കീശ ചോരാതെ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡ്

 

ഈസ്റ്ററിന് വിപണിയിലെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് 75 ചന്തകള്‍ നടത്തും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ നല്‍കുന്ന സബ്സിഡി നിരക്കിലും മറ്റ് അവശ്യ സാധനങ്ങള്‍ 10% മുതല്‍ 30% വരെ വിലക്കുറവിലും ഈ ചന്തകളിലൂടെ ലഭ്യമാക്കും.

സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് വ്യാപാര മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നടത്തിയ ഭാഗ്യോത്സവം 2021 സമ്മാനപദ്ധതിയുടെ സമ്മാനവിതരണവും ഈസ്റ്റര്‍ ചന്തയുടെ മുന്നൊരുക്കങ്ങളും പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ നിര്‍വഹിച്ചു.

15 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നായി 15 പ്രോത്സാഹന സമ്മാനങ്ങളും അഞ്ച് പ്രത്യേക സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവര്‍ക്ക് ലഭിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി വിതരണം നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു ദിവസം 75 പേര്‍ക്കു മാത്രമായിരിക്കും സാധനങ്ങള്‍ വിതരണം ചെയ്യുകയെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0468 2220419.

error: Content is protected !!