തപാൽ വകുപ്പിൽ പോളിസികൾ പുതുക്കാൻ അവസരം

  konnivartha.com: തപാൽ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (PLI) റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (RPLI) മുടങ്ങിയ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് പോളിസി ഉടമകൾക്ക് അവസരം ഒരുക്കുന്നു.ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് പോളിസി ഉടമകളെ പോളിസികൾ വീണ്ടും സജീവമാക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.ഇതിനായി പ്രത്യേക യജ്ഞം ആരംഭിച്ചു. 2025 മാർച്ച് 1 മുതൽ 2025 മെയ് 31 വരെയുള്ള കാലയളവിൽ പുതുക്കിയ പോളിസികൾക്കാണ് ഇളവ് ബാധകമാകുക. ഈ ഇളവ് പോളിസി പുതുക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു ഈ പ്രത്യേക പദ്ധതിയുടെ ഭാഗമായി, ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഡയറക്ടറേറ്റ് ഇനിപ്പറയുന്ന ഇളവുകൾ അംഗീകരിച്ചിട്ടുണ്ട് ( ജിഎസ്ടി ഒഴികെ):- 1,00,000 രൂപ വരെ പ്രീമിയം അടവുള്ള പോളിസികൾക്ക്: 25% ഇളവ്, പരമാവധി 2500 രൂപ വരെ…

Read More

‘ഹിമാഷീൽഡ്’ ദേശീയ ചലഞ്ച്; വിജയികളെ പ്രഖ്യാപിച്ചു

അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി ടീം ​ഗ്ലോഫ്സെൻസ്   konnivartha.com: ഹിമ തടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കം (Glacier Lake Outburst Flood – GLOF) ലഘൂകരിക്കാനായി നൂതനവും സുസ്ഥിരവുമായ പ്രോട്ടോ ടൈപ്പ് മോ‍ഡൽ വികസിപ്പിക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിം​​ഗ് സംഘടിപ്പിച്ച ‘ഹിമാഷീൽഡ്’ ദേശീയ ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഹിമാഷീൽഡ് ഗ്രാൻഡ് ചലഞ്ചിലെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹിമതടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടുന്നതിന് നൂതനവും സുസ്ഥിരവുമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐ ടി സെക്രട്ടറി  എസ് കൃഷ്ണനാണ് 2024 ഓഗസ്റ്റ് 24-ന് രാജ്യവ്യാപകമായ ചാലഞ്ചിന് തുടക്കമിട്ടത്.   151 ടീമുകൾ പങ്കാളികളായ…

Read More

തിനവിളയും ഗ്രാമനന്മ ചെറുധാന്യ രുചിവൈവിധ്യത്തിന്റെ ഇരവിപേരൂര്‍ മാതൃക

  ആരോഗ്യകരമായ ജീവിതത്തിനുള്ള ചെറുധാന്യവിഭവ സമൃദ്ധിയാണ് ഇരവിപേരൂര്‍ ഗ്രാമത്തെ വേറിട്ടുനിര്‍ത്തുന്നത്. ചെറുധാന്യങ്ങളുടെ വൈവിധ്യമാര്‍ന്ന രുചികള്‍ ന്യൂട്രിഹബ്ബ് മില്ലറ്റ് കഫേയില്‍ നിറയുന്നു. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്ലാട് പൊയ്കയില്‍പടി കേന്ദ്രീകരിച്ച് കഫേ പ്രവര്‍ത്തിക്കുന്നത്. തീന്‍മേശകളിലേക്ക് ചെറുധാന്യവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ന്യൂട്രിഹബ് മില്ലറ്റ് കഫെ കൃഷിക്കൂട്ടമാണ് മുന്‍കൈയെടുത്തത്. 2024-25 സാമ്പത്തികവര്‍ഷത്തെ കൃഷിവകുപ്പിന്റെ പദ്ധതിയിലൂടെ സാധ്യമാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ മില്ലറ്റ് കഫെയാണിത്. മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കൃഷിവകുപ്പ് നടപ്പിലാക്കിയ പദ്ധതിയുടെ പൂര്‍ണ നാമം – പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് വാല്യൂ അഡീഷന്‍ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് മില്ലറ്റ് കഫേ. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 2,12,000 രൂപയാണ് സ്ഥാപനത്തിനായി ചെലവഴിച്ചത്. ചെറുധാന്യങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് വിജയമാകുന്നത്. കാഴ്ച്ചയില്‍ ചെറുതെങ്കിലും മില്ലറ്റുകള്‍ പോഷക മൂല്യത്തില്‍ മുന്നിലാണ്.…

Read More

ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം: കർശന നടപടി സ്വീകരിക്കണം: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

  konnivartha.com:കേരളത്തില്‍ വിവിധ കമ്പനികളുടെ ലേബലിൽ വില്‍ക്കുന്ന വെളിച്ചെണ്ണ, പാൽ, കറി മസാലകൾ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളില്‍ അമിതമായി രാസപദാർത്ഥങ്ങൾ കലര്‍ത്തുന്നു എന്നും ഇത്തരം കെമിക്കലുകള്‍ ചേർത്തുള്ള മായം കലർന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു . അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഉൽപ്പന്നങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു . മായം കലർന്ന ഭക്ഷ്യവസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് വിവിധതരം ബ്രാൻഡുകളിൽ കേരളത്തിൽ വില്‍പ്പനയ്ക്ക് എത്തുന്നു . ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്ക് വിധേയമാക്കണമെന്നും താലൂക്ക് തലങ്ങളിൽ ഭക്ഷ്യ ഉപദേശക സമിതികൾ രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ദേശീയ ചെയർമാൻ ഡോക്ടർ.…

Read More

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍

  ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കി വരുന്നത്. 2022-23 ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്ത് ശ്രദ്ധേയമായി അടയാളപെടുത്താന്‍ കഴിയുന്ന ഒന്നാണ്. രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ റിലിസ്, സര്‍വേ വകുപ്പിന്റെ എന്റെ ഭൂമി എന്നിവയില്‍ ഭൂരേഖകളുമായി ബന്ധപെട്ടുള്ള സംവിധാനങ്ങളും സേവനങ്ങളും ലഭിക്കും. മൂന്നു പോര്‍ട്ടലുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു. വില്ലേജുകളില്‍ നിന്നും ലഭിക്കേണ്ട 21 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. മണ്ഡലത്തില്‍ എംഎല്‍എ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആവശ്യമായ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍ച്ച് ആദ്യവാരം ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്നും അദേഹം…

Read More

നിർമ്മിത ബുദ്ധി സ്വീകരണത്തിലും നിയന്ത്രണത്തിലും ഇന്ത്യ മുന്നിൽ:കേന്ദ്ര ധനമന്ത്രി

  ഇന്ത്യ നിർമ്മിത ബുദ്ധി(AI) പരീക്ഷിക്കുക മാത്രമല്ല, എ ഐ-ക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരം നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) യുടെ ആറാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്ത്യ നിർമ്മിത ബുദ്ധിയുടെ (AI) അവസരങ്ങൾ പ്രയോജനപ്പെടുത്തുക മാത്രമല്ല, പങ്കാളികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് AI എങ്ങനെ നിയന്ത്രിക്കപ്പെടാം എന്നത് രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.   നിർമ്മിത ബുദ്ധി, ബഹിരാകാശം, ഡ്രോണുകൾ പോലുള്ള അടുത്ത തലമുറ മേഖലകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയത്തിലെ പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻറ് സംരംഭങ്ങളെ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഫ്രാൻസുമായി സഹകരിച്ച് ഇന്ത്യ സഹ-അധ്യക്ഷത വഹിച്ച പാരീസിൽ അടുത്തിടെ നടന്ന AI ആക്ഷൻ ഉച്ചകോടിയെ പരാമർശിച്ച് അവിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

Read More

വൈവിധ്യവത്കരണ മാതൃകയുമായി കുന്നന്താനം ഗ്രീന്‍പാര്‍ക്ക്

  പാഴ് വസ്തുക്കളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അടുത്തമാസം മുതല്‍ konnivartha.com: വൈവിധ്യമാര്‍ന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കുള്ള ചുവട് വയ്പുമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ തുടങ്ങിയ ഗ്രീന്‍ പാര്‍ക്ക്. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് കിട്ടുന്ന വസ്തുക്കള്‍ ചെറുകണങ്ങളാക്കി (ഗ്രന്യൂള്‍) മാറ്റുന്ന സംവിധാനമാണ് അടുത്തമാസം തുടങ്ങുന്നത്. ഇതോടെ വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മിതിക്കായി ഇവ പ്രയോജനപ്പെടുത്താനാകും. ഹരിത കര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ തദ്ദേശ സ്ഥാപനതലത്തില്‍ തരംതിരിച്ച് പുനഃചംക്രമണ യോഗ്യമായവ ഫാക്ടറിയില്‍ എത്തിച്ചാണ് തരികളാക്കുന്നത്. 100-150 ടണ്‍ പ്ലാസ്റ്റിക്ക് വരെ ജില്ലയില്‍ ഒരു മാസം ശേഖരിക്കുന്നുണ്ട്. പുനഃചംക്രമണ യോഗ്യമല്ലാത്ത 200 ടണ്ണും. ദിവസവും രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെ പ്ലാസ്റ്റിക്ക് സംസ്‌കരണമാണ് സാധ്യമാകുന്നത്. 10000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ ബെയ്ലിങ്ങിനും വാഷിങ്ങിനുമുള്ള യന്ത്രങ്ങള്‍, ഗ്രാന്യൂള്‍സ് സൂക്ഷിച്ചുവയ്ക്കാനുള്ള ഗോഡൗണ്‍, സോളര്‍ പവര്‍ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. തദ്ദേശ…

Read More

ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചു

  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പുമായി (ഡിപിഐഐടി) സഹകരിച്ച് ന്യൂഡൽഹിയിൽ ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനിയും സംയുക്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു മുഖ്യപ്രഭാഷണം നടത്തി. വികസിത ഭാരതമെന്ന കാഴ്ചപ്പാടിൽ , 2047 ഓടെ 30-35 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ അഭിലാഷം സംയുക്ത ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആവർത്തിച്ചു. ഇന്ത്യയും ഖത്തറും തമ്മിൽ ഊർജ്ജ വ്യാപാരത്തിന്റെ വിജയകരമായ ഒരു നീണ്ട ചരിത്രം പങ്കിടുന്നതായും , ഈ…

Read More

മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി

  ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയത്. ഇതിൽ മീഥൈൽ ആൽക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈൽ ആൽക്കഹോൾ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പെർഫ്യൂമിലാണ് മീഥൈൽ ആൽക്കഹോൾ അമിത അളവിൽ കണ്ടെത്തിയത്. കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന ഒരു വിഷമാണ് മീഥൈൽ ആൽക്കഹോൾ. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാർത്ഥങ്ങളുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഡ്രഗ്സ് ആന്റ്…

Read More

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ : കൂടുതൽ അളവിൽ മെർക്കുറി

  konnivartha.com: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.   കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ…

Read More