Trending Now

ചില്ലിഗ്രാമം പദ്ധതിക്ക് പന്തളം തെക്കേക്കരയില്‍ തുടക്കം

 

konnivartha.com: മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.

ദിവസേന വീടുകളിലേക്ക് ആവശ്യമായ പച്ചമുളക് ഉത്പാദനം വര്‍ധിപ്പിക്കുക, കായികസംസ്‌കാരം പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 25 സെന്റ് സ്ഥലത്തു കുടുംബശ്രീ ഗ്രൂപ്പ് വഴിയാണ് കൃഷി. കാശ്മീരി മുളകു തൈകളാണ് കൃഷി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പച്ചമുളകുതൈകള്‍ കൃഷി ചെയ്ത് തുടര്‍ന്നു കൃഷി പരിശീലനം, വിപണനം എന്നിവ കുടുംബശ്രീയിലൂടെ ഉറപ്പാക്കി അതുവഴി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍,പഞ്ചായത്ത് അംഗങ്ങളായ വി പി വിദ്യാധരപണിക്കര്‍, പ്രിയ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, സുരേഷ്‌കുമാര്‍, ശരത് കുമാര്‍, ശ്രീകല, അംബിക ദേവരാജന്‍, ജയാദേവി, പ്രസാദ് കുമാര്‍, രഞ്ജിത്ത്, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, സുഹാന ബീഗം, ആശ, ശാലിനി സുരേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില തുടങ്ങിയവര്‍ പങ്കെടുത്തു.