നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ വിറ്റു : ഫ്ലിപ്പ്കാർട്ടിന് പിഴ

  konnivartha.com : നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘ഫ്ലിപ്പ്കാർട്ടിന്’ എതിരെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി (CCPA – Central Consumer Protection Authority) ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്പ്കാർട്ടിനോട് ചീഫ് കമ്മീഷണർ ശ്രീമതി നിധി ഖാരെയുടെ നേതൃത്വത്തിലുള്ള CCPA നിർദ്ദേശിച്ചു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്ലിപ്പ്കാർട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചു.…

Read More

ഓമല്ലൂരിലെ പച്ചക്കറികള്‍ ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യണം

  കര്‍ഷകന് ലാഭം ലഭിക്കുന്ന രീതിയില്‍ ഓമല്ലൂരിലെ പച്ചക്കറികളും ബ്രാന്‍ഡ് ചെയ്തു വിപണനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാന്‍ കൃഷി വ്യാപകമാക്കണം. ഓമല്ലൂര്‍ ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിച്ചതു പോലെ വീടുകളില്‍ പച്ചക്കറി കൃഷി വ്യാപകമാക്കി വിപണിയില്‍ എത്തിക്കണം. കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാനും ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കാനുമാണ് സര്‍ക്കാര്‍ അടിസ്ഥാന താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നിരുന്നുവെന്നും ഇനി ശേഷിക്കുന്ന സ്ഥലങ്ങള്‍ തരിശുരഹിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു.…

Read More

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി: പത്തനംതിട്ട ജില്ലയില്‍ ഇതുവരെ വില്‍പന നടന്നത് 57000 ടിക്കറ്റുകള്‍

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പന തുടങ്ങി 25 ദിവസം പൂര്‍ത്തിയായതോടെ പത്തനംതിട്ട ജില്ലയില്‍ നിന്നും ആകെ 57000 ടിക്കറ്റുകള്‍ വില്‍പന നടത്തി. ഒരു ടിക്കറ്റിന് 500 രൂപയാണ്. 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. സെപ്റ്റംബര്‍ 18-ന് ആണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. നറുക്കെടുപ്പ് അടുക്കുന്നതോടു കൂടി ടിക്കറ്റ് വില്പനയില്‍ വന്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതായും പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍. ആര്‍. ജിജി അറിയിച്ചു

Read More

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

  konnivartha.com : പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. (1) കെസ്‌റു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതി. നിബന്ധനകള്‍ അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 1,00,000 യില്‍ കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപ. വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. (2) മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള…

Read More

കോന്നി വകയാര്‍ ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു

  konnivartha.com : കോന്നി ബ്ലോക്കിലെ വകയാര്‍ ക്ഷീരസംഘം കെട്ടിട ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നവനീത്, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം മിനി റെജി, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം മുണ്ടപ്പള്ളി തോമസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, വകയാര്‍ ക്ഷീര സംഘം പ്രസിഡന്റ് റ്റി.എം. സലിം, കോന്നി ക്ഷീര വികസന ഓഫീസര്‍ റ്റി.ജി. മിനി, സി പി ഐ കൂടല്‍ മണ്ഡലം സെക്രട്ടറി സി.കെ. അശോകന്‍, സംഘം മുന്‍ ഭരണസമിതി അംഗം റ്റി.ഡി. രവീന്ദ്രന്‍, വെട്ടൂര്‍ ക്ഷീര സംഘം പ്രസിഡന്റ് കൃഷ്ണന്‍ നായര്‍, അട്ടച്ചാക്കല്‍ ക്ഷീരസംഘം സെക്രട്ടറി അനിതകുമാരി,…

Read More

കോന്നി പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിൽ സി ബി ഐ പരിശോധന

കോന്നി പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിൽ സി ബി ഐ പരിശോധന   Konnivartha. Com :കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ വകയാർ ഹെഡ് ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള സി ബി ഐ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ മുതൽ ആണ് വലിയ പോലീസ് സുരക്ഷയോടെ പരിശോധന തുടങ്ങിയത്   പോപ്പുലർ ഫിനാൻസ് ഉടമകൾ 265 ശാഖകൾ വഴി 1600 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. 6 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്നും സി ബി ഐ തെളിവ് എടുപ്പ് തുടങ്ങിയിരുന്നു. നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഏറെ വർഷമായി പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചത് എന്നും ഇ ഡി മനസ്സിലാക്കിരുന്നു. രാവിലെ മുതൽ വലിയ പോലീസ്…

