കൊവിഡ് ഭീഷണി; ഭക്ഷ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ച് നല്‍കും : കൺസ്യൂമർ ഫെഡ്

  കൊവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ച് നൽകുമെന്ന് കൺസ്യൂമർ ഫെഡ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം നാളെ മുതൽ ആരംഭിക്കും. മുതിർന്ന പൗരന്മാർക്ക് ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകാനും തീരുമാനമുണ്ട്. കെഎസ്ആർടി സിയുമായി സഹകരിച്ച് മൊബൈൽ ഡെലിവറി വിപുലമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബും എംഡി ഡോ സനിൽ കുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Read More

ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ

  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. നാളെ മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. പ്രവൃത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു . കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതിനൽകണമെന്നും യൂണിയൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Read More

സീതത്തോട് മേഖലയിലുള്ളവർ ശ്രദ്ധിക്കുക: നിത്യോപയോഗ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരും

  കോന്നി വാര്‍ത്ത ഡോട്ട് കോം : “കരുതലോടെ കൺസ്യൂമർ ഫെഡ് ….” സീതത്തോട് പഞ്ചായത്തിലെ “അള്ളുങ്കൽ മേഖല ഉൾപ്പടെ വിവിധ പ്രദേശങ്ങൾ കോവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ് . ഇതിനാല്‍ സീതത്തോട് മേഖലയിലുള്ളവർ ശ്രദ്ധിക്കുക,നിങ്ങൾ കണ്ടേയിൻറ്മെൻറ് സോണിലുള്ളവർ ദയവായി പുറത്തിറങ്ങരുത് , നിത്യോപയോഗ സാധനങ്ങളോ മറ്റോ ആവശ്യമങ്കിൽ ,പഞ്ചായത്തിന്‍റെ സഹായത്തോടെ തന്നെ കൺസ്യൂമർ ഫെഡില്‍ നിന്നും, സാധനങ്ങൾ നിങ്ങളുടെ വീടുകളിലെത്തിച്ചു തരും ബദ്ധപെടേണ്ട ഫോൺ നമ്പരുകൾ ,ജോബി ടി ഈശോ ( പ്രസിഡന്‍റ് .സീതത്തോട് ഗ്രാമ പഞ്ചായത്ത് ..9496326884) 9048969025 ( മനോജ് ) 80780 19938 (സുനിൽ)

Read More

കോന്നി പോപ്പുലര്‍ ഫിനാന്‍സ് സാധനങ്ങള്‍ ലേലം ചെയ്യും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഏപ്രില്‍ 26 ന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന്് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.

Read More

ധാരണാപത്രം ഒപ്പുവച്ചു

  പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രവും കാരുവേലി(കൊല്ലം) ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ധാരണ പ്രകാരം നിര്‍മ്മിതി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ കോളേജില്‍ നിന്നുള്ള സാങ്കേതിക സഹായം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിതികേന്ദ്രം ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുകയും ചെയ്യും. നിര്‍മ്മിതികേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്.സുനില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് പ്രകാശ്, സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ബി.സരസ്വതി, പ്രൊഫ:സുധി മേരി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍ സംരംഭത്തിന്റെ പേര് 1. കെസ്റു: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതി. നിബന്ധനകള്‍:- അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായപരിധി 21-50 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപയായിരിക്കും. വായ്പ തുകയുടെ 20% സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. 2. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍…

Read More

തഹസില്‍ദാരുടെ ചുമതലയില്‍ കോന്നി പോപ്പുലര്‍ ഫിനാന്‍സ്സിലെ സാധനങ്ങള്‍ ലേലം ചെയ്യും

  പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഏപ്രില്‍ എട്ടിന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.

Read More

അരുവാപ്പുലം ബാങ്കില്‍ ഈസ്റ്റർ വിപണി തുറന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ സഹകരണ ഈസ്റ്റർ വിപണി തുറന്നു. ബാങ്ക്പ്രസിഡന്‍റ് കോന്നി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സർക്കാർ സബ്സിഡിയോടെ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ എല്ലാവർക്കും ലഭിക്കും. കെ പി നസീർ അധ്യക്ഷത വഹിച്ചു. ജോജുവർഗ്ഗീസ്, എം കെ .പ്രഭാകരൻപി വി ബിജു, അനിത എസ്സ് കുമാർ, റ്റി . ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പണവും സ്വത്തുക്കളും കണ്ടു കെട്ടി ഇടക്കാലാശ്വാസമായി നിക്ഷേപകര്‍ക്ക് നല്‍കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും സംഘടിച്ചു . പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ച് നേടിയ പണവും സ്വത്തുക്കളും കണ്ടു കെട്ടി ഇടക്കാലാശ്വാസമായി നിക്ഷേപകര്‍ക്ക് നല്‍കണം എന്നാണ് പ്രധാന ആവശ്യം . കേസ്സ് ഏറ്റെടുത്ത സി ബി ഐയുടെ അന്വേഷണത്തില്‍ പുരോഗതിയില്ല . മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടി നിക്ഷേപകര്‍ക്ക് അനുകൂലമായി നടപടി ഉണ്ടാകണം എന്നാണ് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ ആവശ്യം . സംസ്ഥാനത്തെ നൂറുകണക്കിന് നിക്ഷേപകര്‍ സെക്രട്ടറിയേറ്റിലേക്ക്നടന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും  ഉപവാസസമരത്തിലും പങ്കെടുത്തു . 2000 കോടിയിലേറെ രൂപയുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് കേസ്സ് സി ബി ഐ ഏറ്റെടുത്തു എങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ല . പോലീസ് കണ്ടെത്തിയ…

Read More

കീശ ചോരാതെ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡ്

  ഈസ്റ്ററിന് വിപണിയിലെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് 75 ചന്തകള്‍ നടത്തും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ നല്‍കുന്ന സബ്സിഡി നിരക്കിലും മറ്റ് അവശ്യ സാധനങ്ങള്‍ 10% മുതല്‍ 30% വരെ വിലക്കുറവിലും ഈ ചന്തകളിലൂടെ ലഭ്യമാക്കും. സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് വ്യാപാര മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നടത്തിയ ഭാഗ്യോത്സവം 2021 സമ്മാനപദ്ധതിയുടെ സമ്മാനവിതരണവും ഈസ്റ്റര്‍ ചന്തയുടെ മുന്നൊരുക്കങ്ങളും പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ നിര്‍വഹിച്ചു. 15 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നായി 15 പ്രോത്സാഹന സമ്മാനങ്ങളും അഞ്ച് പ്രത്യേക സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവര്‍ക്ക് ലഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി വിതരണം നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു ദിവസം…

Read More