konnivartha.com : കോന്നി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ചേർന്ന് കർഷകർക്ക് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം നടത്തുന്നു. താല്പര്യം ഉള്ള കർഷകർ ആധാർ കാർഡ് റേഷൻ കാർഡ്, കരം രസീത്, ബാങ്ക് പാസ്സ്ബുക്ക് ഇവയുടെ കോപ്പി, ബാങ്ക് തരുന്ന അപേക്ഷ ഇവ പൂരിപ്പിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസ്ബ്രാഞ്ചിൽ എത്തിക്കേണ്ടതാണ്. 0468 2341251 – മാനേജിങ് ഡയറക്ടർ
Read Moreവിഭാഗം: Business Diary
റബ്ബറിന്റെ ഇ-വിപണനസംവിധാനം ജൂണ്‍ 08-ന് പ്രവര്‍ത്തനസജ്ജമാകും
konnivartha.com : പ്രകൃതിദത്തറബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബി'(mRube) ന്റെ ‘ബീറ്റാ വേര്‍ഷന്‍’ 2022 ജൂണ്‍ 08 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സില്‍വര്‍ ജൂബിലി ഹാളില്‍ ജൂണ്‍ 08-ന് രാവിലെ 10.30-ന് നടക്കുന്ന യോഗത്തില്‍ റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന് ‘എംറൂബി’-ന്റെ ‘ബീറ്റാ വേര്‍ഷന്‍’ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ റബ്ബറിനെ വിപണികളില്‍ കൂടുതലായി പരിചയപ്പെടുത്തുകയും വിപണനരീതിക്ക് കൂടുതല്‍ സുതാര്യത നല്‍കുകയും ചെയ്തുകൊണ്ട് നിലവിലുള്ള വ്യാപാരസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതിലുടെ റബ്ബര്‍ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇ-ട്രേഡിങ് സംവിധാനത്തിലൂടെ നിലവിലുള്ള റബ്ബര്‍വ്യാപാരികള്‍ക്കും സംസ്കര്‍ത്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും പുതിയ വില്പനക്കാരും ആവശ്യക്കാരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട വിതരണശൃംഖല മൂലം ഇന്ത്യയിലെ പ്രകൃതിദത്തറബ്ബര്വ്യാപാരമേഖലയ്ക്ക് ഉയര്‍ന്നതലത്തിലുള്ള കാര്യക്ഷമത ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുണമേന്മ, അളവ് തുടങ്ങിയവ സംബന്ധിച്ച് ഉപഭോഗമേഖലയില്‍ നിന്നുള്ള ആവശ്യങ്ങളും രീതികളും മാറുന്നതനുസരിച്ച് റബ്ബര്വിപണനസംവിധാനത്തിന് ഗണ്യമായ മാറ്റങ്ങള്‍…
Read Moreപത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയത് 4480 പരിശോധനകള്‍; 5.62 ലക്ഷം രൂപ പിഴ ചുമത്തി
ഒരുവര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയത് 4480 പരിശോധനകള്‍; 5.62 ലക്ഷം രൂപ പിഴ ചുമത്തി ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ 4480 പരിശോധനകളില്‍ ന്യൂനതകള്‍ കണ്ടെത്തിയവര്‍ക്ക് ആകെ 5,62,500 രൂപ പിഴ ചുമത്തിയതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ശ്രീകുമാര്‍ അറിയിച്ചു. ജില്ലയില്‍ 1287 സര്‍വൈലന്‍സ് സാമ്പിള്‍ പരിശോധനയും, 297 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ പരിശോധനയും കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ നടത്തി. 300 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 189 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉപയോഗിച്ച് ജില്ലയില്‍ 113 സാമ്പിളുകള്‍ ശേഖരിച്ചു. മത്സ്യ വ്യാപാരത്തിലെ മായം കണ്ടു പിടിക്കുന്നതിനായി ഓപ്പറേഷന് മത്സ്യയും, ശര്‍ക്കരയിലെ മായം കണ്ടു പിടിക്കുന്നതിനായി ഓപ്പറേഷന് ജാഗറിയും വിദ്യാലയങ്ങളിലെ പോഷകാഹാരവുമായി ബന്ധപ്പെട്ട് സ്കൂള്‍ എസ്എന്‍എഫ് പദ്ധതിയും നടപ്പാക്കി വരുന്നു. ഭക്ഷ്യ…
