കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 22. കൂടുതല്‍ വിവരങ്ങള്‍ കോന്നി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും 5 നും ഇടയ്ക്ക് 0468-2334110, 9847539998 എന്നീ ഫോണ്‍ നമ്പറുകളിലും ലഭ്യമാകും.
Read Moreവിഭാഗം: Business Diary
രജിസ്ട്രേഷനില്ലാത്ത സ്വർണ്ണ അക്യുപങ്ചർ സ്ഥാപനത്തിന് എതിരെ നടപടി
കോന്നി വാര്‍ത്ത : കൊല്ലം ജില്ലയിൽ കുരിയോട് അപ്പൂപ്പൻകാവ് റോഡിന് സമീപം എ.എം.ആർ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ സ്വർണ്ണ അക്യുപങ്ചർ എന്ന സ്ഥാപനം അംഗീകൃതയോഗ്യതയോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കാൻ കഴിഞ്ഞ ഏപ്രിൽ 13 ലെ ഭാരതീയ ചികിത്സാസമ്പ്രദായം എത്തിക്സ് സമിതി തീരുമാനിച്ചതായി ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിൽ അറിയിച്ചു.
Read Moreക്ഷീരകര്‍ഷകരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണും: മന്ത്രി ജെ.ചിഞ്ചുറാണി
സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പരിയാരം ക്ഷീരോത്പാദക സഹകരണ സംഘം ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ക്ഷീരമേഖല ശക്തിപ്രാപിച്ചു വരികയാണ്. സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ക്ഷീരമേഖല സ്വയംപര്യാപ്തതയില്‍ എത്തി. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നാം ഇപ്പോള്‍ പുരോഗതിയിലെത്തി. ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം കണ്ടെത്തി. കോവിഡ് പ്രതിസന്ധി നേരിട്ടപ്പോള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലും അംഗന്‍വാടികളിലും പട്ടികജാതി കോളനികളിലും അതിഥി തൊഴിലാളികള്‍ക്കും പാല് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. അധികം വരുന്ന പാല് പാല്‍പ്പൊടിയാക്കാനുള്ള സംരംഭം സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. പാല് ഉല്‍പ്പന്നങ്ങള്‍ അധികമായി വന്നാല്‍ അവ…
Read Moreകൈപ്പട്ടൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു. കൈപ്പട്ടൂര്‍ പന്തളം റോഡില്‍ പരുമല കുരിശടിയ്ക്കു സമീപം മണ്ണില്‍ പടിഞ്ഞാറ്റേതില്‍ ബില്‍ഡിംഗില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.മോഹനന് നായര്‍ ആദ്യവില്പന നടത്തി. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി.അജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം എം.വി സുധാകരന്, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ബിന്ദു.പി.നായര്‍, അഡ്മിനിസ്ട്രേഷന് മാനേജര്‍ ടി.എസ് അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreനിരക്ക് വളരെ കുറവ് : കന്നുകാലികളെ ഇന്‍ഷുറന്‍സ് ചെയ്യാം
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി സൗജന്യ നിരക്കിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികളായ ഗോസമൃദ്ധി, നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന് എന്നിവ നടപ്പിലാക്കുന്നു. ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ കാലയളവുകളിലുള്ള ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് പ്രീമിയം നിരക്ക് വളരെ കുറവാണ്. ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ഈ പദ്ധതി ലഭ്യമാണ്. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ അതാതു മൃഗാശുപത്രികളിലെ വെറ്ററിനറി സര്ജന്മാരുമായി ബന്ധപ്പെടേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
Read Moreകോന്നിയില്‍ നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : നദികള്‍, പൊതു ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംങ് പദ്ധതി 2021-22-ന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍ മത്സ്യവിത്ത് നിക്ഷേപം കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ഇനങ്ങളില്‍പ്പെട്ട നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ അജോമോന്‍, കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, മത്സ്യകര്‍ഷക പ്രതിനിധി പി.എസ്. ജോണ്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.എല്‍ സുഭാഷ്, ഫിഷറീസ് ഓഫീസര്‍ ആര്.സുരേഷ്കുമാര്‍, അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കവിത, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ സുധീഷ്, ബിന്ദു, നീതു, സുധ, അശ്വതി, പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നിയിലും നാലു…
Read Moreഅംഗീകാരമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
അംഗീകാരമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി konnivartha.com : 2013 ലെ കമ്പനി നിയമപ്രകാരം കേന്ദ്ര സര്‍ക്കാക്കാരിന്റെ അംഗീകാരമില്ലാതെ കൊല്ലം ജില്ലയില്‍ നിധി, മ്യൂച്ചല്‍ ബെനിഫിറ്റ് പേരുകളില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് ധനനഷ്ടത്തിന് കാരണമായേക്കാം. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സമസ്ത നായര്‍ നിധി ലിമിറ്റഡ്’ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമില്ലാത്തതാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
Read Moreഅരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും
അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സർക്കാരിന്റെ പുസ്തകസഞ്ചി പദ്ധതി പ്രകാരം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിന് കൺസ്യൂർ ഫെഡ് തയ്യാറാക്കിയിട്ടുള്ള നോട്ടുബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്കിന്റെ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന് പുതിയ വായ്പാപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിനും തീരുമാനമായി. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗ്ഗീസ്, വിജയ വിൽസൺ,മാത്യു വർഗ്ഗീസ്, അനിത. എസ്സ് . കുമാർ, മോനിക്കുട്ടി ദാനിയേൽ , എം കെ . പ്രഭാകരൻ,കെ പി നസ്സീര്‍, റ്റി . ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.
Read Moreപത്തനംതിട്ട ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ മുതല്‍ തുറക്കും
മദ്യവിതരണം: പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ കണ്ട്രോള് റൂമില്‍ വിളിക്കാം കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അടഞ്ഞുകിടന്ന കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യ വില്‍പ്പനശാലകളും വ്യാഴാഴ്ച്ച(ജൂണ്‍ 17) മുതല്‍ നിബന്ധനകള്‍ക്കനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ നിന്നും മദ്യം പാഴ്സലായി കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം നിയന്ത്രിച്ചു വിതരണം ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മദ്യവിതരണം സംബന്ധിച്ചും ലൈസന്‍സ് സ്ഥാപനങ്ങളിലെ അനധികൃത പ്രവണതകള്‍ക്കുമെതിരെ ഉണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിന് പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍, നിര്‍ദേശങ്ങള്‍, രഹസ്യവിവരങ്ങള്‍ എന്നിവ കണ്ട്രോള് റൂമില്‍ വിളിച്ചറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 155355, കണ്ട്രോള് റൂം നമ്പര്‍: 0468 2222873, മൊബൈല്‍ നമ്പര്‍:9400069473,…
Read Moreവാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021-2022 സാമ്പത്തിക വര്‍ഷം ടാക്സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആറന്മുള, മിനിസിവില്‍ സ്റ്റേഷന് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഈ മാസം 30 ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നുവരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468-2319998, 8281954196 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
Read More