മത്സ്യകൃഷിക്കായുള്ള അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.) മത്സ്യകൃഷിയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷിരീതിയാണ് ആര്‍.എ.എസ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. നൈല്‍ തിലാപ്പിയ ആണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റര്‍ഏരിയായുള്ള ആര്‍.എ.എസ് ന്റെ മൊത്തം ചെലവ് ഏഴര ലക്ഷം രൂപയാണ്. 40ശതമാനം സബ്‌സിഡി ലഭിക്കും. ആറ്മാസം കൊണ്ടാണ് വിളവെടുപ്പ്. ഒരു വര്‍ഷം രണ്ട് വിളവെടുപ്പ് സാധ്യമാണ്. സംസ്ഥാനത്താകെ 400 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. താല്‍പര്യമുള്ള അപേക്ഷകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഒക്‌ടോബര്‍ 27-ാം തീയതിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍അറിയിച്ചു. ഫോണ്‍: 0468-2223134.

Read More

അരുവാപ്പുലം ഫാര്‍മേഴ്സ്  ബാങ്കിന് അനുവദിച്ച ഫിഷ് മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നടന്നു

  കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അരുവാപ്പുലം ഫാര്‍മേഴ്സ്  ബാങ്കിന് അനുവദിച്ച ഫിഷ് മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നടന്നു കോന്നി വാര്‍ത്ത : സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ ഫെഡ് മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വൈവിധ്യവും ഗുണമേന്‍മയും ശുചിത്വവുമുള്ള മത്സ്യം ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നുള്ളതാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ തയാറായ ആറു മണ്ഡലങ്ങളില്‍ ഒരു മണ്ഡലമാണ് കോന്നിയെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ…

Read More

ആറ് പുതിയ ഫിഷ് മാർട്ടുകൾ കൂടി 21 മുതൽ

  കോന്നി വാര്‍ത്ത : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ആറ് സഹകരണ ബാങ്കുകളുമായി ചേർന്ന് ആറ് പുതിയ ഫിഷ് മാർട്ടുകൾ ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ ഫിഷ് മാർട്ട് ആരംഭിക്കുന്ന പദ്ധതി പ്രകാരമാണ് പുതിയ ഫിഷ് മാർട്ടുകൾ ആരംഭിക്കുന്നത്. ഫിഷ് മാർട്ടുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ലയിലെ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്, പൂവത്തൂർ ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം സർവീസ് സഹകരണ ബാങ്ക്, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക്, എറണാകുളം ജില്ലയിലെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്, കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ കൗണ്ടറുകളുമായി ചേർന്നാണ് പുതിയ മാർട്ടുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഫിഷ് ലാന്റിംഗ് സെന്ററുകളിൽ…

Read More

ശബരിമലയിലെ വ്യാപാരികളുടെ സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടങ്ങുന്നു

    കോന്നി വാര്‍ത്ത : നിലക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ 250 ല്‍ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്‍ത്ഥാടന വര്‍ഷത്ത സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത്. കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്‍ഡിന് വ്യാപാരികളില്‍ നിന്ന് ലഭിച്ചത്. വ്യാപാര നഷ്ടം മൂലം വ്യാപാരികള്‍ കടക്കെണിയിലായി കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്‍ക്കാന്‍ കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരംക്ഷണചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലും നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികള്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കഴിയാതെ ആത്മഹത്യാ വക്കിലാണ്. 2020 2021 വര്‍ഷത്തെ തീര്‍ത്ഥാടന…

Read More

അരുവാപ്പുലം ഫാർമേഴ്സ് ബാങ്കിലെ മത്സ്യഫെഡ് ഫിഷ് മാര്‍ട്ട് നാളെ മുതല്‍

  പ്രവര്‍ത്തന സമയം : തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ഞായര്‍ : രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ കോന്നി വാര്‍ത്ത : കേരള സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിന്‍റെ ഔപചാരികമായ ഉദ്ഘാടനം 2020 ഒക്ടോബർ മാസം 21-ന് രാവിലെ 11.30ന് കേരള സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഓൺലൈൻ യോഗത്തിൽ കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും . കോന്നിഎം എല്‍ എ അഡ്വ: കെ യു ജനീഷ്കുമാർ ആദ്യവില്പന നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് നടത്തുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൻമാർ പങ്കെടുക്കുമെന്ന് ബാങ്ക്പ്രസിഡന്‍റ് കോന്നി…

Read More

സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഉടമകള്‍ വാഹനത്തിന്റെ സമയക്രമ പട്ടിക ഹാജരാക്കണം

