പോപ്പുലര്‍ ഫിനാന്‍സ് : ചെക്ക് കേസ് വക്കീല്‍ നോട്ടീസുകള്‍ മടങ്ങുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രധാന ഉടമകളായ തോമസ് ഡാനിയല്‍ (റോയ് ഡാനിയേൽ) ഭാര്യ പ്രഭ തോമസ് മക്കളായ റീബ, റിനു , റിയ എന്നിവര്‍ പോലീസ് പിടിയിലായി റിമാന്‍റിലായതോടെ ഇവര്‍ക്ക് എതിരെ നിക്ഷേപകര്‍ അയക്കുന്ന ചെക്ക് കേസ് വക്കീല്‍ നോട്ടീസുകള്‍ കൈപറ്റാന്‍ ആളില്ലാതെ മടങ്ങി . 11 വക്കീല്‍ നോട്ടീസുകള്‍ ആണ് പോസ്റ്റ് ഓഫീസില്‍ നിന്നും വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് എത്തിയത് . ഉടമകള്‍ നേരത്തെ നല്‍കിയ ചെക്കുകള്‍ നിക്ഷേപകര്‍ ബാങ്കുകളില്‍ കളക്ഷന് ഇട്ടു . ബാങ്കില്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി . മടങ്ങിയ ചെക്കിലെ തുക 15 ദിവസത്തിന് ഉള്ളില്‍ ലഭിക്കണം എന്നാവശ്യം ഉന്നയിച്ചുള്ള വക്കീല്‍ നോട്ടീസുകള്‍ ആണ് ഒപ്പിട്ടു വാങ്ങാന്‍ ” ഉത്തരവാദിത്വം “ഉള്ള ആളുകള്‍ ഇല്ലാത്തതിനാല്‍ മടങ്ങുന്നത് .…

Read More

ജൈവമാലിന്യം സംസ്കരിച്ച് ‘കർഷകമിത്രം’ എന്ന പേരിൽ കോന്നി പഞ്ചായത്ത് വളം ഇറക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : മാലിന്യനിർമാർജനത്തിന് കോന്നി ഗ്രാമപഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകി വരുന്നത് . എന്റെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമം പദ്ധതി ആവിഷ്ക്കരിച്ച് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇതിനായി നടപ്പിലാക്കി വരികയാണ് ഇതിന്റെ ഭാഗമായി ജൈവ മാലിന്യം സംസ്കരിക്കുന്നതിന് എയ്റോബിൻ കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുകയും അവിടെ ലഭിക്കുന്ന ജൈവമാലിന്യം സംസ്കരിച്ച് ‘കർഷകമിത്രം’ എന്ന പേരിൽ വളം ആക്കി മാറ്റുന്ന എന്ന പ്രക്രിയ നടന്നുവരുന്നു. ഇതോടൊപ്പംതന്നെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്ന നടപടികളും നടന്നുവരികയാണ് .ഇതിനായി പ്ലാസ്റ്റിക് ഉൾപ്പെടുന്ന അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നതിനായി നാരായണപുരം ചന്തയിൽ അജൈവ മാലിന്യ സംഭരണകേന്ദ്രംസ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു അതോടൊപ്പം തന്നെ വാർഡുകൾ കേന്ദ്രീകരിച്ച് അജൈവ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി…

Read More

പോപ്പുലര്‍ ഫിനാന്‍സ്: അഞ്ചാം പ്രതി റിയാ തോമസിനെ പോലീസ് ചോദ്യം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപന ഉടമയുടെ മകളുമായ റിയാ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി. എസ്. രാജേഷിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ് റിയയെ പിടികൂടി പത്തനംതിട്ടയില്‍ എത്തിച്ചത്. രാത്രി ഹെല്‍പ് ലൈനില്‍ താമസിപ്പിച്ച ശേഷം പ്രതിയെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. തുടര്‍ന്നു ജില്ലാപോലീസ് ആസ്ഥാനത്തെത്തിച്ച് ജില്ലാപോലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തു. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതിയെ തെളവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്നും, തുടര്‍ന്നു കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