Read Moreക്ഷീരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കും : മന്ത്രി ജെ ചിഞ്ചുറാണി
ക്ഷീര വികസനമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീരമേഖലയിലും, അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സമാനചിന്തയിലുള്ള കര്‍ഷകരെ ഒരുമിപ്പിച്ചു കൊണ്ട് ഗ്രൂപ്പുകളാക്കി രൂപീകരിച്ച ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജോലി ചെയ്തവരാണ് ക്ഷീരകര്‍ഷകര്‍. അത് സംസ്ഥാനത്തെ പാലുത്പാദനവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. മലബാര്‍, എറണാകുളം മേഖലകളില്‍ പാലുത്പാദനത്തിന്റെ കാര്യത്തില്‍ ഏറെ ദൂരം മുന്നേറി. തിരുവനന്തപുരത്തേയും ആ രീതിയിലേക്ക് കൊണ്ടെത്തിക്കുകയാണ് ഇനി ലക്ഷ്യമിടുന്നത്. തീറ്റച്ചിലവ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അത് മുന്നില്‍ കണ്ടാണ് പച്ചപ്പുല്ല് വളര്‍ത്തുന്നതിന് 16000 രൂപ സംസ്ഥാന ഗവണ്മെന്റ് സബ്സിഡി നല്‍കുന്നത്. ഇപ്പോള്‍ നിലം ഏറ്റെടുത്ത് പച്ചപ്പുല്ല്, ചോളം എന്നിവ വളര്‍ത്താനുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. ക്ഷീര വികസനവകുപ്പിന്റെ നേതൃത്വത്തില്‍ പശുവിനെ കറക്കുന്നതിന്…
Read Moreപോപ്പുലർ ഫിനാൻസ് :തട്ടിപ്പിനിരയായ നിക്ഷേപകരുടെ സംഘടന (പി.എഫ്.ഡി.എ.) കളക്ടറേറ്റ് മാർച്ച് നടത്തി
konnivartha.com : കോന്നി വകയാർ കേന്ദ്രമാക്കി സംസ്ഥാനത്തും അന്യ സംസ്ഥാനത്തും 257 ശാഖയുള്ളതുമായ പോപ്പുലർ ഫിനാൻസ്സിലെ നിക്ഷേപകരോട് സർക്കാർ കാട്ടുന്ന നിരന്തര അവഗണയെ തുടർന്ന് എണ്ണായിരത്തോളം അംഗങ്ങൾ ഉള്ള പി എഫ് ഡി എ സംഘനയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ഗാന്ധിസ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ നടപടികൾ സമ്മർദത്തിന് വഴങ്ങി അധികൃതർ വൈകിപ്പിക്കുകയാണെന്ന് പി.എഫ്.ഡി.എ. പ്രസിഡന്റ് സി.എസ്.നായർ ആരോപിച്ചുഅധികാരികൾ മെല്ലെപ്പോക്ക് നയം ഉപേക്ഷിച്ച് നിക്ഷേപകർക്കൊപ്പം നിൽക്കണമെന്ന് പി.എഫ്.ഡി.എ. ആവശ്യപ്പെട്ടു.ജില്ലാ കളക്ടര്‍ ഇതേ നിലപാടുമായി മുന്നോട്ട് പോയാല്‍ വ്യാപക സമരം ഉണ്ടാകും .ആയിരക്കണക്കിന് നിക്ഷേപകര്‍ സമരവുമായി ഇറങ്ങിയാല്‍ അത് വളരെ പ്രത്യാഘാതം സൃഷ്ടിക്കും . ജില്ലാ കളക്ടര്‍ ന്യായമായ രീതിയില്‍ നടപടി ഉടന്‍ സ്വീകരിക്കണം . പത്തനംതിട്ടയില്‍ ജില്ലാ കളക്ടര്‍…
Read Moreഎന്റെ കേരളം പ്രദര്‍ശന വിപണന മേള:പത്തനംതിട്ട ജില്ലയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്
konnivartha.com : രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725 രൂപയും ഉള്‍പ്പെടെ ആകെ 20,12,315 രൂപ വരുമാനം ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 33,13,090 രൂപ വരുമാനം നേടി.പ്രധാന സ്റ്റാളുകളും വരുമാനവും: കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി-1,26,800 രൂപ, സപ്ലൈകോ- 12,124 രൂപ, വിഎഫ്പിസികെ-12500 രൂപ, പത്തനംതിട്ട സമത സഹകരണ സംഘം- 46,000 രൂപ, ചൊള്ളനാവയല്‍ എസ് സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി- 43500 രൂപ, സാമൂഹിക നീതി വകുപ്പ് വാണിജ്യ സ്റ്റാളുകള്‍-57629 രൂപ, കണ്‍സ്യൂമര്‍ഫെഡ്-2,87,000 രൂപ, ഖാദി ബോര്‍ഡ്-25,000 രൂപ, മില്‍മ-2,00000 രൂപ, ഹാന്റക്സ്- 25,000…
