കോന്നി മെഡിക്കല്‍ കോളജിന് പത്ത് ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് കൈമാറി

  KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജിനുള്ള സിഎസ്ആര്‍ ഫണ്ടായ പത്ത് ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് ഏരിയ ജനറല്‍ മാനേജര്‍ പി.എ. ജോയ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൈമാറി.   ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ ,  ഫെഡറല്‍ ബാങ്ക് കോന്നി ബ്രാഞ്ച് ഹെഡ് ജിജി സാറാമ്മ ജോണ്‍, സ്‌കെയില്‍ രണ്ട് മാനേജര്‍ തര്യന്‍ പോള്‍, ബാങ്ക്സ്മാന്‍ ആഷിക് സിറാജ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.  

Read More

കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്

കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി  പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്തു. ഇവരുടെ ചോദ്യങ്ങള്‍ക്ക് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ മറുപടി നല്‍കി. സദസില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറെ സില്‍വര്‍ ലൈന്‍ പദ്ധതി പോലുള്ള വമ്പന്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പ്രസാദ് ജോണ്‍ അഭിനന്ദിച്ചു. കോവിഡ് തകര്‍ത്ത വ്യാപാര മേഖലയുടെ സാമ്പത്തിക ബാധ്യതയില്‍നിന്ന് കരകയറുന്ന തിനു സഹായകമാണ് ഈ പദ്ധതി. സില്‍വര്‍ ലൈന്റെ എണ്‍പത് ശതമാനത്തോളം നിക്ഷേപവും…

Read More

ലോകത്തെ മികച്ച ഗതാഗത സൗകര്യം കേരളത്തിലും ലഭ്യമാക്കാന്‍ കെ.റെയില്‍ പദ്ധതി

സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി കെ റെയില്‍ പദ്ധതി കേരളത്തിന്റെ ശോഭനമായ ഭാവിക്ക് എല്ലാതരത്തിലും അനുയോജ്യമായതാണെന്ന് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോപ്പറേഷന്‍ (കെ റെയില്‍) മാനേജിംഗ് ഡയറക്ടര്‍ വി. അജിത്ത്കുമാര്‍ പറഞ്ഞു. തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പദ്ധതി വിശദീകരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് മൂന്നു മണിക്കൂര്‍ 54 മിനിറ്റു കൊണ്ട് എത്തിചേരാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണ് സില്‍വര്‍ലൈന്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം.  പത്തനംതിട്ടയുടെ സമീപ പ്രദേശമായ ചെങ്ങന്നൂരിലെ നിലവിലെ റെയില്‍വേ…

Read More

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാലം: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാലം: മന്ത്രി കെ.എന്‍. ബാലഗോപാല്‍   കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാലമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   നാടിന്റെ വികസനത്തിനും ഭാവിതലമുറയ്ക്കും വേണ്ടിയുള്ള അഭിമാന പദ്ധതിയാണ് കെ-റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അര്‍ധ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാണ്. യാത്രാ സമയ ലാഭത്തിനൊപ്പം ടൂറിസം, ഐ.ടി, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റത്തിനുള്ള മാര്‍ഗവും വിപുലമായ…

Read More

കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി

  KONNIVARTHA.COM : കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) യുടെ ആഭിമുഖ്യത്തില്‍, ഇടുക്കിയിലെ മറയൂരില്‍ നിന്ന് ദുബൈയിലേക്കുള്ള ഭൂമി ശാസ്ത്ര സൂചിക (ജിഐ ടാഗ്) ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതി വെര്‍ച്വല്‍ ആയി ഫ്‌ളാഗ് ഓഫ് ചെയ്തു.   അപേഡ ചെയര്‍മാന്‍ ഡോ. എം അംഗമുത്തു ഐ എ എസ് ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാസ രഹിതമായ ഒരു അദ്വിതീയ ഭൗമ ശാസ്ത്ര സൂചികാ ഉല്‍പ്പന്നമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള മറയൂര്‍ ശര്‍ക്കരയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.   സംസ്ഥാന കാര്‍ഷിക ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ്, ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികള്‍, അപെഡയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.   വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും…

Read More

വ്യവസായരംഗത്ത് കേരളത്തില്‍ നിശബ്ദ മുന്നേറ്റം:ഡെപ്യൂട്ടി സ്പീക്കര്‍

വ്യവസായരംഗത്ത് കേരളത്തില്‍ നിശബ്ദ മുന്നേറ്റം:ഡെപ്യൂട്ടി സ്പീക്കര്‍ ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വ്യവസായ രംഗത്ത് നിശബ്ദ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍  വ്യവസായ-വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന  ഊര്‍ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി  അടൂര്‍ താലൂക്ക് പരിധിയില്‍ നടത്തിയ വ്യവസായ  നിക്ഷേപക സംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.   വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ സ്ഥലമായി കേരളം മാറി എന്നും വരും നാളുകളില്‍ പത്തനംതിട്ട ജില്ലയിലെ വ്യവസായ ഹബ് ആകാന്‍ അടൂരിന് കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.   നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു.  എല്‍. ജോയിക്കുട്ടി, പി. എന്‍. അനില്‍കുമാര്‍, റോണി പാണംതുണ്ടില്‍, സിറിയക് തോമസ്, ലിസിയാമ്മ ശാമുവേല്‍,  സി. ജി. മിനിമോള്‍, ആര്‍. മായ, ജെ. സുനില്‍  തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.…