Read More

പോപ്പുലര്‍ : തട്ടിപ്പ് കമ്പനിയുടെ മുൻ ഉദ്യോഗസ്ഥരിൽ ചിലരിലേക്കും അന്വേഷണം പ്രധാനമായും മൂന്നുപേരാണ് രഹസ്യ ഉപദേശകര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ വിശ്വാസ വഞ്ചനയും ചതിയും ഓണ്‍ലൈന്‍ മാധ്യമമായ “കോന്നി വാര്‍ത്ത ഡോട്ട് കോം “പുറത്തു കൊണ്ടുവന്നതിന്‍റെ ഫലമായി നേരിട്ട് തട്ടിപ്പ് നടത്തിയ ഉടമയും ഭാര്യയും മൂന്നു പെണ്‍ മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു . ഇവരുടെ മാതാവ് ഒരു പ്രധാന ഉടമയാണ് .ഇവരെ ഗൂഡാലോചനയുടെ ഫലമായി വിദേശ രാജ്യമായ ആസ്ട്രേലിയയിലെ മെല്‍ബന്‍ എന്ന സ്ഥലത്തേക്ക് സുരക്ഷിതമായി ഉടമകള്‍ കടത്തിയിരുന്നു . മേരിക്കുട്ടി ഡാനിയേൽ ആണ് ഇതിലെ പ്രമുഖ പ്രതി എങ്കിലും പോലീസ് അവരെ ” മന: പൂര്‍വ്വം “പ്രായം ചെന്ന വിധവ എന്ന പരിഗണന നല്‍കി താല്‍ക്കാലികമായി മാറ്റി നിര്‍ത്തി .മേരിക്കുട്ടി ഡാനിയേലിന്‍റെ ഭര്‍ത്താവ് തുടങ്ങിയ ചെറിയ സ്ഥാപനം മകന്‍ തോമസ് ഡാനിയല്‍ എന്ന റോയി വളര്‍ത്തി .റോയിയുടെ സന്തതികളായ മൂന്നു പെണ്‍…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

  പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയിൽ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.കേസിൽ അഞ്ചാം പ്രതിയാണ് റിയ. പോപ്പുലറിന് കീഴിയെ 4 കമ്പനികളുടെ ഡയറക്ടറായ റിയയെ മലപ്പുറത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലർ കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. ഇന്നലെ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകർ അറിയിച്ചു. എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു…

Read More

പ്രവാസികൾക്ക് സംരംഭകരാകാൻ പദ്ധതി

  തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്‌സ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെൻറ് പ്രോഗ്രാം (C.M.E.D.P) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്കയുടെ എൻ.ഡി.പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഇതിൽ 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതിൽ മൂന്ന് ശതമാനം വീതം നോർക്ക, കെ.എഫ്.സി സബ്‌സിഡി ഉള്ളതിനാൽ ഉപഭോക്താവിന് നാലു ശതമാനം പലിശ അടച്ചാൽ മതി. സേവന മേഖലയിൽ ഉൾപെട്ട വർക്ക്‌ഷോപ്, സർവീസ് സെൻറ്റർ, ബ്യൂട്ടി പാർലർ, റെസ്റ്റോറെന്റ്/ ഹോട്ടൽ, ഹോം സ്റ്റേ/ ലോഡ്ജ്, ക്ലിനിക്/…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി ഡയറക്ടർ റിയ ആൻ തോമസ് കസ്റ്റഡിയിൽ

  പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ റിയ ആൻ തോമസ് കസ്റ്റഡിയിൽ. മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ പിടികൂടിയത്. കമ്പനി ഉടമ ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കൂടിയാണ് റിയ. എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പിച്ച് നിലമ്പൂരിലെ വീട്ടിൽ കഴിയുകയായിരുന്നു ഇവർ. അഭിഭാഷകരെ വിളിച്ചു വരുത്തി അറസ്റ്റ് തടയാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. റിയയെ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. റിയയിൽ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ കഴിഞ്ഞ ദിവസം…

Read More

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് : സ്ഥാപനത്തിലെചില ഉന്നത ഉദ്യോഗസ്ഥര്‍ ബാംഗ്ലൂരിലേക്ക് മുങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുളളതായി പോലീസ് സംശയിക്കുന്നു .ഇവരില്‍ ചിലര്‍ ബാംഗ്ലൂരിലേക്ക് മുങ്ങിയതായാണ് വിവരം.ഫിനാന്‍സിന്റെ സാമ്പത്തിക ദുരാവസ്ഥയ്ക്ക് കാരണം സ്ഥാപനത്തിലെ മാനേജര്‍മാരാണെന്നാണ് തോമസ് ഡാനിയേലെന്ന റോയി പാപ്പര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. അറസ്റ്റിലായ പ്രതികള്‍ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആളുകള്‍ നിക്ഷേപിച്ച പണം മുഴുവനായും പ്രതികള്‍ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും വകമാറ്റിയിരുന്നു. സ്ഥാപനം അടച്ചു പൂട്ടുമെന്ന സ്ഥിതിയായപ്പോള്‍ പാപ്പര്‍ ഹര്‍ജി നല്‍കുവാന്‍ തീരുമാനിച്ചു . സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജര്‍ മുതല്‍ സീനിയര്‍ മാനേജര്‍ വരെ ഉള്ളവരുടെ വീട്ടു പടിക്കല്‍ സമരം ചെയ്യുവാന്‍ ഒരുങ്ങുകയാണ് പോലീസില്‍ പരാതി നല്‍കിയ നിക്ഷേപകര്‍ . വകയാര്‍ ശാഖയിലെ ഏതാനും ജീവനകാരെ പോലീസ് ചോദ്യം ചെയ്തിരുന്നു . പല വിലപ്പെട്ട രഹസ്യങ്ങളും അങ്ങനെയാണ്…

Read More

പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌: പണം വിദേശത്തേക്ക്‌ മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ . തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. പണം സ്ഥാപന ഉടമകൾ വിദേശ രാജ്യങ്ങളിലേക്ക് മാറ്റിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അനുബന്ധ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. പരാതികളിൽ വേവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടില്ല. ഇതു വരെ നാലായിരം പരാതികൾ ലഭിച്ചിട്ടുണ്ട്. കേസുകൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് കോന്നിയിൽ രജിസ്റ്റർ ചെയ്യുന്നത്. അല്ലെങ്കിൽ അധികാര പരിധി വിഷയം ഉണ്ടാവും.കോടതി നിർദ്ദേശിച്ചാൽ വെവ്വേറെ കേസെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.കോടതി നിർദേശിച്ചതിനെതുടർന്നാണ് അന്വേഷണ കാര്യത്തിൽ സർക്കാർ വിശദീകരണം നൽകിയത്. കേസ് ഇടക്കാല ഉത്തരവിനായി മാറ്റി.

Read More

പോപ്പുലര്‍ ഫിനാന്‍സ് :രണ്ട് കേന്ദ്ര ഏജൻസികളാണ് സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ കേസ് അന്വേഷിക്കുന്നതില്‍ കേരള പോലീസിന് പരിമിതി ഉണ്ട് .പരാതിക്കാരുടെ എണ്ണം കൂടിയതും കോടികളുടെതട്ടിപ്പുമാണ് ഓരോ ദിനവും പുറത്തു വരുന്നത് . ഇത്രമാത്രം കോടികളുടെ തട്ടിപ്പ് കേസ് കേരള പോലീസ് ആദ്യമായാണ് അന്വേഷിക്കുന്നത് . ഈ കേസ്സിന്‍റെ തുടക്കം മുതല്‍ ഉന്നത രാഷ്ട്രീയ ഇടപെടീല്‍ ഉണ്ടായിട്ടുണ്ട് . കോന്നി പോലീസ് ആദ്യം എടുത്ത ഒരു കേസിലേക്ക് മറ്റ് പരാതികള്‍ ചേര്‍ക്കണം എന്നു ഡി ജി പി തന്നെ നിര്‍ദേശം ഇറക്കി . കോടതിയില്‍ പരാതിക്കാര്‍ ഇത് ചോദ്യം ചെയ്തു . മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കത്തില്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടില്ല . ബി ജെ പി പൂര്‍ണ്ണ പിന്തുണ നിക്ഷേപകര്‍ക്ക് നല്‍കിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപകടം മണത്തു . രാജ്യാന്തര നിക്ഷേപങ്ങളും കള്ളപ്പണ ഇടപാടുകളും ഉള്ള ഈ…

Read More