അന്താരാഷ്ട്ര വനിതാദിനമായഇന്നലെ സംസ്ഥാനത്തെ 123 പൊലീസ് സ്റ്റേഷനുകള്‍ വനിതാ ഓഫീസര്‍മാര്‍ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജിഡി ഇന്‍ ചാര്‍ജ്, പാറാവ്, പിആര്‍ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാന്‍ഡോമാരെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
Read Moreലേഖകന്‍: News Editor
കോന്നിയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കോന്നിയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ എന്‍സിപി നേതാവ് അറസ്റ്റില്‍. പത്തനാപുരം മൂലക്കട സ്വദേശിയായ അയൂബ്ഖാനാണ് പൊലീസ് പിടിയിലായത്. പത്തനാപുരം ഇടത്തറ സ്വദേശിനി റാണിമോഹന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മോട്ടോര്‍ വാഹനവകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവരുടെ പക്കല്‍ നിന്നും പണംവാങ്ങിയിരുന്നു. പുതുതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളിലെ നിയമനങ്ങളുടെ മറവിലായിരുന്നു അയൂബ്ഖാന്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. മിക്കവരുടേയും പക്കല്‍ നിന്നും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിഅയ്യായിരം മുതല്‍ ലക്ഷങ്ങള്‍ വരെയാണ് വാങ്ങിയിരുന്നത്. പതിനഞ്ചോളം പേര്‍ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നു. എന്‍സിപി സംസ്ഥാന സമിതിയംഗമായ ഇയാള്‍ക്ക് ഗതാഗതമന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുമായും അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം മുതലാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നതെന്ന്…
Read Moreകേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.
Read Moreബേ മലയാളിക്ക് പുതിയ ഭാരവാഹികള്‍
കാലിഫോര്‍ണിയ : സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളി ബോര്‍ഡ് , 20212025 കാലയളവിലേക്കു, രണ്ട് വനിതകള്‍ അടക്കം കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ പതിനാലു വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് വിപുലീകരിച്ചു. നിലവിലുള്ള പ്രോഗ്രാമുകള്‍ക്ക് കരുത്ത് പകരുന്നതോടപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രോഗ്രാമുകള്‍ക്ക് ഊര്‍ജ്ജം പകരുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ വിപുലീകരണം. ലെബോണ്‍ മാത്യു (പ്രസിഡന്റ്), ജീന്‍ ജോര്‍ജ് ( സെക്രട്ടറി), സുഭാഷ് സ്കറിയ (ട്രഷറര്‍), ജോണ്‍ കൊടിയന്‍(വൈസ് പ്രസിഡന്റ്), റിനു ടിജു ( ജോയിന്റ് സെക്രട്ടറി), നൗഫല്‍ കപ്പച്ചാലി (ജോയിന്റ് ട്രഷറര്‍), സജന്‍ മൂലേപ്ലാക്കല്‍ (പബ്ലിക് റിലേഷന്‍സ്), ആന്റണി ഇല്ലിക്കാട്ടില്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്), അനൂപ് പിള്ളൈ…
Read Moreകോന്നി ( പ്രെറ്റി വോഗ് – innerwear & Cosmetics )വനിതാ ജോലിക്കാരെ ആവശ്യം ഉണ്ട്
കോന്നി ( പ്രെറ്റി വോഗ് – innerwear & Cosmetics )വനിതാ ജോലിക്കാരെ ആവശ്യം ഉണ്ട്. പ്രൊഡക്ടിനെ കുറിച്ച് പഠിക്കാനും കസ്റ്റമേഴ്സിനെ നല്ല രീതിയിൽ ഹാൻഡിൽ ചെയ്യാനും കഴിവുള്ളവർക്ക് മുൻഗണന. പ്രവർത്തനം സമയം 9.30 AM to 6.30 PM. ശമ്പളം 8000 INR ഫോണ്‍ : 7829798098
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: ഇന്നുകൂടി (മാര്‍ച്ച് 9) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
പെരുമാറ്റച്ചട്ട ലംഘനം: ജില്ലയില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി; 8814 തെരഞ്ഞെടുപ്പ് സാമഗ്രികള്‍നീക്കം ചെയ്തു നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്‌ളക്‌സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. ജില്ലയില്‍ ഇതുവരെ 8814 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ ഒരു ചുമരെഴുത്ത്, 4529 പോസ്റ്ററുകള്‍, 2190 ബാനറുകള്‍, 2094 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 158 പോസ്റ്ററുകളും 60 കൊടികളും ഉള്‍പ്പടെ 218 സാമഗ്രികളും നീക്കം ചെയ്തു. തിരുവല്ല മണ്ഡലത്തില്‍ 2092 പ്രചാരണ സാമഗ്രികളും റാന്നി-2119, ആറന്മുള- 1556, കോന്നി-1542, അടൂര്‍-2505 സാമഗ്രികളുമാണ് നീക്കം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും…
Read Moreജെഡിഎസ് സ്ഥാനാർഥി പട്ടിക
ജെഡിഎസ് സ്ഥാനാർഥി പട്ടികയായി. നീല ലോഹിതദാസ് കോവളത്ത് മത്സരിക്കും. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും മത്സരിക്കും. അങ്കമാലിയിൽ ജോസ് തെറ്റയിലാകും സ്ഥാനാർത്ഥിയാകുക. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെൻ്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിട്ടു വിട്ടു.
Read Moreസംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…
Read More92 ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കും. എഐസിസി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുന്നത്.9ാം തീയതി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പൂര്‍ണ്ണ വാര്‍ത്തകള്‍
നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തണം- ഇലക്ഷന്‍ കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാറാം മീണ പുറപ്പെടുവിച്ചു. പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം. കോട്ടണ്‍ തുണി (100 ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ചത്), പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍…
Read More