Read More

അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് അംഗമായ കര്‍ഷകനെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കും

    KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ ഏക കർഷക ബാങ്കായ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ അരുവാപ്പുലം, ഐരവൺ , കോന്നി, കൊക്കാത്തോട്, പ്രദേശത്ത് താമസിക്കുന്ന ബാങ്ക് അംഗങ്ങളായ ഒരു കർഷകനെ വീതം ആദരിക്കുന്നതിനും , അംഗങ്ങളുടേയും, ജീവനക്കാരുടേയും മക്കളിൽ 2021 വർഷത്തിൽ എസ്. എസ്.എൽ .സി, പ്ലസ്സ് ടു, ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനും ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. 26 – 04-1924 ൽ പരസ്പര സഹായ സംഘമായി രൂപീകരിച്ച സ്ഥാപനം നൂറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയവിൽസൺ,കെ പി . നസീർ, മോനിക്കുട്ടി ദാനിയേൽ, അനിത എസ് .കുമാർ, ശ്യാമള.റ്റി, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽ…

Read More

മൂന്നു വര്‍ഷം മുന്‍പുള്ള കൈക്കൂലി പരാതി: പത്തനംതിട്ട ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പിആര്‍ ഷൈനും ജില്ലാ സര്‍വേയര്‍ ആര്‍. രമേഷ് കുമാറിനും സസ്‌പെന്‍ഷന്‍

മൂന്നു വര്‍ഷം മുന്‍പുള്ള കൈക്കൂലി പരാതി: പത്തനംതിട്ട ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പിആര്‍ ഷൈനും ജില്ലാ സര്‍വേയര്‍ ആര്‍. രമേഷ് കുമാറിനും സസ്‌പെന്‍ഷന്‍ KONNIVARTHA.COM : പാറമടയുടെ ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേയില്‍ ക്രമക്കേട് നടത്തുന്നതിന് ക്വാറി ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടറെയും സര്‍വേയറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഷൈന്‍, ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫീസിലെ സര്‍വേയര്‍ ഗ്രേഡ് -ഒന്ന് ആര്‍. രമേഷ്‌കുമാര്‍ എന്നിവരെയാണ് വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ പ്രകാരം റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്. 2018 ല്‍ വളളിക്കോട്ടെ ക്രഷര്‍ ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലിയിനത്തില്‍ കൈപ്പറ്റിയെന്നായിരുന്നു പരാതി. മൂന്നു വര്‍ഷത്തിന് ശേഷം വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തുകയും ഒക്‌ടോബര്‍ 13…

Read More

കേരളത്തിൽ വിവിധ ജില്ലകളിലെ ക്വാറികളില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന

  KONNIVARTHA.COM : ക്വാറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ഗ്രൂപ്പുകളിൽ  ആദായനികുതി വകുപ്പ് തിരച്ചിലും പിടിച്ചെടുക്കലും നടത്തി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി 35-ലധികം സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്.   തിരച്ചിൽ വേളയിൽ , യഥാർത്ഥ വിൽപ്പനയുടെയും പണത്തിന്റെ രസീതിന്റെയും എൻട്രികൾ രേഖപ്പെടുത്തുന്ന സമാന്തര അക്കൗണ്ട് ബുക്കുകൾ ഉൾപ്പെടെ കുറ്റകരമായ വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. സ്ഥിരമായി രേഖപ്പെടുത്തേണ്ട അക്കൗണ്ട് ബുക്കിൽ കാണിക്കാതെ യഥാർത്ഥ വിൽപ്പന മറച്ചു വച്ചതായി കണ്ടെത്തി.   ഈ തെളിവുകളുടെ പരസ്പരബന്ധം സൂചിപ്പിക്കുന്നത്, അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കണക്കിൽപ്പെടാത്ത പണം, സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കുന്നതിനും പണവായ്പകളുടെ ബിസിനസ്സിനും മറ്റ് ബിസിനസ്സുകളിലെ രേഖപ്പെടുത്താത്ത മൂലധന നിക്ഷേപങ്ങൾക്കും വ്യവസ്ഥാപിതമായി നിക്ഷേപിക്കപ്പെടുന്നുവെന്നും സൂചിപ്പിക്കുന്നു. വസ്തുവകകൾ വാങ്ങുന്നതിന് പണം നൽകിയതിന്റെയും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളിൽ ഗണ്യമായ പണം നിക്ഷേപിച്ചതിന്റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത്തരം…

Read More