വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021-2022 സാമ്പത്തിക വര്‍ഷം ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.

ടെണ്ടറുകള്‍ ആറന്മുള, മിനിസിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഈ മാസം 30 ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നുവരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468-2319998, 8281954196 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

error: Content is protected !!