Trending Now

പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌: പണം വിദേശത്തേക്ക്‌ മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ . തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. പണം സ്ഥാപന ഉടമകൾ വിദേശ രാജ്യങ്ങളിലേക്ക് മാറ്റിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അനുബന്ധ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. പരാതികളിൽ വേവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടില്ല. ഇതു വരെ നാലായിരം പരാതികൾ ലഭിച്ചിട്ടുണ്ട്.

കേസുകൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് കോന്നിയിൽ രജിസ്റ്റർ ചെയ്യുന്നത്. അല്ലെങ്കിൽ അധികാര പരിധി വിഷയം ഉണ്ടാവും.കോടതി നിർദ്ദേശിച്ചാൽ വെവ്വേറെ കേസെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.കോടതി നിർദേശിച്ചതിനെതുടർന്നാണ് അന്വേഷണ കാര്യത്തിൽ സർക്കാർ വിശദീകരണം നൽകിയത്. കേസ് ഇടക്കാല ഉത്തരവിനായി മാറ്റി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!