കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പു നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് നല്കിയ പോപ്പുലര്‍ ലാബിന്റെ കോന്നി വകയാര്‍ എട്ടാംകുറ്റിയില്‍ ഉള്ള ഓഫീസ് പോലീസ് തുറന്നു പരിശോധിച്ചു . പോപ്പുലര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരവും ,എട്ടാം കുറ്റിയില്‍ ഉള്ള കെട്ടിടവും വകയാറിലെ ഉടമയുടെ വീടും പോലീസ് നേരത്തെ തന്നെ സീല്‍ ചെയ്തിരുന്നു .ലാബ് ഉള്ള കെട്ടിടത്തില്‍ ആണ് ആദ്യകാലത്ത് പോപ്പുലര്‍ പ്രവര്‍ത്തിച്ചത് .ഇവിടെ മുകളിലെ നിലയില്‍ ആണ് ജീവനകാര്‍ക്ക് പരിശീലനം നല്കുന്ന കേന്ദ്രവും ഉള്ളത് . 21 കടലാസ് സ്ഥാപനങ്ങള്‍ രൂപീകരിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചു . വകയാര്‍ ഉള്ള പോപ്പുലര്‍ ലാബിന്റെ പേരിലും കോടികണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തി . കാലേകൂട്ടി ഉള്ള ഗൂഢ പദ്ധതി ഇതിന് പിന്നില്‍ ഉണ്ടായിരുന്നു . 4 വര്‍ഷമായി ഗൂഡാലോചന…
Read Moreവിഭാഗം: Business Diary
പബ്ജിയുൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു
പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ രംഗത്ത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെതാണ് ഈ നടപടി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നിരോധിച്ച ആപ്പുകളിൽ വീചാറ്റ് റീഡിംഗ്, പബ്ജി ലൈറ്റ്, വീ ചാറ്റ് വര്‍ക്ക്, ലിവിക്, സൈബര്‍ ഹണ്ടര്‍, സൈബര്‍ ഹണ്ടര്‍ ലൈറ്റ്, ലൈഫ് ആഫ്റ്റര്‍, സ്മാര്‍ട്ട് ആപ്പ് ലോക്ക്, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ലിറ്റില്‍ ക്യൂ ആല്‍ബം എന്നിവയും ഉൾപ്പെടുന്നു. ഗെയിമിംഗ് ആപ്പുകള്‍ക്കും ക്യാമറ ആപ്ലിക്കേഷനുകള്‍ക്കും പുറമെ ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനൊരു നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐടി മന്ത്രാലയവും…
Read Moreപോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി അന്വേഷിക്കണം
സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു ഗ്യാരണ്ടി നിക്ഷേപം ഉറപ്പാക്കി സമഗ്രമായ നിയമനിർമ്മാണമുണ്ടാക്കണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പോപ്പുലർ ഉൾപ്പെടെ ചെറുതും വലുതുമായ നാനൂറോളം സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയുമായി അടച്ചു പൂട്ടുകയുണ്ടായി. നിലവിലുള്ള നിയമമനുസരിച്ച് പണം നഷ്ടപ്പെട്ടവർക്ക് അവർ താമസിക്കുന്ന സ്ഥലത്തു തന്നെ പരാതി സമർപ്പിക്കുന്നതിനുള്ള അവകാശമുണ്ട്. ഈ അവകാശം ആർക്കും നിഷേധിക്കുവാൻ കഴിയുകയില്ലെന്നും യോഗം വിലയിരുത്തി. പോപ്പുലറിനെപ്പോലെ വിദേശ സാമ്പത്തിക ഇടപാടുകളുള്ള വലിയ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള പരാതികൾ അന്വേഷിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയെ ഏല്പിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.ഈ ആവശ്യം കേരള മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും തീരുമാനിച്ചു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്സ് .കൃഷ്ണകുമാർ, അഞ്ജിത.എസ്സ്, അജി, സലീന എന്നിവർ സംസാരിച്ചു.
Read Moreപോപ്പുലർ ബാങ്ക് :കോടികൾ ഓസ്ട്രേലിയയിലെ മെൽബനിലേക്ക് കടത്തി
പോപ്പുലർ ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ പണവും 21 കടലാസ് കമ്പനികളുടെ പേരിൽ ഓസ്ട്രേലിയയിലെ മെൽബനിലേക്ക് കടത്തി. പോപ്പുലർ ഉടമയുടെ അടുത്ത ബന്ധുവിലേക്കും അന്വേഷണം ഉണ്ടാകും. മെൽബനിലും ഗൾഫിലും തട്ടിയെടുത്ത കോടികൾ വിവിധ തലത്തിൽ നിക്ഷേപിച്ചു.തട്ടിപ്പിന്റെ സൂത്രധാരനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം കേരള പോലീസ് തേടി. തട്ടിയെടുത്ത കോടികൾ കെട്ടിടങ്ങളായും ഭൂമിയായും ഇവരുടെ തന്നെ ചിലവിദേശ കമ്പനികളിലും നിക്ഷേപിച്ചു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. റോയിയുടെ മാതാവും പോപ്പുലര്‍ ഗ്രൂപ്പിലെ ഉടമകളില്‍ ഒരാള്‍ ആണ് . ഇവര്‍ നേരത്തെ തന്നെ ഓസ്ട്രേലിയയിലെ മെൽബനിലേക്ക് പോയി .ഇവരുടെ ബന്ധു ഇവിടെ ഉണ്ട് . പോപ്പുലര്‍ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപവും കൂട്ടിയാല്‍ രണ്ടായിരം കോടി രൂപയ്ക്കു മുകളില്‍ വരും . വളരെ കണക്ക് കൂട്ടിയാണ് മാതൃ സ്ഥാപനത്തെ തകര്‍ത്ത് കൊണ്ട് പോപ്പുലര്‍ ഗ്രൂപ്പിലെ പ്രധാനികളായ ഉടമകള്‍ രാജ്യം വിടാന്‍…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകളുടെ സ്വത്ത് കണ്ടുകെട്ടണം
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു. മധ്യതിരുവിതാംകൂറിലെ ആയിരക്കണക്കിന് ആളുകളില്‍ നിന്നും രണ്ടായിരത്തോളം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരുടെയും അനുബന്ധ സ്ഥാപനത്തിന്റെയും സ്വത്തുക്കള്‍ അടിയന്തരമായി കണ്ടുകെട്ടണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.
Read More27 കീടനാശിനികളുടെ നിരോധനത്തെ പിന്തുണച്ച് സംസ്ഥാന സർക്കാർ
മറ്റു രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളതും എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ലൈസൻസ് നൽകിവരുന്നതും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് നിർദ്ദേശങ്ങൾക്ക് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിച്ചു. കൃഷിയിടങ്ങളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന മാലത്തിയോൺ 2,4 – ഡി എന്നിവയടക്കം 27 കീടനാശിനികളാണ് നിരോധനത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതിനോടൊപ്പം ചില നിർദ്ദേശങ്ങൾ കൂടി കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ലിസ്റ്റ് ചെയ്തിട്ടുള്ള കീടനാശിനികളുടെ നിരോധനം എത്രയും വേഗം നടപ്പിലാക്കണമെന്നും എന്നാൽ ഇവയുടെ നിരോധനം പുതുതലമുറ കീടനീശിനികളുടെ കടന്നു കയറ്റത്തിന് വഴിതെളിക്കരുതെന്നും സംസ്ഥാനം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതുതലമുറ കീടനാശിനികൾ വളരെ കുറഞ്ഞ അളവിൽ തന്നെ പ്രവർത്തിക്കുന്നവയും വില കൂടിയവയുമാണ്. അതുകൊണ്ടുതന്നെ അവ നിലവിലെ രാസകീടനാശിനികളേക്കാൾ അപകടകാരികളുമാണ്. അത്തരം നൂതന രാസകീടനാശിനികൾ…
Read Moreഅരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്: ഓണച്ചന്ത നാളെ മുതല്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത 27.08.2020 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ അരുവാപ്പുലത്ത് ഹെഡ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിക്കും . പതിമൂന്ന് ഇന നിത്യോപയോഗ സാധനങ്ങൾ ലഭ്യമാണ് എന്ന് പ്രസിഡന്റ് കോന്നി വിജയകുമാര്‍ എം ഡി സലില്‍ വയലാത്തല എന്നിവര്‍ അറിയിച്ചു
Read Moreമൈലപ്രാ സർവീസ് സഹകരണ ബാങ്ക് : ഓണം മാര്‍ക്കറ്റ് തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : : മൈലപ്രാ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ ഓണം മാര്‍ക്കറ്റിന്റെ ഉത്ഘാടനം മൈലപ്രായിൽ ബാങ്ക്പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ നിർവഹിച്ചു.11 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ 45% വരെ വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാകും വിധം സർക്കാർ നിർദ്ദേശമനുസരിച്ച് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു ഭരണ സമതിയംഗം സി.എം ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് സെക്രട്ടറി . ജോഷ്വാ മാത്യു സ്വാഗതം ആശംസിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം മാത്യു തോമസ് ആദ്യ വില്പന നിർവ്വഹിച്ചു.യോഗത്തിൽ ഭരണ സമിതിയംഗങ്ങളായ സുനിൽ തോമസ്, മാത്യൂ സി. ജോർജ്, പ്രിൻസ് പി. ജോർജ്, സാജൻ കോശി തുടങ്ങിയവർ സംസാരിച്ചു.
Read Moreലൈഫ് മിഷന് പദ്ധതി: അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു
2017 ല്‍ തയാറാക്കിയ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ക്കും പുതിയതായി അര്‍ഹത നേടിയവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. ആഗസ്റ്റ് 1ന് ആരംഭിച്ച അപേക്ഷ സമര്‍പ്പണമാണ് ഇപ്പോള്‍ വീണ്ടും ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഭൂമിയുള്ളവര്‍ക്ക് വീടിനായും ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലും വീടും ലഭിക്കുന്നതിനായും അപേക്ഷിക്കാം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകന് സ്ഥിരതാമസമുള്ള തദ്ദേശസ്ഥാപനത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്, സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്പ് ഡെസ്ക്കുകള്‍ മുഖേനയോ അക്ഷയ മുതലായ സേവനകേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകൂടി ഉണ്ടായിരിക്കണം. പട്ടികവിഭാഗങ്ങള്‍ ജാതി സര്ട്ടിഫിക്കറ്റുംഭൂരഹിതര് അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം. ഇതിനോടകം 6,55,567 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞുവെങ്കിലും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അപേക്ഷിക്കുവാനുള്ള അവസരം നല്കുവാനായിട്ടാണ് സമയംദീര്ഘിപ്പിച്ചത്. കണ്ടെയിന്മെന്റ് സോണുകളിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍…
Read Moreഹെല്‍പ്പ് ഡെസ്ക് രൂപീകരിച്ചു
കോന്നി വകയാര്‍ കേന്ദ്രമായ ” പോപ്പുലര്‍ ” ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ പരാതികള്‍ സ്വീകരിക്കുവാന്‍ തുടര്‍ നടപടിക്കു വേണ്ടി ഒരു ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിച്ചു . ” കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് ” നിക്ഷേപകര്‍ക്ക് വിളിക്കാം . നിയമ സഹായം ലഭിക്കും ഫോണ്‍ : 8281888276 (വാട്സ്സ് ആപ് )
Read More