konnivartha.com : ലോട്ടറി കടകളും ലോട്ടറി ചെറുകിട വ്യാപാരികളും കൂടിയതോടെ കോന്നി മേഖലയില്‍ കള്ളനോട്ട് കൊടുത്ത് ലോട്ടറി എടുക്കുന്ന മാഫിയാ സംഘങ്ങള്‍ വളര്‍ന്നു എന്ന് പരാതി . മറ്റു പല മേഖലയിലും കള്ള നോട്ടു കൊടുത്തു ലോട്ടറി എടുക്കുന്ന പതിവ് കൂടി എന്നാണ് സംസാരം .
അഞ്ഞൂറ് രൂപയുടെ കള്ള നോട്ടു കൊടുത്തു നാല്പതു ,അമ്പതു രൂപയുടെ ലോട്ടറി എടുക്കുകയും ബാക്കി നല്ല നോട്ടുകള്‍ വാങ്ങുന്ന ഇടപാട് ആണ് നടക്കുന്നത് എന്നാണ് അറിയുന്നത് . സംസാരത്തില്‍ കൂടി ഉള്ള പരാതി ആയതിനാല്‍ സ്ഥിതീകരണം ഇല്ല .എങ്കിലും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ശ്രദ്ധിക്കുക .
ലക്ഷകണക്കിന് രൂപയാണ് മാറ്റി വാങ്ങുന്നത് എന്നാണ് വിവരം . ഒര്‍ജിനല്‍ നോട്ടിനെ വെല്ലുന്ന നിലയില്‍ ആണ് കള്ള നോട്ട് വിപണനം . സാധാരണ ലോട്ടറി വില്‍പ്പനക്കാരെ സമീപിച്ചു അഞ്ഞൂറ് രൂപ കൊടുത്ത് നാല്പതു രൂപയുടെ ലോട്ടറി എടുക്കുന്നു . ബാക്കി തുക വാങ്ങുന്നു .ഇങ്ങനെ കറങ്ങി നടന്നു ദിനവും ലക്ഷങ്ങളുടെ വ്യാജ നോട്ടുകള്‍ വിതരണം ചെയ്യുന്ന ആളുകള്‍ ഉണ്ടെന്ന് അറിയുന്നു .
ആധുനിക രീതിയില്‍ പ്രിന്‍റ് ചെയ്യുന്ന ഇത്തരം വ്യാജ നോട്ടുകള്‍ മഴ വെള്ളം നനഞ്ഞാല്‍കുറെ കഴിഞ്ഞു മഷി മാഞ്ഞു പോകും . കോന്നിയില്‍ നിരവധി ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇത്തരം വ്യാജ നോട്ടുകള്‍ കിട്ടി . അവര്‍ ആരും പോലീസില്‍ പരാതി നല്‍കിയില്ല . പിന്നീട് വരുന്ന നൂറാമാലകള്‍ ആണ് അവരെ പിന്തിരിപ്പിച്ചത് . ചില ലോട്ടറി വ്യാപാരികളുടെ കയ്യില്‍ കിട്ടിയ വ്യാജ നോട്ടുകള്‍ കത്തിച്ചു കളഞ്ഞു എന്നും അറിയുന്നു .
എവിടെ നിന്നും ആണ് വ്യാജ നോട്ടുകള്‍ എത്തുന്നത് എന്ന് അറിയുന്നില്ല . പോലീസ് സമഗ്ര അന്വേഷണം നടത്തിയാല്‍ ഒരു പക്ഷെ കണ്ടെത്താന്‍ സാധിക്കും . നിലവില്‍ കൂടുതലും ലോട്ടറി എടുക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍ ആണെന്ന് കോന്നിയിലെ ലോട്ടറി വ്യാപാരികള്‍ പറയുന്നു .അവരിലൂടെ ആണോ ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ പ്രചരിക്കുന്നത് എന്ന് കണ്ടെത്തണം .
ചെറുകിട ലോട്ടറി കച്ചവടക്കാര്‍ ആണ് വ്യാജ നോട്ടുകളില്‍ മാനസികമായി തളരുന്നത് . ഒരാള്‍ അഞ്ഞൂറ് രൂപയുമായി എത്തി ഒരു ലോട്ടറി എടുത്താല്‍ ബാക്കി നല്‍കണം . വ്യാജ നോട്ട് ആണോ എന്ന് അവര്‍ക്ക് അറിയില്ല . ആ നോട്ടു മഴയോ പിന്നീട് കുറെ കൈമാറ്റം ചെയ്താലോ മഷി മായും . അവസാനം കിട്ടുന്ന ആളാണ് പണം വിനിമയം നടത്താന്‍ കഴിയാതെ വിഷമിക്കുന്നത് . കോന്നിയിലെ ഏതോ കേന്ദ്രത്തില്‍ നിന്നും വ്യാജ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നു എന്നാണ് ഇവര്‍ ഒക്കെ പറയുന്നത് . എന്നാല്‍ തെളിവുകള്‍ നല്‍കാന്‍ ഇവര്‍ക്ക് ഒന്നും കഴിയുന്നില്ല .
കോന്നിയിലെ തെരുവില്‍ നിര്‍ത്തി ഇട്ട വണ്ടികളില്‍ പഴം പച്ചക്കറി വില്‍ക്കുന്ന ആളുകള്‍ക്കും ഇത്തരം വ്യാജ നോട്ടുകള്‍ ലഭിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു . എന്നാല്‍ അവര്‍ ആരും വ്യാജ നോട്ടുകള്‍ കാണിക്കാന്‍ തയാര്‍ ആയില്ല അതിനാല്‍ ചിത്രം കിട്ടിയില്ല .
അവര്‍ക്ക് എതിരെ നിയമപരമായ നടപടി ഉണ്ടാകുമോ എന്ന് ഭയന്നാണ് ആരും മുന്നോട്ട് വരാത്തത് . കോന്നിയിലെ ഏതോ കേന്ദ്രത്തില്‍ നിന്നും വ്യാപകമായി കള്ള നോട്ടുക്കള്‍ പ്രചരിക്കുന്നു . ഇത് കണ്ടെത്തുവാന്‍ പോലീസിന് കഴിയണം .എന്തായാലും കോടികളുടെ വസ്തു ഇടപാടുകളും കോന്നിയില്‍ നടക്കുന്നു . ഇത് കള്ള നോട്ട് മാറി വെളിപ്പിച്ച പൈസ ഉപയോഗിച്ച് ആണോ എന്നും ജന സംസാരം ഉണ്ട് .
കോടിക്കണക്കിന് രൂപയുടെ കള്ള നോട്ടുകള്‍ അടിച്ചിറക്കി വിപണയില്‍ എത്തിച്ചു മാറ്റി എടുത്ത പൈസ ഉപയോഗിച്ച് വാങ്ങിയ വസ്തു ഇടപാടുകള്‍ ആണ് എന്നും ചില സംസാരത്തില്‍ നിന്നും അറിയുന്നു . പക്ഷെ തെളിവുകള്‍ നല്‍കാന്‍ ഇവര്‍ക്ക് ഒന്നും കഴിയുന്നില്ല എങ്കിലും കിട്ടിയ വിവരം പൊതു ജനത്തില്‍ അറിയിക്കുന്നു . കോന്നിയില്‍ വ്യാപകമായി മൊബൈല്‍ കടകള്‍ വരുന്നത് പിന്നിലെ പണം സ്രോതസ് സംബന്ധിച്ചും അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യം .