Read More

നിക്ഷേപ തുക തിരിച്ചു കൊടുക്കാൻ കഴിയാത്ത സഹകരണ സ്ഥാപനങ്ങളില്‍ 32 ബാങ്കുകൾ മാത്രം

  സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച തുക വിവിധ കാരണങ്ങളാല്‍ തിരികെ നൽകാൻ സാധിക്കാത്ത 164 സംഘങ്ങളാണ് നിലവിലുള്ളതെന്ന് സഹകരണമന്ത്രി വി എൻ വാസവൻ . ഇതില്‍ 132 എണ്ണവും വെല്‍ഫയര്‍ സംഘങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘങ്ങള്‍, ലേബര്‍ സഹകരണ സംഘങ്ങള്‍ എന്നിവയാണ്. ഇതില്‍ പലതും ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിച്ചതും സഹകരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടികള്‍ ആരംഭിച്ചിട്ടുള്ളതും പ്രവര്‍ത്തന വൈകല്യം മൂലം പിരിച്ചുവിടപ്പെട്ടതോ അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരിക്കുന്നതോ ആയ സംഘങ്ങളാണ്. u04337-180722-05-15 (2) നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനു നിയമപരമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്രിമിനല്‍ അന്വേഷണം നേരിടുന്ന സംഘങ്ങളില്‍ നിന്നും നിക്ഷേപം തിരികെ നല്‍കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില പ്രത്യേക ഉദ്ദേശ്യത്തോടെ പൊതുജനങ്ങളെ പ്രേരിപ്പിച്ച് നിക്ഷേപം നടത്തുകയും പ്രവര്‍ത്തന വൈകല്യം മൂലം സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതുമായ സഹകരണ സംഘങ്ങളിലെ…

Read More

ഓമല്ലൂരില്‍ നീതി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

  konnivartha.com : ജില്ലയില്‍ ആദ്യമായാണ് ഒരു പട്ടികജാതി സര്‍വീസ് സഹകരണസംഘത്തിന് നീതി സൂപ്പര്‍മാര്‍ക്കറ്റ് ലഭിക്കുന്നതെന്ന് മന്ത്രി വീണാജോര്‍ജ്. ഓമല്ലൂരില്‍ നീതി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും മികച്ച ഇടപെടലുകള്‍ നടത്തും. സംഘത്തെ സംബന്ധിച്ചിടത്തോളം ഇത് വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘട്ടമാണ്. ഓമല്ലൂരിലെ പ്രദേശവാസികള്‍ക്ക് തിരക്കില്‍ നിന്നൊഴിഞ്ഞ് സാധനങ്ങള്‍ വാങ്ങി മടങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ, മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് വയ്ക്കുന്ന തരത്തിലുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സമയനഷ്ടം വരാതെ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇച്ഛാശക്തിയോടെ പുരോഗതിയിലേക്ക് നീങ്ങാന്‍ ഈ സഹകരണസംഘത്തിന് സാധിക്കുമെന്നും നീതി സൂപ്പര്‍മാര്‍ക്കറ്റിന് വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എല്ലാ ആശംസകളും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്…

Read More

പത്തനംതിട്ടയില്‍ ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം ജൂലൈ 26ന്

  പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും.   ജൂലൈ 26ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 25ന് മൂന്നിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം

Read More

കശുമാവ് നഴ്സറികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം

  കേരളത്തിൽ ചെറുതും വലുതുമായ കശുമാവ് നഴ്സറികൾ (7.5 മുതൽ 20 ലക്ഷം വരെ ഓരോ നഴ്സറിക്കും) സ്ഥാപിക്കുന്നതിന്നതിനുള്ള ബാക്ക്-എൻഡ്ഡ് സബ്സിഡി പദ്ധതിക്ക് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ് തുടക്കമിട്ടു. രാജ്യത്ത്, കശുവണ്ടി കൃഷിയുമായി ബന്ധപ്പെട്ട പുതിയ നടീലിനും/പുനർ നടീലിനും ആവശ്യമായ ഉയർന്ന വിളവ് നൽകുന്ന മികച്ച നിലവാരമുള്ള നടീൽ ഇനങ്ങളുടെ ഉത്പാദനവും വിതരണവുമാണ് പദ്ധതിയുടെ ലക്ഷ്യം. നഴ്സറി വളർത്തുന്നതിന് അനുയോജ്യമായ സ്ഥലമുള്ള രജിസ്റ്റർ ചെയ്ത/അംഗീകൃത സ്വകാര്യ, നിർദ്ദിഷ്ട നഴ്സറി ഉടമകൾക്ക് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ   www.dccd.gov.in  ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത് – ദാദാസാഹേബ് ദേശായി, ഡെപ്യൂട്ടി ഡയറക്ടർ (ഫോൺ: 0484-2377151).     Financial Assistance for Establishment of Cashew Nursery   Directorate of Cashewnut and…

Read More