Read Moreവിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്
വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക് വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്. ഡോ പ്രദീപ് കുമാർ, ബന്ധു എൻ രമേശ് എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്. സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. എപ്പോഴും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും രമേശനും പ്രദീപും പറഞ്ഞു. ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി…
Read Moreപത്തനംതിട്ട ജില്ലാ കളക്ടർ നീതി പാലിക്കുക : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ സമരം നാളെ ( മേയ് 30 )
konnivartha.com : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിൽ ചെറുതും വലുതുമായ നിക്ഷേപം നടത്തിയവർ നീതിയ്ക്ക് വേണ്ടി നടത്തുന്ന സമരത്തിന്റെ അടുത്ത ഘട്ടം നാളെ നടക്കും . പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആണെന്നുള്ള ആരോപണം ആണ് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ഉയര്‍ത്തുന്നത് . ഒരു ജില്ലാ കളക്ടര്‍ക്ക് എതിരെ പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന ആദ്യ സമരം ഇതായിരിക്കും .കാരണം നീതിയുടെ ഒരു ദയാ കിരണം പോലും ജില്ലയില്‍ കിട്ടുന്നില്ല . ഇതാണോ ഈ ജില്ലാ അധികാരി ചെയ്യേണ്ടേ എന്നാണ് പ്രായം കൊണ്ട് അപ്പൂപ്പന് ആകുവാന്‍ ഉള്ളവര്‍ ജില്ലാ കളക്ടറോട് നാളെ ചോദിക്കും . ഈ ചോദ്യത്തില്‍ മറുപടി നല്കുവാന് സര്‍ക്കാരിന് ആകണം . ഇതാണോ നീതി . നീതി തേടി എത്തുന്നവരെ അവഹേളിക്കുന്ന രീതി ശെരിയല്ല…
Read Moreസംസ്ഥാനത്ത് 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റും
konnivartha.com : അവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷൻ കടകൾ നവീകരിച്ച് സപ്ലൈകോ ഔട്ട്ലെറ്റ്, മിൽമ ബൂത്ത്, സേവന കേന്ദ്രം, മിനി എ ടി എം എന്നിവയുൾപ്പെടുത്തിയാണ് കെ സ്റ്റോറുകൾക്ക് രൂപം നൽകുക. ഇത്തരം സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മെയ് 28 സിവിൽ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ 99.14 ശതമാനം പേരും കാർഡ് ആധാറുമായി ബന്ധിപ്പിച്ചത് നേട്ടമാണ്. ഇതുവഴി അനർഹമായി…
Read Moreസംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വർണ്ണം
konnivartha.com : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വർണ്ണം. മതിയായ രേഖകൾ ഇല്ലാതെയും, അപൂർണ്ണവും, തെറ്റായതുമായ രേഖകൾ ഉപയോഗിച്ചു കടത്തിയ സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്. ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി 14.62 കോടി രൂപ സർക്കാരിന് ലഭിച്ചു. സ്വർണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇന്റലിജൻസ് വിഭാഗം നടത്തിയ മികച്ച പ്രവർത്തനത്തിന്റെ ഫലമായാണ് ഇത്രയും സ്വർണ്ണം പിടികൂടാൻ കഴിഞ്ഞത്. വാഹന പരിശോധനയിലൂടെയും, ജൂവലറികൾ, ഹാൾ മാർക്കിങ് സ്ഥാപനങ്ങൾ, സ്വർണ്ണാഭരണ നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപവും നടത്തിയ പരിശോധനകളിൽ നിന്നാണ് 306 കേസുകളിലായി ഇത്രയും സ്വർണ്ണം പിടികൂടിയത്. സ്വർണ്ണാഭരണങ്ങൾ, ഉരുക്കിയ സ്വർണ്ണം, സ്വർണ്ണ…
Read More