പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ സ്ഥലം മാറ്റി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാസിലെ കോടികളുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐ യെ അടിയന്തിരമായി സ്ഥലം മാറ്റി . കോന്നി സി ഐ എസ്സ് രാജേഷിനെയാണ് ഇന്നലെ വൈകീട്ട് എറണാകുളം ജില്ലയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയത് . പോപ്പുലര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച ജീവനക്കാരനെയാണ് സ്ഥലം മാറ്റിയത് എന്ന പ്രത്യേകത ഉണ്ട് . രണ്ടു മാസം മുന്‍പ്മാത്രമാണ് രാജേഷ് കോന്നിയില്‍ എത്തിയത് . സി ബി ഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ വിവരങ്ങളും കൈമാറേണ്ട ആളാണ് രാജേഷ് എന്നതിനാല്‍ ഈ സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതം ആണെന്ന് നിക്ഷേപകര്‍…
Read Moreവിഭാഗം: Business Diary
മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാവേലി ഉൽപ്പന്നങ്ങൾ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് വീടുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കും. മുൻഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാൻ ആലോചിച്ചിട്ടുണ്ട്. സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ കൂടുതൽ ആരംഭിക്കും. ഗൃഹോപകരണങ്ങൾക്ക് പ്രത്യേക വിൽപ്പനശാലകൾ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. പൊതുവിപണിയിൽ വില നിയന്ത്രിച്ചു നിർത്തുന്നതിന് ഉയർന്ന വിഹിതം സപ്ലൈകോയ്ക്ക് അനുവദിക്കുന്നുണ്ട്. ഈ സർക്കാരിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ 200 കോടി രൂപ വീതവും 2019-20ൽ 150 കോടി രൂപയുമാണ് വിപണി ഇടപെടലിന് നൽകിയത്. പൊതുവിപണിയേക്കാൾ 60 ശതമാനം വരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനങ്ങൾ സപ്ലൈകോ വിതരണം ചെയ്യുന്നത്. വീട്ടു നമ്പർ ഇല്ലാത്തവർക്കും വീടില്ലാത്തവർക്കും…
Read Moreനാല് മാസംകൂടി ഭക്ഷ്യക്കിറ്റ് വിതരണം നടത്തും: വീണാ ജോര്‍ജ് എംഎല്‍എ
സൗജന്യ ഭക്ഷ്യക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാലു മാസംകൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നാലു മാസത്തേക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട ഡിപ്പോയിലെ റേഷന്‍ കടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. എല്ലാ മേഖലകളേയും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ദിവസേന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്കാണ് ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ചികിത്സയ്ക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ കാലയളവിലും ഓണക്കിറ്റുകളായും ഇപ്പോള്‍ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പെടുത്തിയും മൂന്നു ഘട്ടമായാണ്…
Read Moreപോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : കേസ് സി ബി ഐയ്ക്ക് കൈമാറി ഉത്തരവ് ഇറങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി ബി ഐയ്ക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി . നിക്ഷേപകര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് നടപടി . 2000 കോടി രൂപയുടെ തട്ടിപ്പ് കേരള പോലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ല എന്നാണ് നിക്ഷേപകരുടെ വാദം . സി ബി ഐയ്ക്ക് കേസ് കൈമാറുവാന്‍ തടസം ഇല്ലെന്നു കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു . സി ബി ഐയ്ക്കു കേസ്സ് കൈമാറിക്കൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് ഗസറ്റ് വിജ്ഞ്ജാപനം ഇറക്കി .സി ബി ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ കേസുകള്‍ അന്വേഷിക്കും . എല്ലാ പരാതിയിലും അന്വേഷണം ഉണ്ടാകും . പോപ്പുലര്‍ ഉടമകളുടെ എല്ലാ ആസ്തി സംബന്ധിച്ചും സി ബി ഐ…
Read Moreപോപ്പുലര്‍ ഉടമ കോടികള്‍ കൈമാറിയത് ആര്‍ക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയിയും ഭാര്യ പ്രഭയും ചേര്‍ന്ന് പോലീസ് പിടിയിലാകുന്നതിന് മുന്നേ വിശ്വസ്തനായ ആളിന്‍റെ കയ്യില്‍ പണമായി കോടികള്‍ കൈമാറി . ഏതാനും ബാഗില്‍ ആണ് കോടികള്‍ നിറച്ചു വെച്ചത് . ഈ പണവുമായാണ് വകയാറിലെ വീട്ടില്‍ നിന്നും മുങ്ങിയതും തിരുവല്ലയിലെ ലോഡ്ജില്‍ തങ്ങിയതും . രണ്ടു മക്കളെ ഡെല്‍ഹിയില്‍ നിന്നും പോലീസ് പിടിച്ചതോടെ പോലീസിന് കീഴടങ്ങുവാന്‍ റോയിയ്ക്ക് ഉപദേശം ലഭിച്ചു . ഈ ഉപദേശകന്‍റെ കയ്യില്‍ ആണ് കോടികണക്കിന് രൂപാ ഏല്‍പ്പിച്ചതും തുടര്‍ന്നു ആ യാത്രയില്‍ തന്നെ പോലീസിന് കീഴടങ്ങിയതും . അത്രമാത്രം വിശ്വസ്തനായ ആ ആള്‍ റോയിയുടെ ഒരു ബ്രാഞ്ച് മാനേജര്‍ ആണ് . ബ്രാഞ്ച് മാനേജര്‍ എന്നതില്‍ ഉപരിയായി റോയിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് . ഇയാളെ വേണ്ട വണ്ണം ചോദ്യം ചെയ്താല്‍…
Read Moreപോപ്പുലര്‍ ഫിനാന്‍സിലെ കണക്കില്‍പ്പെടാത്ത കോടികള്‍ ആരുടേത് ..?
