബ്ബിലും കുറഞ്ഞത്  രണ്ട്   അംഗങ്ങള്‍ വീതം  ഉണ്ടായിരിക്കണം.  ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  പദ്ധതി ചെലവിന്റെ  25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും.
ശരണ്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ  വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ  ചെയ്തവര്‍. 30 വയസു കഴിഞ്ഞ  അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ  അമ്മമാര്‍, ഭിന്നശേഷിക്കാരായ  വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്നി പ്രോബ്ലം, ക്യാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള  വനിതകള്‍ എന്നീ അശരണരായ   വനിതകള്‍ക്ക്   മാത്രമായി എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം  തൊഴില്‍ പദ്ധതി. എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം.അപേക്ഷക വിദ്യാര്‍ഥി  ആയിരിക്കുവാന്‍ പാടില്ല. പ്രായപരിധി 18-നും 55നും മധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്സിഡിയായി അനുവദിക്കും.
നവജീവന്‍  
കേരളത്തിലെ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള   മുതിര്‍ന്ന  പൗരന്മാര്‍ക്കുള്ള സ്വയം  തൊഴില്‍ പദ്ധതി. വായ്പ തുകപരമാവധി 50,000 രൂപയായിരിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. പ്രായപരിധി 50-നും 65നും മധ്യേ ആയിരിക്കണം.വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
കൈവല്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള   ഭിന്നശേഷിക്കാര്‍ക്കായി എപ്ലോയ്മെന്റ്  വകുപ്പ് നേരിട്ട് നടപ്പാക്കുന്ന  സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000  രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും.  വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്സിഡിയായി അനുവദിക്കും.
എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍  നിലവില്‍ ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 55നും മധ്യേ.അപേക്ഷകന്‍ വിദ്യാര്‍ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍  കവിയാന്‍  പാടില്ല.

 

വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  ജൂണ്‍ ആറിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓപീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04735 240230.

 

ഗസ്റ്റ് അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അദ്ധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.  കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർ പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ജൂൺ  ആറിനു രാവിലെ 11 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.  നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.  കൂടുതൽ വിവരങ്ങൾക്ക്brennencollege@gmail.com.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ

സീനിയർ റസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റിന്റെ (പീഡിയാട്രിക് നെഫ്രോളജി) രണ്ട് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 14നു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.  DM or Fellowship in Paediatric Nephrology or DM in Nephrology or MD in Paediatrics (In the absence of above) എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം

എസ്.ബി.എം.ആറിൽ ഒഴിവുകൾ

        മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഗ്രാഫിക് ഡിസൈനർ ഒഴിവ്

       സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈൻ വർക്കുകൾ ചെയ്യുന്നതിന് മിനിമം പത്താം ക്ലാസും  ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ  സഹിതമുള്ള അപേക്ഷ ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ  ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 വൈകിട്ട് 5 മണി.

error: Content is protected !!