കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു

കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു   കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്കിൽ വൃദ്ധ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു.ചിറ്റൂർമുക്ക് തടത്തിൽ പുത്തൻവീട്ടിൽ മറിയാമ്മ ശാമുവേൽ( 86)ആണ് മരിച്ചത്.പ്രായാധിക്യത്തെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു ഇവർ. ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം ശ്രദ്ധയിൽ പെടുന്നത്.വീട്ടിലുണ്ടായിരുന്നവർ ഇവരുടെ ഉടമസ്ഥതയിലുള്ള മാമൂട്ടിലെ വ്യാപാര സ്ഥാപനത്തിലേക്ക് പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് പരിശോധനകൾക്കും പോസ്റ്റുമോർട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടിട്ടില്ലെന്നും കോന്നി പൊലീസ് പറഞ്ഞു.www.konnivartha.com

Read More

അതിതീവ്ര മഴ: പത്തനംതിട്ട ജില്ലയില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ) കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (14/05/2021 ) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേർട്ട് എന്നത് ഏറ്റവും ഉയർന്ന അലേർട്ട് ആണ്. ആയതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കണം. 2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (14) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ…

Read More

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറിലേയ്ക്ക് മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 ജൂൺ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2021 ലെ സിവിൽ സർവീസസ് (പ്രാഥമിക) പരീക്ഷ മാറ്റിവച്ചു. കോവിഡ് -19 മൂലം നിലവിലുള്ള സ്ഥിതിഗതികൾ കാരണമാണ് പരീക്ഷ മാറ്റിവച്ചത്. ഈ പരീക്ഷ 2021 ഒക്ടോബർ 10 ന് നടത്തുമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ,അറിയിച്ചു.

Read More

സംസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂം ഓക്‌സിജൻ വാർ റൂം ഫോണ്‍ നമ്പര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളുടെയും ഓക്‌സിജൻ വാർ റൂമുകളുടെയും നമ്പർ: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കൺട്രോൾ റൂം) 7592939426, 7592949448 (ഓക്‌സിജൻ വാർ റൂം) കൊല്ലം: 0474 2797609, 8589015556 (കോവിഡ് കൺട്രോൾ റൂം) 7592003857, 0474 2794009 (ഓക്‌സിജൻ വാർ റൂം) പത്തനംതിട്ട: 0468 2322515, 0468 2228220, 9188294118 (കോവിഡ് കൺട്രോൾ റൂം) 8547715558 (ഓക്‌സിജൻ വാർ റൂം) ആലപ്പുഴ: 0477 2239999, 0477 2238642 (കോവിഡ് കൺട്രോൾ റൂം) 7594041555, 7594041566, 8592900065 (ഓക്‌സിജൻ വാർ റൂം) ഇടുക്കി: 0486 2232220, 0486 2233118, 18004255640 (കോവിഡ് കൺട്രോൾ റൂം) 8281499837, 8281499388 (ഓക്‌സിജൻ വാർ റൂം) കോട്ടയം: 9188610014, 9188610016, 0481 2583200, 0481 2566100, 0481 2566700,…

Read More

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : നാളെ (14.05.2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മേയ് 15 നോട് കൂടി ലക്ഷദ്വീപിനടുത്ത് കൂടുതൽ ശക്തിപ്രാപിച്ച് മേയ് 16ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേയ് 13 മുതൽ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 40-50 കി.മി. വരെ വേഗതയിൽ…

Read More

കോന്നി പഞ്ചായത്തിലെ 4 വാര്‍ഡ് മേഖലകളില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

കോന്നി പഞ്ചായത്തിലെ 4 വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ www.konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മാലായില്‍ ജി.എല്‍.പി സ്‌കൂള്‍ ഭാഗം, മണ്ണങ്കാട്ടുമണ്ണില്‍പടി റോഡ് മുതല്‍ കാഞ്ഞിരക്കാട്ടു ഭാഗം വരെ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാറയ്ക്കല്‍, പടിഞ്ഞാറന്‍മങ്കാട്, മങ്ങാട് മിച്ചഭൂമി എന്നിവിടങ്ങളില്‍), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, 11, (എട്ട് ദീര്‍ഘിപ്പിക്കല്‍), കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (സെന്റ് ജോര്‍ജ് എച്ച്എസ് ജംഗ്ഷന്‍ മുതല്‍ വാട്ടര്‍ ടാങ്ക് ഉള്‍പ്പെടുന്ന ഭാഗം വരെ നാടുകാണി കോളനി ഭാഗം മുതല്‍ ഇ.ആര്‍.റ്റി ജംഗ്ഷന്‍ മുക്ക് വരെ ), വാര്‍ഡ് 11 (മാരൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ കൊട്ടാരത്തില്‍ പടി വരെ (എസ് റോഡിന്റെ ഇരുവശവും) മങ്ങാരം മത്തിനാട് ഭാഗം എംസി), വാര്‍ഡ് 16 (കോന്നി…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 13.05.2021 …………………………………………………………………….. സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും വന്നവരും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1288 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 23 2. പന്തളം 46 3. പത്തനംതിട്ട 70 4. തിരുവല്ല 106 5. ആനിക്കാട് 31 6. ആറന്മുള 22 7. അരുവാപുലം 11 8. അയിരൂര്‍ 26 9. ചെന്നീര്‍ക്കര 6 10. ചെറുകോല്‍ 7…

Read More

കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്

കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്: ഒളിവില്‍ പോയ ജീവനകാരന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 8 കോടി 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിലെ തന്നെ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.കൊല്ലം പത്തനാപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവിലാണ്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് ഇയാള്‍. സംഭവത്തില്‍ മാനേജരടക്കം അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തട്ടിപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 14 മാസം കൊണ്ടാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി തുക തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെ കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ അക്കൗണ്ട്…

Read More

മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല

മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല www.konnivartha.com : പുതിയ സെർവർ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 13 ഓടെ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാൽ 14നും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകൾ ഒഴിവാക്കുന്നത്

Read More

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത www.konnivartha.com : തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ തയ്യാറെടുപ്പ് അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, സിആർപിഎഫ്, അഗ്‌നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഒരു ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ…

Read More