Trending Now

പമ്പ -കോന്നി- അച്ചന്‍ കോവില്‍ കാനനപാതയില്‍ “അജ്ഞാത ” ഫോണ്‍ : കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ നിരന്തര നിരീക്ഷണത്തില്‍ ഉള്ള ഒരു വിദേശ രാജ്യത്ത് നിന്നും പത്തനംതിട്ട ജില്ലയിലെ പമ്പ -കോന്നി- അച്ചന്‍ കോവില്‍ കാനനപാതയില്‍ ഉള്ള ഒരു “അജ്ഞാത ” ഫോണിലേക്ക് വന്ന ബെല്ലിനെ പിന്തുടര്‍ന്നു അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി . പമ്പ മുതല്‍ കോന്നി അച്ചന്‍ കോവില്‍ കാനന പാതയില്‍ എവിടെയോ ആണ് ഈ ഫോണിന് ഉടമ യാത്ര ചെയ്തത് എന്നാണ് നിഗമനം .സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ മാസത്തില്‍ ആണ് 5 മാസം മുന്‍പ് ഈ ഫോണ്‍ ഉടമയെ കണ്ടെത്തുവാന്‍ മൂന്നംഗ അന്വേഷണ സംഘം ഇതേ പാതയിലൂടെ സഞ്ചരിച്ചത് . കോന്നി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഉള്ള കല്ലേലി വനം വകുപ്പ് ചെക്ക് പോസ്റ്റിലെ വാഹന രജിസ്റ്റര്‍ ബുക്ക് സംഘം വിശദമായി പരിശോധിച്ചിരുന്നു . കല്ലേലി വഴി കടന്നു പോകുന്ന ഇരുചക്ര വാഹനം ഒഴിച്ചുള്ള എല്ലാ വാഹനങ്ങളുടെയും നമ്പര്‍ ഇവിടെ രേഖപ്പെടുത്താറുണ്ട് . ഈ പരിശോധനയ്ക്ക് ശേഷമാണ് ചെക്ക് പോസ്റ്റില്‍ സി സി ടി വി ക്യാമറാകള്‍ സ്ഥാപിച്ചത് . അന്ന് ഇതുവഴി സഞ്ചരിച്ച ആരുടെയോ ഫോണിലേക്ക് നിരീക്ഷണത്തില്‍ ഉള്ള രാജ്യത്ത് നിന്നും ഏതാനുംഫോണ്‍ ബെല്‍ അടിച്ചിരുന്നു .എന്നാല്‍ ഫോണ്‍ ഉടമ ഫോണ്‍ എടുത്തില്ല . പിന്നീട് ഈ ഫോണ്‍ ഓഫ് ആണ് .
പാകിസ്‌ഥാൻ ആസ്‌ഥാനമായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള ഏതാനും ആളുകളെ ഇന്ന് എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു . എറണാകുളത്ത്‌നിന്നുമാണ് മൂന്ന് അൽഖ്വയ്‌ദ ഭീകരരെ എൻഐഎ സംഘം പിടിച്ചത് . പെരുമ്പാവൂരിൽ നിന്ന്‌ ഒരാളേയും ആലുവ പാതാളത്തുനിന്ന്‌ 2 പേരേയുമാണ്‌ പുലർച്ചെ നടത്തിയ റെയ്‌ഡിൽ പടിച്ചത്‌. .മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്‌. ഇവർ പശ്‌ചിമബംഗാൾ സ്വദേശികളാണ്‌.
ഡൽഹിയിൽ അൽഖ്വ‌‌യ്‌ദ മോഡൽ ആക്രമണത്തിനടക്കം പദ്ധതിയിട്ടവരാണ്‌ ഇവരെന്നും സംശയിക്കുന്നു. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്‌. കുടുംബവും ഒപ്പമുണ്ടായിരുന്നു. ആലുവ റൂറൽ പൊലീസിന്റെയും സംസ്‌ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്താലാണ്‌ ഇവരെ പിടികൂടിയത്‌.ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ എ വ്യക്തമാക്കുന്നു. ഏതാനും മാസം മുന്‍പ് ഇവരില്‍ ആരെങ്കിലും ആണോ പമ്പ -കോന്നി -അച്ചന്‍ കോവില്‍ കാനന പാതയിലൂടെ സഞ്ചരിച്ചത് എന്നു സംശയിക്കുന്നു .

പത്തനംതിട്ട ശബരിമലയും ഭീകരരുടെ ലിസ്റ്റില്‍ ഉള്ള സ്ഥലമാണെന്ന് നേരത്തെ തന്നെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട് . ശബരിമലയ്ക്ക് അടുത്താണ് പമ്പാ ഡാമുകള്‍ ഉള്ളത് . ഏതാനും മാസം മുന്‍പ് കല്ലേലി വനം ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധന സംബന്ധിച്ച് “കോന്നി വാര്‍ത്ത ഡോട്ട് കോമിന് ” വിവരം ലഭിച്ചിരുന്നു .സംശയ രീതിയില്‍ ആരെയെങ്കിലും ഈ പാതകളില്‍ കണ്ടിരുന്നോ എന്നും ചില പ്രദേശ വാസികളോട് അന്ന് പരിശോധനാ ടീം തിരക്കിയിരുന്നു .

error: Content is protected !!