കിഴക്കുപുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായ മൂന്നു നിലയുള്ള കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. മൂന്നു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഏഴു മാസം കൊണ്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നിനു സംസ്ഥാന സര്‍ക്കാര്‍ വിവിധ സ്‌കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതം അനുവദിച്ചിരുന്നു. അടൂര്‍ മണ്ഡലത്തില്‍ നാലു സ്‌കൂളുകള്‍ക്കാണ് മൂന്നു കോടി രൂപ വീതം അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബി. സതികുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം തുളസീധരന്‍ പിള്ള, ഗ്രാമ പഞ്ചായത്തംഗം ഓലിക്കുളങ്ങര സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് എം. രവികുമാര്‍, പിടിഎ ഭാരവാഹികളായ സജി മാത്യു, സാം തോമസ്, ഷാജിഖാന്‍, വിനോദ് തുണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ബി.…
Read Moreലേഖകന്‍: admin
കോവിഡ് 19: ‘ഒപ്പം’ കാമ്പയിന് തുടക്കമായി
ഒപ്പം കാമ്പയിനിലൂടെ കോവിഡ് ബോധവത്ക്കരണം കൂടുതല്‍ മികച്ചതാക്കാം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കോവിഡ് 19 രോഗബാധ തുടക്കത്തില്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് ആരോഗ്യ-സാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോവിഡ് 19 പ്രതിരോധ ബോധവത്കരണ കാമ്പയിനായ ‘ഒപ്പം’ പരിപാടിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പ്രത്യേക ലക്ഷ്യത്തോടെ ജനങ്ങളില്‍ ആകെ ബോധവത്കരണം നടത്തുന്നതു വലിയ കാര്യമാണ്. അതാണ് ഒപ്പം ക്യാമ്പയിനിലൂടെ സാധ്യമാകുന്നത്. തൊണ്ടയില്‍ ബുധിമുട്ടുണ്ടാകുക, പനി വരിക എന്നതു മാത്രമല്ല കോവിഡ് ലക്ഷണങ്ങള്‍. ശ്വാസതടസം അനുഭവപെടുന്നുണ്ടോ എന്ന് പരിശോധിക്കുക. ശ്വാസതടസം ഉണ്ടാകുന്നുണ്ടോ എന്ന് അറിയാന്‍ നിസാരമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ആരോഗ്യ വകുപ്പില്‍ വിവരം അറിയിക്കണം. ആരോഗ്യ വകുപ്പ് ഇതിനായുള്ള മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളില്‍…
Read Moreലൈഫ് മിഷന്‍ പദ്ധതി: അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു
2017 ല്‍ തയാറാക്കിയ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ക്കും പുതിയതായി അര്‍ഹത നേടിയവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. ആഗസ്റ്റ് 1ന് ആരംഭിച്ച അപേക്ഷ സമര്‍പ്പണമാണ് ഇപ്പോള്‍ വീണ്ടും ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഭൂമിയുള്ളവര്‍ക്ക് വീടിനായും ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലും വീടും ലഭിക്കുന്നതിനായും അപേക്ഷിക്കാം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകന്‍ സ്ഥിരതാമസമുള്ള തദ്ദേശസ്ഥാപനത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്, സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക്കുകള്‍ മുഖേനയോ അക്ഷയ മുതലായ സേവനകേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകൂടി ഉണ്ടായിരിക്കണം. പട്ടികവിഭാഗങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റുംഭൂരഹിതര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം. ഇതിനോടകം 6,55,567 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞുവെങ്കിലും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അപേക്ഷിക്കുവാനുള്ള അവസരം നല്‍കുവാനായിട്ടാണ് സമയംദീര്‍ഘിപ്പിച്ചത്. കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍…
Read Moreബീനയുടെ ‘ലൈഫി’ ലെ ഒന്നാം ഓണം
കൂലിപ്പണിക്ക് പോകുന്ന ബീനയുടെയും ടൈല്‍സ് തൊഴിലാളിയായ ഭര്‍ത്താവ് അനിലിന്റെയും ‘ലൈഫി’ലെ ഒന്നാം ഓണമാണ് ഇക്കുറി ആഘോഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈഫിലെ വീട്ടില്‍ ഒന്നാം ഓണം ആലോഷിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ കൊച്ചു കുടുംബം. ‘ലൈഫി’ലെ വീട്ടുമുറ്റത്ത് അത്തപൂക്കളം വിരിഞ്ഞു, ഊഞ്ഞാലും തയാറായിക്കഴിഞ്ഞു. രണ്ടു മുറി മാത്രമുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ അതിരുങ്കല്‍ ഇന്ദിരാവിലാസം ബീനയും ഭര്‍ത്താവ് അനിലും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണു. വീട് തകര്‍ന്നതിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം ഷെഡ് കെട്ടി താമസിച്ചു. അങ്ങനെ ദുരിതമനുഭവിക്കുമ്പോഴാണ് ‘ലൈഫ് പദ്ധതി’യെ പറ്റി ബീന അറിയുന്നത്. ഇതേതുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കി. ഗഡുക്കളായി സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം…
Read Moreവടശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു
വടശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു വടശേരിക്കര പഞ്ചായത്ത്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. വൈസ് പ്രസിഡന്‍റ് അടക്കം രണ്ടു കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെയാണ് അട്ടിമറി നടന്നത്. പ്രസിഡന്റായിരുന്ന ഷാജി മാനാപ്പള്ളിയുടെ നിര്യാണത്തോടെയാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ എൻ.വി.ബാലൻ പ്രസിഡന്റായി . കോൺഗ്രസിലെ കെ.ഇ.തോമസിന് 5 വോട്ടും എൻ.വി.ബാലൻ 6 വോട്ടും ലഭിച്ചു. 2 ബിജെപി അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും വിട്ടു നിന്നു…
Read Moreപോപ്പുലർ ഫിനാൻസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു
സ്വകാര്യ ധനകാര്യ സ്ഥാപനമായ കോന്നിവകയാര്‍ പോപ്പുലർ ഫിനാൻസ് നിക്ഷേപ തുക മടക്കി നൽകുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിയ്ക്കും ,ഡി ജി പിക്കും നിക്ഷേപകര്‍ പരാതി നൽകി. കേരളത്തിലും പുറത്തുമായി 350 ഓളം ശാഖകളുള്ള സ്ഥാപനത്തിലെ നൂറുകണക്കിന് നിക്ഷേപകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്.കോന്നി പോലീസില്‍ നേരിട്ടും ഓണ്‍ലൈന്‍ കൂടിയും നൂറു കണക്കിനു പരാതി ലഭിച്ചു . പത്തു കോടി രൂപയുടെ തുക ഇതുതന്നെ വരും .കേരളത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കിട്ടിയ പരാതികള്‍ ചേര്‍ത്ത് വെച്ചാല്‍ കോടികണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്താം . വകയാറിലെ ആസ്ഥാന ഓഫീസ് തുറന്നിട്ട് ആഴ്ചകളായി. ഉടമയും കുടുംബവും വീട് പൂട്ടി സ്ഥലംവിട്ടു. മിക്ക ബ്രാഞ്ചുകളിലും പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. കേരളത്തിന് പുറത്തുള്ള ബ്രാഞ്ചിലും നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തി. 55 വർഷത്തിലധികമായി പ്രവർത്തിച്ചുവന്ന പോപ്പുലർ ഫൈനാൻസിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. മൂന്നു വർഷമായി സ്ഥാപനം തകർച്ചയിൽ…
Read Moreപമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്
പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. പമ്പ മണലെടുപ്പിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് നേതാവ് വിജിലൻസിന് കത്തയച്ചിരുന്നു. എന്നാൽ അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ തള്ളി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലൻസ് കോടതിയെ സമീപിച്ചത്. ഹർജിയിൽ രണ്ട് ദിവസത്തെ വാദം കേട്ടശേഷമാണ് ബുധനാഴ്ച അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്സ് ആൻഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക്വൻതുകയ്ക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
Read Moreഹെല്‍പ്പ് ഡെസ്ക് രൂപീകരിച്ചു
കോന്നി വകയാര്‍ കേന്ദ്രമായ ” പോപ്പുലര്‍ ” ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ പരാതികള്‍ സ്വീകരിക്കുവാന്‍ തുടര്‍ നടപടിക്കു വേണ്ടി ഒരു ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിച്ചു . ” കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് ” നിക്ഷേപകര്‍ക്ക് വിളിക്കാം . നിയമ സഹായം ലഭിക്കും ഫോണ്‍ : 8281888276 (വാട്സ്സ് ആപ് )
Read Moreഎംഎല്‍എയും ജില്ലാ കളക്ടറും പന്തളത്തും കടയ്ക്കാടും സന്ദര്‍ശനം നടത്തി
പന്തളം കടയ്ക്കാട് പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥിതി വിലയിരുത്തുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി നൂഹും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പന്തളം, കടയ്ക്കാട്, പൂഴിക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും വ്യാപാരികള്‍ കര്‍ശനമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ കടയ്ക്കുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ സംവിധാനം എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടറും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി പത്തനംതിട്ട നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ. സതി, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ്‌ഗോയല്‍,…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 25) 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശി (58) 2) സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (31). 3) സൗദിയില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശി (53). 4) അബുദാബിയില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനി (49). 5) സൗദിയില്‍ നിന്നും എത്തിയ മണ്ണടിശാല സ്വദേശി (31). 6) ഖത്തറില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിനി (38). 7) ഉക്രയിനില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിനി (21). 8) സൗദിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (32). 9) അബുദാബിയില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശി (39). 10) ഷാര്‍ജയില്‍ നിന്നും…
Read More