പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് : സ്ഥാപനത്തിലെചില ഉന്നത ഉദ്യോഗസ്ഥര്‍ ബാംഗ്ലൂരിലേക്ക് മുങ്ങി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുളളതായി പോലീസ് സംശയിക്കുന്നു .ഇവരില്‍ ചിലര്‍ ബാംഗ്ലൂരിലേക്ക് മുങ്ങിയതായാണ് വിവരം.ഫിനാന്‍സിന്റെ സാമ്പത്തിക ദുരാവസ്ഥയ്ക്ക് കാരണം സ്ഥാപനത്തിലെ മാനേജര്‍മാരാണെന്നാണ് തോമസ് ഡാനിയേലെന്ന റോയി പാപ്പര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. അറസ്റ്റിലായ പ്രതികള്‍ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആളുകള്‍ നിക്ഷേപിച്ച പണം മുഴുവനായും പ്രതികള്‍ മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും വകമാറ്റിയിരുന്നു. സ്ഥാപനം അടച്ചു പൂട്ടുമെന്ന സ്ഥിതിയായപ്പോള്‍ പാപ്പര്‍ ഹര്‍ജി നല്‍കുവാന്‍ തീരുമാനിച്ചു .
സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജര്‍ മുതല്‍ സീനിയര്‍ മാനേജര്‍ വരെ ഉള്ളവരുടെ വീട്ടു പടിക്കല്‍ സമരം ചെയ്യുവാന്‍ ഒരുങ്ങുകയാണ് പോലീസില്‍ പരാതി നല്‍കിയ നിക്ഷേപകര്‍ .
വകയാര്‍ ശാഖയിലെ ഏതാനും ജീവനകാരെ പോലീസ് ചോദ്യം ചെയ്തിരുന്നു . പല വിലപ്പെട്ട രഹസ്യങ്ങളും അങ്ങനെയാണ് പോലീസ് മനസ്സിലാക്കിയത് .
ഹെഡ് ഓഫീസിലെ സീനിയര്‍ മാനേജര്‍ മുതല്‍ ബ്രാഞ്ച് മാനേജര്‍ വരെയുള്ളവരെയും പ്രതി ചേര്‍ക്കണം എന്നാണ് നിക്ഷേപകരുടെ ആവശ്യം . ബ്രാഞ്ച് മാനേജര്‍മാരുടെ പ്രലോഭനത്തില്‍ ആണ് പലരും പണം നിക്ഷേപിച്ചത് എന്നുള്ള പരാതി ഉണ്ട് . ഇതിനാല്‍ ബ്രാഞ്ച് മാനേജര്‍മാരുടെ വസതിയ്ക്ക് മുന്നില്‍ സമരം ഉണ്ടാകും എന്നു അറിയുന്നു

 

Related posts

Leave a Comment