  കോന്നി വാര്‍ത്ത : മോട്ടോര്‍ വാഹന വകുപ്പ് ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജി.പി.എസ് അധിഷ്ടിത വാഹന നിരീക്ഷണ സംവിധാനം. കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെര്‍മിറ്റിനോടൊപ്പം അനുവദിച്ചിട്ടുള്ള സമയക്രമ പട്ടിക ഡിജിറ്റലൈസ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി തീരുമാനിച്ചു. ഇതുപ്രകാരം സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഉടമകള്‍ അവരവരുടെ വാഹനത്തിന്റെ ഏറ്റവും ആനുകാലികമായി പരിഷ്‌കരിച്ച് അംഗീകരിച്ച സമയക്രമ പട്ടികയുടെ രണ്ട് പകര്‍പ്പുകള്‍ അവയുടെ അസല്‍ സഹിതം അതാതു റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറിമാരുടെ കൈവശം നേരിട്ട് ഹാജരാക്കണം. ഇതുവഴി എല്ലാ സ്വകാര്യ ബസ് ഉടമകള്‍ക്കും അവര്‍ക്ക് അനുവദിച്ചിട്ടുള്ള റൂട്ടിലെ സ്റ്റേജ് കാര്യേജുകളുടെ ആധികാരികത ഉറപ്പുവരുത്താവുന്നതും ഏതെങ്കിലും വ്യത്യാസമോ തെറ്റുകളോ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ പരിഷ്‌കരിച്ച് ക്രമപ്പെടുത്തി ലഭ്യമാക്കാവുന്നതാണ്. എല്ലാ ബസുടമകളും ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.…

Read More

ആട് വളര്‍ത്തല്‍ സൗജന്യ പരിശീലന ക്‌ളാസ്സ്

  കോന്നി വാര്‍ത്ത : മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 22,23 തീയതികളില്‍ രാവിലെ 10.30 മുതല്‍ 1.30 വരെ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്‌ളാസ്സ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9188522711.

Read More

അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് മത്സ്യഫെഡ് ഫിഷ് മാര്‍ട്ട് അനുവദിച്ചു

കോന്നി നിയോജക മണ്ഡലത്തിൽ സഹകരണ സ്ഥാപനത്തിന് അനുവദിച്ച ഏക ഫിഷ്മാർട്ടാണിത് കോന്നി വാര്‍ത്ത : കേരള സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിന്‍റെ ഔപചാരികമായ ഉദ്ഘാടനം 2020 ഒക്ടോബർ മാസം 21-ന് രാവിലെ 11.30ന് കേരള സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഓൺലൈൻ യോഗത്തിൽ കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ നിർവഹിക്കും . കോന്നിഎം എല്‍ എ അഡ്വ: കെ യു ജനീഷ്കുമാർ ആദ്യവില്പന നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് നടത്തുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൻമാർ പങ്കെടുക്കുമെന്ന് ബാങ്ക്പ്രസിഡന്‍റ് കോന്നി വിജയകുമാർ മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ അറിയിച്ചു.

Read More

പോപ്പുലര്‍ ഫിനാന്‍സ്:കൊല്ലം ജില്ലയിലെ ആസ്തികള്‍ കണ്ടുകെട്ടും

കോന്നി വാര്‍ത്ത : നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സിന്റെ കൊല്ലം ജില്ലയിലെ ആസ്തികളും സ്ഥാപര ജംഗമ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനും ക്രയവിക്രയങ്ങള്‍ തടഞ്ഞ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്യുന്നതിന് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും റൂറല്‍ പൊലീസ് മേധാവിക്കും ചുമതല നല്‍കി. താക്കോലുകള്‍ അതത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ ഏല്‍പ്പിക്കണം. എല്ലാ സ്ഥാവരജംഗമ സ്വത്തുക്കള്‍ കണ്ടെത്തി ക്രയവിക്രയം തടയുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സ്വത്തുക്കളുടെ ക്രയവിക്രയം തടയുന്നതിന് ജില്ലാ രജിസ്ട്രാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പോപ്പുലറിന്റെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ കണ്ടെത്തി വില്പ്പന, ഉടമസ്ഥാവകാശം കൈമാറല്‍ എന്നിവ തടയുന്നതിന് ആര്‍ ടി ഒ യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

Read More

ഇറച്ചിക്കോഴികൾ വിൽപ്പനയ്ക്ക്

  സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോയുടെ) ഉടമസ്ഥതയിലുളള ഫാമുകളിൽ വളർത്തിയെടുക്കുന്ന ഇറച്ചിക്കോഴികൾ (40-45 ദിവസം) വിൽപ്പനയ്ക്ക് തയ്യാറായി. താത്പ്പര്യമുളളവർക്ക് 0471-2478585, 9495000915 എന്നീ നമ്പരുകളിലോ നേരിട്ടോ ബന്ധപ്പെടാം

Read More