Trending Now

കര്‍ഷകരുടെ പരാതിയില്‍ പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണം

കര്‍ഷകരുടെ പരാതിയില്‍ പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണം : വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം : മലവെള്ളം എത്തിയാല്‍ കൃഷി പൂര്‍ണ്ണമായും നശിക്കും

 

 

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ഏഴാം വാർഡിൽ തൂക്കുപാലം മുറ്റാക്കുഴി ഭാഗത്തെ വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി കഴിഞ്ഞ പ്രളയത്തിൽ തകര്‍ന്നത് ഇതു വരെയും ഇത് പുന : സ്ഥാപിച്ചിട്ടില്ലാ എന്നു പരാതി ഉയര്‍ന്നു . വയലിലേക്ക് വെള്ളം കയറി ഏക്കർ കണക്കിനു കൃഷി നശിക്കുന്ന സ്ഥിതിയിലാണ് . വാഴയും കപ്പയുമാണ് പ്രധാന കാര്‍ഷിക വിളകള്‍ . കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കുത്തി ഒലിച്ച് കൃഷി നാശം ഉണ്ടായി . പന്നിയും മറ്റും കയറാതെ ഇരിക്കാന്‍ നിര്‍മ്മിച്ച സോളാര്‍ വേലിയും തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി . കൃഷിഭവനിലും ,വില്ലേജിലും പഞ്ചായത്തിലും പരാതി നല്‍കി എങ്കിലും ഇതുവരെയായി വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിച്ചില്ലാ എന്നാണ് പരാതി . ഗ്രാമ സഭയിലും വിഷയം ചര്‍ച്ച ചെയ്തിരുന്നു . സംരക്ഷണ ഭിത്തി കെട്ടുവാന്‍ എസ്റ്റിമേറ്റ് എടുത്തു എന്ന് അധികാരികള്‍ പറഞ്ഞു എങ്കിലും വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി കെട്ടിയില്ലാ എന്നാണ് വ്യാപക പരാതി . ഇത് സംബന്ധിച്ചു മണ്ണില്‍ പുത്തന്‍ വീട്ടില്‍ പി വി രാജന്‍ പഞ്ചായത്തില്‍ 17/02/2020 ല്‍ പരാതി നല്‍കിയിരുന്നു . ഇപ്പോള്‍ മഴക്കാലം ആയതിനാല്‍ വലിയ തോട്ടിലൂടെ മലവെള്ളം എത്തിയാല്‍ കൃഷി പൂര്‍ണ്ണമായും നശിക്കും . പച്ചക്കറി ,ഏത്തവാഴ ,മരച്ചീനി മറ്റു കിഴങ്ങ് വര്‍ഗ്ഗം എന്നിവയാണ് കൃഷി . പഞ്ചായത്ത് അടിയന്തിരമായി നടപടി സ്വീകരിച്ച് കര്‍ഷകരുടെ പരാതിക്കു പരിഹാരം കാണണം എന്ന് കൃഷിക്കാര്‍ ആവശ്യം ഉന്നയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!