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് തുക സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ പോലീസില്‍ ഇല്ല . പരാതി നല്‍കിയ നിക്ഷേപകരുടെ തുക മാത്രം കൂട്ടിയാല്‍ 2000 കോടി . പരാതി നല്‍കിയത് 40 ശതമാനം ആളുകള്‍ മാത്രം . “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ് പുറത്തു അറിഞ്ഞത് മുതല്‍ പത്തനംതിട്ട കോന്നി പോലീസില്‍ മാത്രം 4000 പരാതി ലഭിച്ചു .കൊല്ലത്ത് 3000 പരാതിയും മറ്റ് ജില്ലകളില്‍ 786 പരാതിയും ലഭിച്ചു . മറ്റ് ജില്ലയിലെ പരാതിയും കോന്നി പോലീസിലെ ഒരു കേസിലേക്ക് കൂട്ടി ചേര്‍ത്തതിനാല്‍ ആണ് കോന്നിയില്‍ 4000 പരാതി വന്നത് . 75000 നിക്ഷേപകര്‍ പോപ്പുലറില്‍ ഉണ്ട് . ബാക്കി 60 ശതമാനം നിക്ഷേപകരും പരാതി നല്‍കിയില്ല . ഈ അറുപത് ശതമാനം നിക്ഷേപകരും “ഒളിഞ്ഞിരിക്കുന്ന…
Read Moreവനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും
കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും. 18 നും 55 വയസിനുമിടയിലുളള വനിതകള്‍ക്ക് ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2328257, 949615006.
Read Moreബാങ്കിന്‍റെ ടോള്‍ ഫ്രീ നമ്പറിലേക്ക് ഒരു മിസ്കോള്‍ :ബാലന്‍സ് അറിയാം
കോന്നി വാര്‍ത്ത ഡോട്ട് കോം :സാധാരണ ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഓണ്‍ലൈന്‍ ആപ്പിനെയും, ബാങ്കിനെയും ആശ്രയിക്കുന്നവര്‍ക്ക് ഇനി നിങ്ങളുടെ കയ്യില്‍ ഉള്ളത് ഏത് ഫോണ്‍ ആയാലും ഒരു മിസ് കാള്‍ കൊടുത്താല്‍ തിരിച്ചു ബാലന്‍സ് വരുന്നതാണ്. ബാലന്‍സ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ ഡീറ്റയില്‍സും അങ്ങനെ പല സേവനങ്ങളും നമുക്ക് ഒരു മിസ് കാളില്‍ ലഭിക്കും.ഈ സേവനം ലഭിക്കാന്‍ ഉപയോഗിയ്ക്കുന്ന ഫോണ്‍ നമ്പര്‍ ബാങ്കിന് ലഭ്യമാക്കണം . ആക്സിസ് ബാങ്ക്-(18004195959) ബാങ്ക് ഓഫ് ബറോഡ-(9223011311) ഐ.ഡി.ബി.ഐ ബാങ്ക്-(18008431122) കോടക് മഹീന്ദ്ര ബാങ്ക്-(18002740110) പഞ്ചാബ്നാഷണല്‍ ബാങ്ക്-(18001802222) ഐ.സി.ഐ.സി.ഐ ബാങ്ക്-(2230256767) എച്ച്.ഡി.എഫ്.സി ബാങ്ക്-(18002703333) ബാങ്ക് ഓഫ് ഇന്ത്യ-(9015135135) കാനറ ബാങ്ക്-(9015483483) എസ്.ബി.ഐ-(9223766666) യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ-(9223008586) യെസ് ബാങ്ക്-(9223920000) സൗത്ത് ഇന്ത്യന്‍ ബാങ്ക്-(9223008488) സി.എസ്.ബി- (9895923000) കേരള ഗ്രാമീണ്‍ ബാങ്ക്-(9015800400) സിറ്റി ബാങ്ക്-(9880752484) ഫെഡറല്‍ ബാങ്ക്- (8431900900)…
Read Moreപോപ്പുലര്‍ സാന്‍ ഉള്‍പ്പെടെ 140 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ സാന്‍ ഫിനാന്‍സ്സ് ഉള്‍പ്പെടെ കേരളത്തിലെ 140 വലുതും ചെറുതുമായ സ്വകാര്യ ധനകാര്യ ഫിനാന്‍സ്സുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ലെന്ന് റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയന്‍ പൊതു ജനത്തെ അറിയിച്ചു . കാറ്റഗറി എ വിഭാഗതില്‍ ഉള്ള 4 സ്ഥാപനങ്ങള്‍ക്ക് മാത്രമേ കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഉള്ളൂ . കേരള സ്റ്റേറ്റ് പവര്‍ ആന്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റെഡ് , മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസെറ്റ് ഫൈനാന്‍സ് ലിമിറ്റഡ് , മുത്തൂറ്റ് കാപ്പിറ്റല്‍ സെര്‍വീസ് ലിമിറ്റഡ് , ശ്രീരാഖ് ജനറല്‍ ഫൈനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്കു മാത്രം ആണ് നിക്ഷേപം സ്വീകരിക്കാന്‍ നിലവില്‍ അനുമതി ഉള്ളത് . കേരളത്തിലെ ബാക്കി 140 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല എന്നിരിക്കെ കോടികണക്കിന്…
Read Moreഓണം ബമ്പർ : 12 കോടിയുടെ ഒന്നാം സമ്മാനം കൊച്ചിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു
ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ടിബി 173964 ടിക്കറ്റിന്. കൊച്ചി കടവന്ത്രയിലെ ലോട്ടറിവിൽപ്പനക്കാരനായ അളഗർസ്വാമിയാണ് ടിക്കറ്റ് വിറ്റത്. സമ്മാനാർഹനായത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.
Read More