കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടി.പി.ആര്‍) കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിആര്‍ 20 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. 20 ശതമാനം ടിപിആര്‍ എന്നത് വളരെ വലിയ കണക്കായതിനാല്‍ മതിയായ കരുതല്‍ ആവശ്യമാണ്. രോഗലക്ഷണമുള്ളവരുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയരാകണം. പരിശോധനകള്‍ക്കു രോഗലക്ഷണമുള്ളവര്‍ എത്തുന്നുണ്ടെന്ന് ജാഗ്രതാ സമിതികള്‍ ഉറപ്പ് വരുത്തണം. ക്ലസ്റ്ററുകള്‍, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളില്‍ പോലീസ് പ്രതിരോധ…
Read Moreലേഖകന്‍: News Editor
കല്ലേലി കാവില്‍ ആയില്യം പൂജ സമര്‍പ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇടവമാസ ആയില്യം പൂജയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ ,നാഗപൂജ ,മഞ്ഞള്‍ നീരാട്ട് ,നൂറും പാലും , കരിക്ക് അഭിഷേകം എന്നിവ നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ വിനീത് ഊരാളി എന്നിവര്‍ കാര്‍മികത്വം വഹിച്ചു
Read Moreആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
ആരോഗ്യ വകുപ്പ് മന്ത്രിയായി ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് നാളെ സത്യപ്രതിജ്ഞ ചെയ്യും കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ മുഖ്യമന്ത്രി തന്നെ വഹിക്കും. മന്ത്രിമാരും വകുപ്പുകളും പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി കെ.എന്‍. ബാലഗോപാല്‍- ധനകാര്യം കെ.രാജന്‍- റവന്യു വീണ ജോര്‍ജ്- ആരോഗ്യം പി. രാജീവ്- വ്യവസായം കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം വി.ശിവന്‍കുട്ടി – തൊഴില്‍ എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ് പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ കെ.…
Read Moreസ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയതായി പരാതി
സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയതായി പരാതി കോന്നി വാര്‍ത്ത ഡോട്ട് കോം : സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്‍റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളില്‍ തറച്ച പതിനേഴുകാരന്‍ വേദന തിന്നത് മൂന്നു ദിവസം. വിവരം അപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് പരാതി. അസ്വസ്ഥതയെ തുടര്‍ന്ന് ആഞ്ഞു തുമ്മിയപ്പോള്‍ മൂക്കിനുള്ളില്‍ നിന്ന് സ്ട്രിപ്പിന്‍റെ അവശിഷ്ടം പുറത്തു വന്നു. കോന്നി താലൂക്കാശുപത്രിക്കെതിരേ പതിനേഴുകാരന്‍റെ പിതാവ് പരാതി നല്‍കി. കോന്നി മങ്ങാരം കല്ലുവിളയില്‍ മനോജിന്‍റെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു വിന്‍റെ മൂക്കിലാണ് അപകടകരമായ നിലയില്‍ സ്ട്രിപ്പിന്‍റെ അഗ്രഭാഗം ഒടിഞ്ഞ് തുളച്ചിരുന്നത് എന്നാണ് പരാതി .മാതാവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷ്ണു താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനായി എത്തിയത്. ജീവനക്കാര്‍ മൂക്കില്‍ ഇടതു ദ്വാരത്തില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനിടെ സ്ട്രിപ്പ് രണ്ടായി ഒടിഞ്ഞു.…
Read Moreപുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന്
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് കോന്നി വാര്‍ത്ത ഡോട്ട് കോം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകൽ മൂന്നര മണിക്ക് നടക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.പത്തനംതിട്ട ആറന്‍മുള എം എല്‍ എ വീണ ജോര്‍ജിന് ആരോഗ്യവകുപ്പ് ലഭിക്കാന്‍ സാധ്യത ഉണ്ട് . അങ്ങനെ എങ്കില്‍ കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ഉള്ള ജില്ലയുടെ സമഗ്ര ആരോഗ്യ വികസനം സാധ്യമാകും . അമ്പതിനായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. എന്നാൽ, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന്…
