സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ പാക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ പരിശീലനം നൽകാൻ എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ഭക്ഷണകാര്യങ്ങളിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് നടപടി. കൂടാതെ എറണാകുളം എല്ലാ വിദ്യാലയങ്ങളിലും ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനും, അതിലൂടെ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവ്, അവയുടെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന അസുഖങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Read Moreവിഭാഗം: Business Diary
പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി: ടെണ്ടർ നടപടികൾ പൂർത്തിയായി
കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡും (ഡിബിഎൽ) പിഎസ്‌പി പ്രോജെക്ടസ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉൾപ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും. ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാർട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വർഷം മുൻപുതന്നെ കിഫ്ബി വഴി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കർ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ…
Read Moreബിഎസ്എൻഎൽ:4 ജി സേവനങ്ങളുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും
konnivartha.com: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും 2025 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ബിഎസ്എൻഎല്ലിൻ്റെ രജത ജൂബിലി വാർഷിക ആഘോഷ വേളയിൽ നടക്കുന്ന ഈ സുപ്രധാന പരിപാടിയെ കുറിച്ചും, ബിഎസ്എൻഎല്ലിൻ്റെ 25 വർഷത്തെ സേവനങ്ങളെ കുറിച്ചും ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ ഐ.ടി.എസ്.വിശദീകരിക്കും .
Read Moreകേന്ദ്രസര്‍ക്കാര്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ അനുവദിച്ചു
വനിതാ ശാക്തീകരണത്തിന്റെ മികച്ച ചുവടുവെയ്പ്പായി 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പിഎംയുവൈ) കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നവരാത്രിയുടെ ശുഭവേളയില്‍ ഉജ്വല കുടുംബത്തിന്റെ ഭാഗമാകുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നതായി പദ്ധതി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വിശുദ്ധ ഉത്സവ കാലത്തെ ഈ നടപടി അവര്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം രാജ്യത്തിന്റെ വനിതാ ശാക്തീകരണ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രിയുടെ വേളയില്‍ ദുര്‍ഗാദേവിക്ക് നല്‍കുന്ന അതേ ആദരം സ്ത്രീകള്‍ക്കും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഉജ്വല പദ്ധതിക്ക് കീഴില്‍ 25 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍ അനുവദിച്ച തീരുമാനമെന്ന് നടപടിയുടെ പ്രഖ്യാപനവേളയില്‍ കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ്…
Read Moreലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക്: 40 ശതമാനം പ്രാബല്യത്തിലായി
konnivartha.com: സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നമ്പർ 9/2025- സെൻട്രൽ ടാക്‌സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സർക്കാർ പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1059/2025 വിജ്ഞാപന പ്രകാരവും ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി. നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു. സെപ്റ്റംബർ 22 മുതൽ ലോട്ടറികളിൽ ബാധകമായ പുതുക്കിയ 40 ശതമാനം നികുതി നിരക്ക് പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ അറിയിച്ചു.
Read Moreप्रधानमंत्री श्री नरेन्द्र मोदी ने राष्ट्र को संबोधित किया
प्रधानमंत्री श्री नरेन्द्र मोदी ने आज वीडियो कॉन्फ्रेंस के माध्यम से राष्ट्र को संबोधित किया। शक्ति की उपासना के पर्व नवरात्रि के शुभारम्भ पर सभी नागरिकों को हार्दिक शुभकामनाएं देते हुए उन्होंने कहा कि नवरात्रि के प्रथम दिन से ही, राष्ट्र आत्मनिर्भर भारत अभियान की दिशा में एक महत्वपूर्ण कदम आगे बढ़ा रहा है। श्री मोदी ने कहा कि 22 सितंबर को सूर्योदय से ही, देश अगली पीढ़ी के वस्तु और सेवाकर (जीएसटी) सुधारों को लागू करेगा। प्रधानमंत्री ने इस बात पर प्रकाश डाला कि यह पूरे भारत में…
Read Moreനാളെ മുതല്‍( 22/09/2025 ) 5%, 18% നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക: പ്രധാനമന്ത്രി
നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് തുടക്കമായെന്നും പറഞ്ഞു.നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകും. ഇന്ത്യ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. മോദി പറഞ്ഞു.സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റമെന്ന് നരേന്ദ്ര മോദി പറഞ്ഞു. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചെലവിൽ നിറവേറ്റപ്പെടും.നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പു കൂടിയാണ്…
Read Moreജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ : സംസ്ഥാന വിജ്ഞാപനമായി
സെപ്റ്റംബർ 3 ന് ചേർന്ന 56 – മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. വ്യാപാരികൾ/സേവനദാതാക്കൾ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്‌സ് ഇൻവോയ്‌സുകൾ സെപ്റ്റംബർ 22 മുതൽ നല്കുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിംഗ് സോഫ്റ്റ്‌വെയർ സംവിധാനത്തിൽ വരുത്തേണ്ടതും, നികുതി മാറ്റം വരുന്ന സപ്ലൈയുമായി ബന്ധപ്പെട്ട് സാധനങ്ങൾ സ്റ്റോക്കിലുണ്ടെങ്കിൽ സെപ്റ്റംബർ 21 ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുക. കൂടാതെ, നികുതി നിരക്കിൽ കുറവ് വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ആയതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ…
Read MorePrime Minister Narendra Modi addresses the nation
Prime Minister Narendra Modi addressed the nation via video conferencing today. Extending heartfelt greetings to all citizens on the commencement of Navratri, the festival of worshipping Shakti, he remarked that from the very first day of Navratri, the nation is taking a significant step forward in the Aatmanirbhar Bharat campaign. Beginning at sunrise on 22nd September, the country will implement Next Generation GST reforms. The Prime Minister highlighted that this marks the beginning of a GST Bachat Utsav(Savings Festival) across India. He emphasized that this festival will enhance savings…
Read Moreപത്തനംതിട്ട 220 കെവി ജിഐഎസ് സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19ന്
വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും konnivartha.com: ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19 വൈകിട്ട് നാലിന് പത്തനംതിട്ട മേരിമാത ഫോറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ ടി. സക്കീര്‍ ഹുസൈന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറക്ടര്‍ അഡ്വ വി. മുരുകദാസ്, ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ കെ.എസ് ഷീബ, നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍…
Read More