Trending Now

ബംഗ്ലാദേശിനെതിരായ ടി- 20 പരമ്പര ; സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

Spread the love

മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ബംഗ്ളാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി -20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 2015ലെ സിംബാബ്‌വെ പര്യടനത്തിൽ ഒരേയൊരു ട്വന്റി-20 യിൽ അരങ്ങേറിയ ശേഷം ഇപ്പോഴാണ് സഞ്ജുവിനെത്തേടി അന്തരാഷ്ട്ര അവസരമെത്തുന്നത്. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോൾ രോഹിത് ശർമ്മയാണ് നായകൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ നിലനിറുത്തിയപ്പോൾ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻ എന്ന നിലയിലാണ് സഞ്ജുവിന് അവസരം നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

© 2025 Konni Vartha - Theme by
error: Content is protected !!