Read Moreഅരുവാപ്പുലം ആവണിപ്പാറ കോളനിയിലെ 68 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കി
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആവണിപ്പാറകോളനിയിലെ എല്ലാവര്‍ക്കും കോവിഷീല്‍ഡ് വാക്‌സിൻവിതരണംചെയ്തു. കോളനി നിവാസികളായ 68 പേര്‍ക്കാണ് വാക്‌സിന്‍ വിതരണം നടത്തിയത്. ലോക്ഡൗണ്‍ മൂലം യാത്രാസൗകര്യം ഇല്ലാത്ത ആവണിപ്പാറയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൊബൈല്‍ റേയ്ഞ്ച്, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ഇല്ലാത്തതിനാല്‍ ആവണിപ്പാറയിലെ ആളുകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ വാക്‌സിനേഷനോ സാധ്യമല്ലായിരുന്നു. പ്രതികൂലമായ കാലവസ്ഥയിലും ഗ്രാമ പഞ്ചായത്തിന്റെ പ്രത്യകേ നിര്‍ദേശ പ്രകാരമാണ് ആവണിപ്പാറയിലേ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്. കോവിഡ് വാക്‌സിനേഷൻ പത്തനംതിട്ട ജില്ലാ ഓഫീസര്‍ ഡോ. ഗണേശിന്റെ സാന്നിധ്യത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജയന്‍, സെക്ട്രല്‍ മജിസ്‌ട്രേറ്റ് അഞ്ജു, റേയ്ഞ്ച് ഓഫീസര്‍ അജീഷ് മധുസൂധനന്‍, ജനപ്രതിനിധികളായ സിന്ധു പി., ജോജു വര്‍ഗീസ്,…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍(18/05/2021 )
കലഞ്ഞൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 18 പൂര്‍ണ്ണമായും കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍(18/05/2021 ) കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (താഴൂര്‍കടവ് മുതല്‍ കാവിന്റയ്യത്ത് കോളനി വരെ ഭാഗങ്ങള്‍), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ഇടമാലി കുമ്പഴക്കുറ്റി കോളനി), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ഉളനാട് ജംഗ്ഷന്‍ മുതല്‍ വായനശാല ഭാഗം വരെ ),വാര്‍ഡ് 4 (ഉള്ളന്നൂര്‍ കിഴക്ക് വെട്ടിക്കുന്ന് കോളനി മുതല്‍ മുരുപ്പ്കാലാ ഭാഗം വരെ) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 18 (പൂര്‍ണ്ണമായും)കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പോട്ടരുവിക്കല്‍ , വെള്ളയില്‍ കോളനി വരെ) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ഏനാത്ത് – ഏഴംകുളം റോഡിന്റെ ഇടത്തുവശെ, തട്ടാരുപടി മുതല്‍ കൈതമുക്ക് വരെ ഭാഗങ്ങള്‍, തട്ടാരുപടി കൈതമുക്ക് മുതല്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗന്‍വാടി,…
Read Moreപത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു
കോവിഡ് പ്രതിരോധം: വിവിധ സേവനങ്ങള്‍ ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ…
Read Moreകോന്നിയില്‍ ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,81,49,395 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…
Read Moreഅടൂരിന്‍റെ സ്വന്തം ചിറ്റയം ഗോപകുമാര്‍ ഇനി കേരളത്തിന്‍റെ ഡെപ്യൂട്ടി സ്പീക്കർ
കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരില്‍ നിന്നും ഹാട്രിക് വിജയത്തിനൊപ്പം ചിറ്റയം ഗോപകുമാറിനെ തേടിയെത്തിയത് ഡെപ്യൂട്ടി സ്പീക്കർ പദവി. പത്തനംതിട്ട ജില്ലയ്ക്കും അഭിമാന നിമിഷം . കഴിഞ്ഞ പത്ത് വര്‍ഷക്കാലം അടൂരിന്റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മേയ് 31 ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെ.ജി. ഗോപകുമാര്‍ എഐഎസ്എഫ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തില്‍ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായാണ് പാര്‍ലമെന്ററി രംഗത്തേക്ക്…
Read More