കോന്നി : കോന്നി നിയോജക മണ്ഡലത്തിന്‍റെ വരും കാല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് രണ്ടു മാസക്കാലമായി ഓരോ വാര്‍ഡ് തലത്തിലും നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് സ്ഥാനാർത്ഥികൾക്ക് കൈമാറി . നിയോജകമണ്ഡലത്തിലെ വികസനം എങ്ങനെ വേണം എന്നുള്ള ജനകീയ സര്‍വ്വേയുടെ പ്രസക്ത ഭാഗങ്ങളാണ് കൈമാറിയത് .
ഐ റ്റി മേഖലയിലെ വിദക്തരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു കോന്നി നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ രൂപവത്കരിച്ച കൂട്ടായ്‌മയായ “വിഷൻ കോന്നി”യാണ് സര്‍വ്വെ നടത്തിയത് . കോന്നിയുടെ സമഗ്ര വികസനത്തിനായി വളരെ അധികം പദ്ധതികള്‍ വിവിധ ഭരണ കാലഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ ഇവയില്‍ പലതും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇതിനു പ്രധാന കാരണം ശരിയായ വിലയിരുത്തലോ പഠനങ്ങളോ ഇല്ലാതെയാണ് പദ്ധതികൾ ആസൂത്രണം ചെയ്‌തത് എന്നാണ് ജനം പറയുന്നത് . ഇത്തരത്തിൽ മുടങ്ങികിടക്കുന്നതും ഇനി നടപ്പിലാക്കേണ്ടതുമായ വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു വിഷൻ കോന്നി ടീമിന്‍റെ പ്രഥമദൗത്യം. കോന്നി നിയോജകമണ്ഡലത്തിലെ 168 വാർഡുകളിലെയും ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട് സമ്പർക്കം പുലർത്തി അവരുടെ അഭിപ്രായങ്ങളും 80 വികസന ആശയങ്ങളും ശേഖരിച്ചു . വികസനത്തിന് ഉതകുന്ന ആശയങ്ങള്‍ സംയോജിപ്പിച്ച് തയ്യാറാക്കിയ സര്‍വ്വേ ഫലം കോന്നി നിയോജകമണ്ഡലത്തിലെ 3 മുന്നണികളിലെയും സ്ഥാനാർത്ഥികൾക്ക് ടീം പ്രതിനിധികൾ നേരിട്ട് കൈമാറി.
എല്‍ ഡി എഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാര്‍ ,യു ഡി എഫ് സ്ഥാനാർത്ഥി പി മോഹന്‍ രാജ് , എന്‍ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് വിഷന്‍ കോന്നിയുടെ പ്രവര്‍ത്തകരായ വരുണ്‍ ചന്ദ്രന്‍ , സരുണ്‍ ജോര്‍ജ് , ബി എന്‍ അമൃത എന്നിവരാണ് റിപ്പോര്‍ട്ട് കൈമാറിയത് .
Trending Now
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം