അരുവാപ്പുലം ബാങ്കില്‍ ഈസ്റ്റർ വിപണി തുറന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ സഹകരണ ഈസ്റ്റർ വിപണി തുറന്നു. ബാങ്ക്പ്രസിഡന്‍റ് കോന്നി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സർക്കാർ സബ്സിഡിയോടെ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ എല്ലാവർക്കും ലഭിക്കും.

കെ പി നസീർ അധ്യക്ഷത വഹിച്ചു. ജോജുവർഗ്ഗീസ്, എം കെ .പ്രഭാകരൻപി വി ബിജു, അനിത എസ്സ് കുമാർ, റ്റി . ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.

error: Content is protected !!