നിരക്ക് വളരെ കുറവ് : കന്നുകാലികളെ ഇന്‍ഷുറന്‍സ് ചെയ്യാം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി സൗജന്യ നിരക്കിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികളായ ഗോസമൃദ്ധി, നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍ എന്നിവ നടപ്പിലാക്കുന്നു.

ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ കാലയളവുകളിലുള്ള ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് പ്രീമിയം നിരക്ക് വളരെ കുറവാണ്. ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ഈ പദ്ധതി ലഭ്യമാണ്. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ അതാതു മൃഗാശുപത്രികളിലെ വെറ്ററിനറി സര്‍ജന്‍മാരുമായി ബന്ധപ്പെടേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!